അമിനി: നെഹ്റു യുവ കേന്ദ്രയുടെയും ഓമനപ്പൂ കലാ കായിക സംഘത്തിന്‍റെയും ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഫൈനലില്‍ ടൌണ്‍ ബ്രദേഴ്സിന് ഒരു ഗോളിന്‍റെ ഉജ്വലവിജയം. 8 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ സില്‍സിലയാണ് റണ്ണേഴ്സ് അപ്പ്. പ്രതിരോധത്തിലും ആക്രമണത്തിലും ഇരു ടീമുകളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ആദ്യപകുതിയില്‍ ഗോള്‍രഹിതസമനിലയായിരുന്നു ഫലം. രണ്ടാം പകുതിയും ആവേശോജ്വലമായിരുന്നു. കളിയുടെ 17 ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച്കൊണ്ട് അബ്ദുല്‍ ശുക്കൂര്‍ തന്‍റെ ടീമിന് വിജയം സമ്മാനിച്ചു.അബ്ദുല്‍ ശുക്കൂറാണ് ടൂര്‍ണമെന്‍റിലെ മികച്ച താരം, മികച്ച ഗോള്‍ കീപ്പറിനുള്ള പുരസ്ക്കാരം ടൌണ്‍ ബ്രദേഴ്സിന്‍റെ ഗോള്‍ കീപ്പറായ റഹ്മത്തുള്ളയും കരസ്ഥമാക്കി.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.