പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ദ്വീപിലെ കൊപ്ര സംഭരണം പ്രതിസന്ധിയില്‍

-->
കവരത്തി- ദ്വീപിലെ കൊപ്ര സംഭരണം പ്രതിസന്ധിയിലേക്ക്. മാര്‍ച്ച് മാസം തുടങ്ങിയിട്ടും ഇതുവരെയായി കൊപ്ര എടുക്കുന്നതിനേക്കുറിച്ച് സൊസൈറ്റി അധികൃതര്‍ക്ക് ഒരു ഉത്തരവും ലഭിക്കാത്ത അവസ്ഥയിലാണ് ദ്വീപ് ഡയറിക്ക് ചില സൊസൈറ്റി ബോര്‍ഡ് മെമ്പര്‍മാര്‍ ഇതിന്റെ സത്യാവസ്ഥകള്‍ വെളിപ്പെടുത്തുന്നത്. ഇത് ഇങ്ങനെ
ദ്വീപിലെ കോപ്ര വിപണനം സഹകരസംഘം മുഖാന്തിരം വില്‍പന നടത്തുമ്പോള്‍ വിപണിയേക്കാള്‍ ഗവണ്‍മെന്റിന്റെ താങ്ങിവില അധികമാണെങ്കില്‍ NAFED നെ ഏല്‍പിക്കലാണ് പതിവ്. വിപണിവില താങ്ങുവിലയേക്കാള്‍സ കൂടുതലാണെങ്കില്‍ സ്വകാര്യ കമ്പനിയായ MARICO യിലൂടെ കൊപ്രവാങ്ങിക്കലാണ് പതിവ്. എന്നാല്‍ 2012 സീസണില്‍ ദ്വീപ് സൊസൈറ്റികള്‍ കൊപ്ര എടുത്തപ്പോള്‍ NAFED ഒരു നിബന്ധന വെച്ചിരിന്നു. NAFED ന്റെ ഗോഡൗണ്‍ ലഭ്യമാകുന്നത് വരെ LCMF ന്റെ ഗോഡൗണില്‍ കൊപ്ര സൂക്ഷിക്കണമെന്നായിരുന്നു നിബന്ധന. അതിന് കാലയളവ് പ്രകാരം ലക്ഷദ്വീപ് ഗവ. അനുമതി നല്‍കുകയും 3 ഗോഡൗണുകള്‍ വാടകയ്ക്കെടുക്കുകയും ചെയ്തു. ഇതിന് പുറമേ ഹൗഗേ ബസാറിലുള്ള ദ്വീപ് ഗവ.കീഴിലുള്ള 3 ഗോഡൗണിലും കൊപ്ര സൂക്ഷിക്കാനായി ഉപയോഗിച്ചു.
എന്നാല്‍ ഈ ഗോഡൗണുകള്‍ മഴക്കാലത്ത് ചോര്‍ച്ച ഉള്ളതാണെന്നുള്ള വിവരം അറിയാഞ്ഞിട്ടും ദ്വീപ് ഭരണകൂടമോ LCMF ഓ അതിന്റെ അറ്റ കുറ്റ പണികള്‍ ചെയ്തില്ല. യഥാ സമയത്ത് NAFED കൊപ്ര എടുക്കാത്തത് കാരണം കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുകയ്ക്ക് കാലതാമസം നേരിടുകയും കര്‍ഷകര്‍ കഷ്ടത്തിലാവുകയും ചെയ്തു. കര്‍ഷകരുടെ നിരന്തരമായ സമ്മര്‍ദ്ദം മൂലം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി പല സഹകരണ സംഘങ്ങളും അവരുടെ പൊതു ഫണ്ടില്‍ നിന്നും പണം നല്‍കി പ്രശ്നത്തില്‍ നിന്ന് തലയൂരി.
