ആന്ത്രോത്ത്- പെരുമ്പള്ളി എന്ന വീട്ടിലെ കിണറ്റില്‍ അടുത്തുള്ള വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മലിന ജലം എത്തുന്ന് എന്ന് കാണിച്ച് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടു നടപടി എടുക്കാത്ത സാഹചര്യത്തിലാണ് വീട്ടുടമയായ സാറോമ്മാബി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ലഭിച്ച വീട്ടുടമ സ്ഥലത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, അസ്സിസ്റ്റന്റ് എന്‍ജീനിയര്‍ PWD, ഹെല്‍ത്ത് ഡയരക്ടര്‍ കവരത്തി എന്നിവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തന്റെയും കുടുംബത്തിന്റേയും കുടിവെള്ളം മലിനമാക്കുന്നത് തടയാതിരിക്കുകയും ഇന്ത്യന്‍ നീതി ന്യായ വ്യവസ്തയ്ക്ക് ഒരു വിലയും കല്‍പിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.