പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

"LDC ചോദ്യച്ചോര്‍ച്ച" അന്വേഷണ കമ്മീഷനെ നിയമിച്ചു. തെളിവ് നല്‍കുന്നവര്‍ക്ക് ഇനാം.

കവരത്തി(31/10/2013): LD ടെസ്റ്റ് ചോദ്യച്ചോര്‍ച്ച അന്വേഷിക്കാന്‍ സര്‍വീസ് ഡയറക്ടര്‍ D. കാര്‍ത്തികേയനെ ചുമതലപ്പെടുത്തി. ഇതിനിടയില്‍ അക്കൌണ്ട് ഓഫീസര്‍ മോഹന്‍ദാസ് ലീവില്‍ പ്രവേശിച്ച് തലസ്ഥാനം വിട്ടുയതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷണം നേരിടേണ്ട വ്യക്തി സ്ഥലം വിട്ടതില്‍ ദുരൂഹതയുള്ളതായി ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. അഡ്മിനിസ്ട്രേഷന്‍ പരസ്യമായി ഇതിന് കൂട്ട്നിന്നതിന് തെളിവാണിതെന്ന്‍ അവര്‍ ആരോപിച്ചു. ടെസ്റ്റില്‍ പാസായ ഉദ്യോഗാര്‍ത്ഥികള്‍ ടെസ്റ്റ് നടത്തരുത് എന്നും വിജയിച്ചവരെ ഇതില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി.കെ വാസന് നിവേദനം സമര്‍പ്പിച്ചു. ടെസ്റ്റില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്ന്‍ NSUI സ്റ്റേറ്റ് പ്രസിഡന്‍റ് ദ്വീപ് ഡയറിയോട് പറഞ്ഞു. ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ സമരമായിരിക്കും അഡ്മിനിസ്ട്രേഷന്‍ നേരിടേണ്ടി വരികയെന്ന് LSA/ NCP നേത്യത്വം ദ്വീപ് ഡയറിയോട് പറഞ്ഞു. അതിനിടെ വിചിത്രമായ ഒരു നടപടിയുമായി അഡ്മിനിസ്ട്രേഷന്‍ ആലോചനയില്‍. ചോദ്യം ചോര്‍ത്തിയവരെക്കുറിച്ച് തെളിവ് സമര്‍പ്പിക്കുന്നവര്‍ക്ക് ഇനാം നല്കി കൊണ്ടുള്ള അറിയിപ്പ് അഡ്മിനിസ്ട്രേഷന്‍റെ ഔദ്യോഗിക പത്രമായ ലക്ഷദ്വീപ് ടൈംസില്‍ നല്‍കുവാനാണ് ആലോചിക്കുന്നത്. കൂടാതെ ഒരു പബ്ലിക്ക് ഹിയറിങ്ങും നടത്തുവാനുള്ള ചര്‍ച്ചയും പുരോഗമിക്കുന്നു.

2 comments:

  1. Account Officer leavil pooyi ennadu kalavanu. Addeham dutyil delhiyilanu.

    ReplyDelete
  2. Anveshanam neraya vazhiku thanne aayaal pavam dweepukarku nallath illangil itharam thonniyavasangal iniyum aavarthikum. KARANAM ITHU LAKSHADWEEPANU CHODTHIKANUM PARAYANUM ARIYANUM ARIYIPIKANUM IVIDE AARUM ILLA.ULLATH VOTE VENDAVAR MATHRAM. Mohammed Khaleel,Kalpeni

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.