കിൽത്താൻ (26/01/2013): കോടികളുടെ നഷടമുണ്ടാക്കിയ അഗത്തി മഞ്ചു ദുരന്തത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറും മുമ്പ് കില്‍ത്താന്‍ തീരത്ത് മഞ്ചു മുങ്ങി. കിൽത്താൻ ദ്വീപിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 12 മൈൽ അകലെവെച്ച് "മത്തീൻ" എന്ന മഞ്ചുവാണ് മുങ്ങിയത്. മഞ്ചുവിലെ 5 ജീവനക്കാരെയും സബ് ഇൻസ്പെക്ട്ടർ ശ്രീ അമീർ ബിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷപ്പെടുത്തി. കടമത്തിൽ നിന്നും മംഗാലപുരത്തേക്ക് പോകുകയായിരുന്ന മഞ്ചു കിൽത്താൻ ദ്വീപിനടുത്ത് വെച്ച് മുങ്ങുകയായിരുന്നു. പലക പൊട്ടിയത് കാരണമാണു മഞ്ചു തകർന്നതെന്നാണ് നിഗമനം. നാട്ടുകാരുടേ കൊപ്രയും ആക്രി സാധനങ്ങളും മഞ്ചുവിലുള്ളതായി ജീവനക്കാർ പറയുന്നു. കിൽത്താനും മംഗലാപുരവുമായി ദീർഘ കാലമായി ബന്ധിപ്പിക്കുന്ന ഏക ചരക്കു വാഹനമായിരുന്നു ഇത്. ഈ നഷ്ടം കിൽത്താനിലെ വ്യാപാരികളെയും നാട്ടുകാരെയും പ്രതികൂലമായി ബാധിക്കും.
8.30 നു തുടങ്ങിയ രക്ഷാപ്രവർത്തനം 5 മണിക്കൂർ നീണ്ടുനിന്നു. നീണ്ട പരിശ്രമങ്ങൾക്കു ശേഷം മഞ്ചു രക്ഷപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മതിയായ സജ്ജികരണങ്ങളുണ്ടെങ്കിൽ മഞ്ചു രക്ഷപ്പെടുത്താമായിരുന്നെന്നാണ് എല്ലാവരും പറയുന്നത്. കിൽത്താനിൽ നങ്കൂരമിട്ടിരിക്കുന്ന ഗവർമെന്റ് ബാർജും ഫെഡറേഷന്റെ മഞ്ചുവും ഉണ്ടായിരിക്കെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. മാത്രമല്ല ഇവിടെ ഇരുപതോളം ഡിസാറ്റർ മാനേജ്മെന്റ് വളണ്ടിയര്‍മാരെ സർക്കാർ നിയോഗിച്ചുണ്ട്. എന്നിട്ടും സംവിധാങ്ങള്‍ നോക്ക് കുത്തികളാകുന്ന ചിത്രമാണ് ലക്ഷദ്വീപില്‍ കാണുന്നത്.
രക്ഷപ്പെട്ട മഞ്ചു ജീവനക്കാരും രക്ഷാപ്രവര്‍ത്തകരും


No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.