കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് കവരത്തിയിലേക്ക് ചരക്കുമായി പോവുകയായിരുന്ന അരുള്‍സിലി ഉരു
മുങ്ങി. അപകടത്തില്‍ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. എട്ടുപേരാണ്
ഉരുവില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍
തുടരുകയാണ്. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ സുരേഷ്, പ്രകാശ്, റാസിന്‍
എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ബേപ്പൂരില്‍ നിന്നും കവരത്തിയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഉരുവാണ്
പൊന്നാനിയില്‍ നിന്നു 24 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയത്. വെള്ളം
കയറിയതാണ് ഉരു മുങ്ങാന്‍ കാരണമെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു. കടലിലൂടെ അഞ്ചു
കിലോമീറ്ററോളം നീന്തിയ ഇവരെ മത്സ്യത്തൊഴിലാളികളാണ് രക്ഷപെടുത്തിയത്.
കവരത്തി സ്വദേശിനി സൈനബയുടെ ഉടമസ്ഥയിലുള്ളതാണ് ഉരു. 60 ലക്ഷം വിലവരുന്ന ഉരുവും ലക്ഷങ്ങളുടെ ചരക്കും പൂര്‍ണ്ണമായും നശിച്ചു. സിമന്റ് , മെറ്റല്‍, ഇഷ്ടിക, 4 ബൈക്കുകള്‍, 20 പശുക്കള്‍, പച്ചക്കറികള്‍ എന്നിവയാണ് ഉരുവിലുണ്ടായിരുന്നത്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.