(ആടിന്റെ ഉടമ ചാടിപ്പുര മമ്പന്‍)
കില്‍ത്താന്‍: ചാടിപ്പുര മമ്പന്റെ വെളുത്ത ആടിന് വല്ലാത്ത അസ്വസ്ത. പ്രസവ ലക്ഷണമൊന്നും കാണുന്നില്ല.കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ.ഗഫൂറി കൊണ്ട് വിദഗ്ദമായി പരിശോധിപ്പിച്ചു. പ്രസവിക്കാനുള്ള മരുന്നുകള്‍ നല്‍കി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷണമൊന്നും കണ്ടില്ല. കുട്ടിക്ക് നല്ല വലിപ്പവുമുണ്ട്. പ്രസവ ലക്ഷണമൊന്നും കാണാതിരിക്കുകയും ആടിന്റെ ആരോഗ്യം മോശമാവും എന്ന് കണ്ടപ്പോഴാണ് ഡോക്ടര്‍ ഗഫൂര്‍ സിസേറിയ് വേണ്ടി ഉപദേശിച്ചത്. അങ്ങിനെ കില്‍ത്താന്‍ദ്വീപിലെ മൃഗാശുപത്രി വരാന്തയില്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ ദൃതിയില്‍ നടന്നു. ആടിനെ കിടത്താനുള്ള ഓപ്പറേഷന്‍ ടേബിളിന് പകരക്കാരനായിട്ട് ഹാച്ചറിയിലെ മേശ പുറത്തിറങ്ങി. കീറിയ ചാക്കിന്റെ രൂപത്തില്‍ വിരിയും റെഡി.ഗൌസ്സുകള്‍ക്കും മരുന്നുകള്‍ക്കും വേണ്ടി ഗവണ്‍മെന്റ് പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് ഓടി. പകല്‍ 11 മണിയോടെ സിസേറിയന്‍ ആരംഭിച്ചു. മമ്മിഫേഡ് ഫീറ്റസ് എന്ന് വിളിക്കുന്ന അവസ്ഥയിലേക്കുള്ള മാറ്റത്തിലായിരുന്നു കുട്ടി. ഗര്‍ഭപാത്രത്തോട് ഒട്ടിപ്പിടിച്ച് കിടക്കുന്ന അവസ്ഥ. ശ്രമപ്പെട്ട് കുട്ടിയെ പുറത്തെടുത്തു. നല്ല വലിയ ആണ്‍കുട്ടിയായിരുന്നു. പെട്ടെന്ന് ആട് വിറക്കാന്‍ തുടങ്ങി. കാര്യം കൈവിട്ട്പോവുമോ എന്ന് ശങ്കിച്ച നിമിഷങ്ങള്‍. ഉള്ളില്‍ നിയ്യത്ത് ഉറപ്പിച്ചു. അത്യാവശ്യ ഘട്ടത്തില്‍ കൊടുക്കുന്ന മരുന്നിന് വേണ്ടി പരതി. സ്റോക്കില്ലായിരുന്നു. മരുന്നിന് വേണ്ടി ഹോസ്പ്പിറ്റലേക്ക് പാഞ്ഞു. ട്യൂട്ടി സിസ്റര്‍ വീട്ടിലേക്ക് പോയ സമയം. സിസ്ററേ തേടി വീട്ടിലേക്ക് പാഞ്ഞു. അത്യാവശ്യം മസ്സിലാക്കി സിസ്റ്റര്‍ മരുന്ന് എടുത്ത് തന്നു.മരുന്ന് കുത്തിവെച്ചു. വേഗം സ്റ്റിച്ചിട്ടു. ട്രിപ്പ് കൊടുത്ത് തുടങ്ങി. ആടിന്റെ വിറയല്‍ നിന്നു. ആശ്വാസമായി. ഡ്രസ്സ് ചെയ്തു മരുന്നുകള്‍ കൊടുത്ത് കഴിഞ്ഞപ്പോള്‍ ആട് എണീറ്റു. അങ്ങനെ ഇല്ലായ്മയില്‍ നടന്ന ആ ശസ്ത്രക്രിയ വിജയകരമായിരുന്നു.
സിസേറിയന് ശേഷം ശ്രീ.ഇസ്മത്ത് ഹുസൈന്‍ ദ്വീപ് ഡയറിയോട് പറഞ്ഞ വാക്കുകളാണ് മുകളില്‍ നിങ്ങള്‍ വായിച്ചത്.


matoru 'Amrtha ' kilthanilum thudangendi varumo... siseriyanu mathramayi...
ReplyDeleteethil surgen araanu
ReplyDeleteCongrats surgeon
ReplyDeletecongrats surgen
ReplyDelete