എന്നാല്‍ ഈ കാലയളവില്‍ ദ്വീപില്‍ നിന്നും അയച്ച കൊപ്ര യഥാര്‍ത്ഥ കര്‍ഷകരുടേതൊണോ ഇടനിലക്കാരുടെതാണോ എന്ന് NAFED ന് സംശയം തോന്നി. ഇതിനെ തുടര്‍ന്ന് മേല്‍പറഞ്ഞ കൊപ്ര കര്‍ഷകരില്‍ നിന്നുമെടുക്കുന്നതാണെന്നും അവരുടെ കൃഷിഭൂമിയുടെ സര്‍വ്വേ നമ്പര്‍, ഒരു വര്‍ഷത്തില്‍ ലഭിക്കുന്ന തേങ്ങ, കൊപ്ര എന്നിവ വ്യക്തമാക്കുന്ന സര്‍റ്റിഫിക്കറ്റ് കാര്‍ഷവകുപ്പില്‍ നിന്നും ലഭ്യമാക്കണമെന്ന് പ്രാഥമിക സൊസൈറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മേലധികാരികളില്‍ നിന്നും വിവരം ലഭിച്ചില്ലെന്നും അത് കൊണ്ട് സെര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പറ്റില്ലെന്നുമാണഅ കൃഷി വകുപ്പിന്റെ ന്യായീകരണം. ഇത് മൂലം ഏകദേശം 600 ടണ്‍ കൊപ്ര ഇത് മൂലം ലക്ഷദ്വീപ് ഗോഡൗണില്‍ കെട്ടിക്കിടന്ന് നശിച്ച് കൊണ്ടിരിക്കുകയാണ്.
ഇതിനെക്കുറിച്ച് സൊസൈറ്റി പ്രസിഡന്റുമാരോട് അന്വേഷണം നടത്തിയദ്വീപ് ഡയറിയയോട് അവര്‍പറഞ്ഞത് ഡാനിയല്‍കാരായ രജിസ്ട്രാര്‍ക്ക് ദ്വീപിലെ പാവപ്പെട്ട കര്‍ഷകരുടെ ഒരു ക്ഷേമത്തിനും താല്പര്യമില്ലെന്നും സൊസൈറ്റികള്‍ ഇതുമായി അയക്കുന്ന കത്തിടപാടുകള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നുമാണ്.
NAFED കൊപ്ര എടുക്കാത്തത് മൂലം നശിച്ച് പോകുന്ന കൊപ്രയ്ക്ക് സൊസൈറ്റികള്‍ ഉത്തരവാദികളല്ല എന്ന് ഫെഡറേഷന്റെ ഭരണ സമിതി യോഗത്തില്‍ മെമ്പര്‍മാര്‍ അഭിപ്രായപ്പെടുകയും ആ തീരുമാനം രജിസ്ട്രാറെ അറിയിക്കുകയും ചെയ്തിരിന്നിട്ടും രജിസ്ട്രാര്‍ക്കും അഡ്മിനിസ്ട്രേഷനും ഇതൊന്നും ബാധകമല്ലന്ന മട്ടാണ്.
പ്രാഥമിക സഹകര സംഘങ്ങള്‍ കൊപ്ര സംഭരിക്കുന്നതിന് മുമ്പേ മംഗലാപുരത്ത് കൊപ്ര ദീര്‍ഘകാലം സൂക്ഷിക്കാന്‍ അവിടത്തെ ഗോഡൗണ്‍ പര്യാപ്തമാണോ എന്ന് രജിസ്ട്രാറും അതുമായി ബന്ധപ്പെട്ടവരും അന്വേഷിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം കൊപ്ര സൂക്ഷിച്ച ഗോഡൗണില്‍ ഫ്യൂമിഗേഷന്‍ നടത്താത്തത് കൊപ്ര കേട് വരാന്‍ കാരണമായി എന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു.
മഴ ഒലിക്കുന്ന ഗോഡൗണ്‍ ഫ്യൂമിഗേഷന്‍ ചെയ്യാത്ത കൊപ്ര സൂക്ഷിക്കല്‍ തുടങ്ങിയ പ്രശ്നത്തിന് പരിഹാരം കണ്ടിട്ടാവണം ഈ വര്‍ഷം കൊപ്ര സംഭരണം തുടങ്ങേണ്ടതെന്ന് സഹകരണ സംഘങ്ങളേയും ഭരണാധികാരികളേയും ഓര്‍മ്മപ്പെടുത്തുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.