പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

"ജഗത് ഗുരു" (കവിത)

ങ്ക റബീയിന്‍റെ പന്ത്രണ്ടും തിങ്കളില്‍
പാരിലുദിച്ചൊരെന്‍ മുത്തു നബി

പൌര്‍ണ്ണമി ചന്ദ്രനെ വെല്ലുന്ന സൌന്ദര്യ
സമ്പൂര്‍ണ്ണനാണെന്‍റെ സത്ത് നബി

ജീവജാലങ്ങള്‍ പ്രപഞ്ചത്തിനാകെയും
റഹ്മത്തായ് പാരില്‍ വിരിഞ്ഞ നബി

പുല്‍ക്കൊടി പൂക്കള്‍ പുഴുക്കള്‍ക്കഖിലവും
കാരുണ്യ കേന്ദ്രമാം ഖാത്തിം നബി

സത്ത്യവും നീതിയും ശാന്തി സമാധാനം
ലോകത്തിനേകിയ ഹാശിം നബി

യത്തീമിന്‍ കണ്ണുനീര്‍ ഒപ്പുവാന്‍ വിശ്വത്തില്‍
ദര്‍ശനം നല്‍കിയ യാസീന്‍ നബി

ബദറിലും ഉഹ്ദിലും ഖൈബര്‍ ഹുനൈനിലും
ധര്‍മ്മപ്പടവളായി ഹാമീം നബി

'ദില്‍ഫുഖാറിന്‍റെ' തിളക്കത്തില്‍ ലോകത്ത്
നന്മ വിതറിയ ത്വാഹ നബി

'ഹിറ' ഗുഹയില്‍പോയ് 'ഇഖ്റ'യിന്‍ ശക്തിയെ
ഉലകത്തിനേകിയ മുസമ്മില്‍ നബി

ഹിര്‍ക്കലിന്‍ കൊട്ടാരം കിടുകെ വിറപ്പിച്ച
തൌഹീദിന്‍ വചനം പകര്‍ന്ന നബി

താജ് ചൂടുന്നോരെ തജായ് തിളങ്ങിയ
ഹഖൊളിയാണെന്‍ മുദ്ദസിര്‍ നബി

ഫാത്തിമ സുഹറയെ പോറ്റിവളര്‍ത്തിയ
മുത്തിലും മുത്തായ മുത്തു നബി

സ്വപ്നത്തിലെങ്കിലും മുത്തു നബി മുഖം
കണ്ണിനു കാട്ടണേ കരുണാവാനെ

പച്ച വിരിച്ചൊരാ ഖുബ്ബതന്‍ ചാരത്ത്
പോയൊന്നു നില്‍ക്കുവാന്‍ തൌഫീഖ് താ അല്ലാഹ്.

***
അല്‍ഹിബ ചെത്ലാത്

(അല്‍ഹിബ ലേഖകന്‍റെ തൂലികാ നാമമാണ്.
കോഴിക്കോട് സര്‍വ്വകലാശാല കവരത്തി സെന്‍ററിലെ ക്ലര്‍ക്കാണ് ലേഖകന്‍)

2 comments:

  1. very good madhu gaanam. i appreciating the poet. expecting more maduhurassool during this nabi dinanam.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.