കില്ത്താന്‍: എസ് എസ് എഫ് സ്റ്റേറ്റ് കൗണ്‍സില്‍ കില്ത്താനില്‍ നവ്യാനുഭവമായി.വിവിധ ദ്വീപുകളില്‍ നിന്ന് സ്റ്റേറ്റ് കൗണ്‍സിലര്‍മാര്‍ ദ്വിദിന ക്യാമ്പില്‍ സജീവമായി പങ്കെടുത്തു.ശുക്കൂര്‍ മദനി ഉസ്താദിന്റെ കരങ്ങളാല്‍ ഹരിത ധവള നീലിമ പതാക വാനിലേക്ക് ഉയര്‍ത്തി സമാരംഭംക്കുറിച്ച.ക്യാമ്പിന്റെ ഉല്‍ഘാടന സെഷന്‍ സ്റ്റേറ്റ് വൈസ്:പ്രസിഡന്റ് മുത്തുകോയ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുള്ളക്കോയ ബാഖവി ഉല്‍ഘാടനം ചെയ്തു. മുന്‍ സ്റ്റേറ്റ്പ്രസിഡന്റ് സൈദ് ഷൈക്കോയ ബാഖവി ,മുന്‍ സ്റ്റേറ്റ് സെക്രട്ടറി സി.കാസ്മി ഹാജി കവരത്തി, ഉബൈദുല്ല മാസ്റ്റര്‍ ,സ്വദിഖ് സഖാഫി,ബഷീര്‍ മാസ്റ്റര്‍,അന്‍വര്‍ സഖാഫി മണ്ണര്‍ക്കാട്, തുടങ്ങിയവര്‍ പ്രസംഗിച്ചു. പിറ്റേന്ന് രാവിലെ മുതല്‍ ആരംഭിച്ച സംഘാടകന്റെ സംസ്‌കാരം,പ്രവര്‍ത്തകന്റെ മനോഭാവം,പ്രവര്‍ത്തന റിപ്പോര്‍ട്ട് നിര്‍മാണ ചര്‍ച്ചയും അവതരണവും,ഗ്രൂപ്പ് ചര്‍ച്ച,ആദര്‍ശം,തസ്‌കിയ്യത്ത്,ഓപ്പണ്‍ ഡിസ്‌ക്കഷന്‍,വ്യവസ്താപിതമായ ഒഫീസ് എങ്ങനെ ഒരുക്കാം,വിദാഅ് എന്നീ സെഷനുകള്‍ക്ക് എസ് എസ് എഫ് ദേശീയ നേതാക്കളായ ബാഗ്ലൂര്‍ സോണ്‍ കമ്മിറ്റി ചെയര്‍മാന്‍ സ്വാദിഖ് സഖാഫി പെരിന്താറ്റീരിയും ദേശീയ കമ്മിറ്റി മെമ്പര്‍കേരള സ്റ്റേറ്റ് മുന്‍ സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ പറവന്നൂര്‍ എന്നിവര്‍നേതൃത്വം നല്കി.ക്യാമ്പില്‍ വരുന്ന ദിനങ്ങളിലേക്കുള്ള കര്‍മ പദ്ധതി തയ്യാറാക്കി. ദ്വീപിനെ പ്രകമ്പനം കൊള്ളിച്ച് സ്റ്റേറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍പ്രതിനിധി റാലിയോടെ ക്യാമ്പ് അവസാനിച്ചു.നവ യുഗ സാഹചര്യങ്ങളില്‍ ''ധര്‍മ പക്ഷത്ത് കര്‍മ്മ നിരതരാവുക'' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നടന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഉജ്ജ്വലസമാപന സമ്മേളനത്തോടെ അവസാനിച്ചു.സമാപന സംഗമം ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി തങ്ങളുടെ അധ്യക്ഷതയില്‍ ദേശിയ കമ്മിറ്റിയംഗം ബശീര്‍ മാസ്റ്റര്‍ പറവന്നൂര്‍ ഉല്‍ഘാടനവും കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് സ്വദിഖ് സഖാഫി പെരിന്തറ്റീരി മുഖ്യ പ്രഭാഷണവും സ്റ്റേറ്റ് ഡെപ്യുട്ടി പ്രസിഡന്റ് മുനീര്‍ ജൗഹരി ആശംസാ പ്രസംഗവും നടത്തി.ആത്മനിര്‍ഭരമായ സമാപന പ്രാര്‍ത്ഥനക്ക് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി കവരത്തി നേതൃത്വം നല്കി.സ്റ്റേറ്റ് സെക്രട്ടറി മുജീബ് റഹ് മാന്‍ സഖാഫി സ്വാഗതവും കില്ത്താന്‍ യുണിറ്റ് പ്രസിഡന്റ് അഷ്ഫര്‍ ബാഖവി നന്ദിയും പറഞ്ഞു


No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.