പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ലഗൂണ്‍ ക്ലീനിങ്ങ് സംഘടിപ്പിച്ചു




കില്‍ത്താന്‍(1.1.14):- മെറീനാ ബോയിസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുതുവത്സരപ്പിറവി പ്രമാണിച്ച് ലഗൂണ്‍ ക്ലീനിങ്ങ് സംഘടിപ്പിച്ചു. ക്ലീനിങ്ങ് പരിപാടി Environment Warned ശ്രീ.ഡോ.സൈദലി ഉത്ഘാടനം ചെയ്തു.ശുചീകരണ പരിപാടിയില്‍ ലഗൂണില്‍ അടിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമെ തെക്ക് അഴിമുഖത്ത്(തോട്) ബോട്ടുകള്‍ക്ക് ബുദ്ധിമുട്ടാക്കുന്ന പാറക്കൂട്ടങ്ങളും ഇവര്‍ എടുത്തുമാറ്റി . പരിപാടിക്ക് പ്രസിഡന്റ് ശ്രീ.അബ്ദുല്‍ ഗഫൂറും സെക്രട്ടറി ശ്രീ.കബീര്‍.ടി.ഐ യും നേതൃത്വം നല്‍കി. 30 ഓളം ക്ലബ്ബ് അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. 2014 ല്‍ ഇതുപോലുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.

1 comment:

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.