പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ
LEP കേന്ദ്ര കമിറ്റി കണ്‍വെന്‍ഷനും യൂണിറ്റ് മീറ്റും അഗത്തിയില്‍ സംഘടിപ്പിച്ചു.
അഗത്തി(30/12/2013): ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്ത് അഗത്തിയില്‍ സമ്മേളനം സംഘടിപ്പിച്ചു. ഡിസംബര്‍ 28 മുതല്‍ 30 വരെ നീണ്ടു നിന്ന പരിപാടികളില്‍ വിവിധ ദ്വീപുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കൂടാതെ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ലീഗല്‍ അഡ്വൈസറും മെമ്പര്‍ ഓഫ് പാര്‍ലിമെന്‍റുമായ അഡ്വ. ഹംദുള്ള സയിദ്, ചീഫ് കൌണ്‍സിലര്‍ ശ്രീ ആച്ചാട അഹമദ് ഹാജി, കോണ്‍ഗ്രസിലെ ഉന്നത തലനേതാക്കള്‍, വിദ്യാര്‍ത്ഥി വിഭാഗം (NSUI), യൂത്ത് കോണ്‍ഗ്രസ് വിഭാഗം, എന്നിവരും പങ്കെടുത്തു. പരിപാടികളുടെ ഔദ്യോഗിക ഉല്‍ഘാടനം LEP സ്റ്റേറ്റ് പ്രസിഡന്‍റ് ശ്രീ. ശൌക്കത്തലി നിര്‍വ്വഹിച്ചു. രണ്ടാം ദിനം ശുചീകരണ പരിപാടികളും സര്‍വീസ് സംബന്ധമായ കാര്യങ്ങളുടെ ക്ലാസും സംഘടിപ്പിക്കപ്പെട്ടു. അവസാന ദിനം LEP സന്ദേശയാത്ര സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. സമ്മേളന ഭാഗമായി വിവിധ കലാപരിപാടികള്‍ സംഘടിച്ചു.
Subscribe to:
Post Comments (Atom)
Jai Jai LEP..........................
ReplyDelete