പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ചെത്‌ലാത് ദ്വീപില്‍ പുഷ്പ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.


കവരത്തി: ലക്ഷദ്വീപിലെ മികച്ച സന്നദ്ധ സംഘടനകളില്‍ പ്രമുഖരായ പുഷപ ഓര്‍ഗനൈസേഷന്‍ (People's united Society for Human. Progressive Approach) മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ലക്ഷദ്വീപിലെ ആരോഗ്യ മേഖലയില്‍ സൌകര്യങ്ങള്‍ കുറവായ ചെത്‌ലാത്‌ ദ്വീപിലാണ്‌ ക്യാമ്പ് സംഘടിപ്പിക്കുന്നത്‌. ഫെബ്രുവരി 28, മാര്‍ച്ച്‌ 1 വരെ നീളുന്ന ഈ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ താഴെ പറയുന്ന വിദഗ്ദ്ധരുടെ സേവനം ലഭ്യമാകുമെന്ന് .
1. ഫിസിഷ്യന്‍
2. കാര്‍ഡിയോളജി (ഹൃദയ രോഗ വിദഗ്ദ്ധന്‍)
3. ജനറല്‍ സര്‍ജറി
4. ഇ.എന്‍.ടി.
5. യൂറോളജി
6. ഗൈനക്കോളജി (സ്ത്രീ രോഗ വിദഗ്ദ്ധ)
7. സൈക്കോളജിസ്റ്റ് (മനോരോഗ വിദഗ്ദ്ധന്‍)
8. ഡൈയാബറ്റിക് (പ്രമേഹ ചികിത്സകന്‍)

അതിനാല്‍ ഈ ദിനങ്ങളില്‍ രോഗികള്‍ ബന്ധപ്പെട്ട വിദഗദ്ധരുടെ സേവനം പ്രയോചനപ്പെടുത്തണമെന്ന്‌ പുഷപ ഭാരവാഹികള്‍ ദ്വീപ് ദയറിയെ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പുഷ്പ ഭാരവാഹികളുമായി ബന്ദ്ധപ്പെടുക
: 9496806046

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.