അഗത്തി: ബേപ്പൂരില്‍ നിന്നും അഗത്തിയിലേക്ക് കോടിക്കണക്കിന് രൂപയുടെ സാധങ്ങളുമായി പുറപ്പെട്ട മഞ്ചു മുങ്ങി. ജനുവരി 5നാണ് സംഭവം (05/01/2013). അഗത്തിയിലെ സാധാരണക്കാരുടെതടക്കമുള്ള കോടികളുടെ മുതലുകള്‍ വെള്ളത്തിലായി. ഉടമസ്ഥന്‍റെ മൂന്നാമത്തെ മഞ്ചുവാണ് മുങ്ങുന്നതെന്ന് "ഇരകള്‍" ദ്വീപ് ഡയറിയോട് പറഞ്ഞു. അതിനേക്കാള്‍ കഷ്ടം മുങ്ങിയ മഞ്ചുവിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലത്രെ! അതിനാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം കിട്ടില്ലെന്ന് ഉടമയുടെ മറുപടി. പൊതുജനങ്ങളുടെ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന കടല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതെ യാത്രക്ക് അനുമതി നല്‍കിയതില്‍ ദുരൂഹതയുണര്‍ത്തുന്നു. മറൈന്‍ നിയമങ്ങള്‍ പച്ചയായി ലംഘിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. ലക്ഷദ്വീപില്‍ മഞ്ചു മുങ്ങല്‍ ഒരു നിത്യസംഭവമായി മാറുകയാണ്. എന്നിട്ടും ഒരു അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല.
ദ്വീപ് ഡയറി നടത്തിയ അന്വേഷണം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.
തന്‍റെ ഏക ഉപജീവന മാര്‍ഗമായ ഓട്ടോറിക്ഷാ, മെയിന്‍റേനെന്‍സിനായി കോഴിക്കോട്ട് എത്തിച്ചതായിരുന്നു സമദ് എന്ന ചെറുപ്പക്കാരന്‍. പലവര്‍ഷങ്ങളായി അദ്ധ്വാനിച്ച് കിട്ടിയ ഏകദേശം അരലക്ഷം (50,000/-) രൂപ പണം ഇതിനായി മുടക്കിയിരുന്നു. ഈ മഞ്ചുവിലാണ് സമദിന്‍റെ ഉപജീവനമായ ഓട്ടോ കയറ്റിവിട്ടത്. ഒരു ദു:സ്വപ്നം പോലെ മഞ്ചിവിനൊപ്പം സമദിന്‍റെ ഓട്ടോ കടലിന്‍റെ അഗാത നീലിമയിലേക്ക് ഊളിയിട്ടു. ഒപ്പം സമദിന്‍റെ ഒരായിരം സ്വപ്നങ്ങളും.
അന്വേഷണം തുടരുന്നു. മറ്റു റിപ്പോര്‍ട്ടുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.
____________________________________
ബേപ്പൂരില്‍ നിന്നും അഗത്തിയിലേക്ക് പുറപ്പെട്ട മഞ്ചു മുങ്ങിയതിന്‍റെ വീഡിയോ ദ്വീപ് ഡയറിക്ക് ലഭിച്ചിട്ടുണ്ട്. ജീവനക്കാരെ രക്ഷപ്പെടുത്താന്‍ എത്തിയ മത്സ്യ തൊഴിലാളികള്‍ ആരോ പകര്‍ത്തിയതാണിത്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.