അമിനി : 2013-14 അധ്യയന വര്‍ഷത്തെ ഇന്‍റര്‍ ജെ.ബി.സ്ക്കൂള്‍ കലാ-കായിക മത്സരങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ജെ.ബി.സ്ക്കൂള്‍ സെന്‍റര്‍ ഓവര്‍ഓള്‍ കിരീടത്തിന് അര്‍ഹരായി. ജെ.ബി.സ്ക്കൂള്‍ സെന്‍റര്‍ 266 പോയിന്‍റുകള്‍ നേടിയപ്പോള്‍ ജെ.ബി.സ്ക്കൂള്‍ സൌത്ത് 209, ജെ.ബി.സ്ക്കൂള്‍ നോര്‍ത്ത് വെസ്റ്റ് 120, ജെ.ബി.സ്ക്കൂള്‍ നോര്‍ത്ത് 53 പോയിന്‍റുകള്‍ വീതം നേടി. ജെ.ബി.സ്ക്കൂള്‍ നോര്‍ത്ത് ഒഴികെ മറ്റ് എല്ലാ സ്ക്കൂളുകളും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ഇതില്‍ നോര്‍ത്ത് വെസ്റ്റിന്‍റെ മിന്നുന്ന പ്രകടനം ഏറെ പ്രശംസയര്‍ഹിക്കുന്നു. കായിക മത്സരങ്ങളില്‍ ജൂനിയര്‍ ബോയ്സിന്‍റെയും, ജൂനിയര്‍ ഗേള്‍സിന്‍റെയും കിരീടം ജെ.ബി.സ്ക്കൂള്‍ സൌത്തും സീനിയര്‍ ബോയ്സിന്‍റെയും സീനിയര്‍ ഗേള്‍സിന്‍റെയും കിരീടം ജെ.ബി.സ്ക്കൂള്‍ സെന്‍ററും കരസ്തമാക്കിയപ്പോള്‍ കലാമത്സരങ്ങളില്‍ ജൂനിയര്‍ ബോയ്സിന്‍റെയും സീനിയര്‍ ബോയ്സിന്‍റെയും കിരീടം ജെ.ബി.സ്ക്കൂള്‍ സെന്‍ററും ജൂനിയര്‍ ഗേള്‍സിന്‍റെ കിരീടം ജെ.ബി.സ്ക്കൂള്‍ സൌത്തും സീനിയര്‍ ഗേള്‍സിന്‍റെ കിരീടം ജെ.ബി.സ്ക്കൂള്‍ നോര്‍ത്ത് വെസ്റ്റും കരസ്തമാക്കി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.