പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

നമുക്ക് സമയമില്ല, രാഷ്ട്രീയമാറ്റമാണ് അനിവാര്യത- ഡോക്ടര്‍ മുനീര്‍- CPI(M)

-->

വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദ്വീപ് ഡയറി നടത്തി വരുന്നഉള്ളത് പറഞ്ഞാല്‍’ എന്ന രാഷ്ട്രീയ പരിപാടിക്ക് വേണ്ടി CPI(M)  സെന്‍ട്രല്‍കമ്മിറ്റി മെമ്പര്‍ ഡോ.മുനീര്‍ മിനിക്കോയി ദ്വീപ് ഡയറി പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് വായക്കാര്‍ക്കായി ഒരുക്കുന്നത്. 
ദ്വീപ് ഡയറി: താങ്കള്‍എവിടെയായിരുന്നു മെഡിക്കല്വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്?
ഡോ.മുനീര്‍: മെഡിസിന് പോവുന്നതിന് മുമ്പ് പാലക്കാട് വിക്റ്റോറിയകോളേജില്‍ ബിഎസ്സിക്ക് ശേഷമാണ് കോട്ടയം മെഡിക്കല്‍കോളേജില്‍ മെഡിസിന് ചേര്‍ന്നത്.
ദ്വീപ് ഡയറി: താങ്കളെന്താ ഗവണ്മെന്റ് സെക്റ്ററിലേക്ക് ജോലിക്ക് പോവാതിരുന്നത്?
ഡോ.മുനീര്‍: പൊതു പ്രവര്‍ത്തത്തില്‍താല്‍പ്പര്യമുള്ളത് കൊണ്ടാണ് അങ്ങനെ ഒരു ശ്രമം നടത്താതിരുന്നത്.
ദ്വീപ് ഡയറി: താങ്കളെ പോലുള്ള ഒരു മുസ്ലിം കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ള ഒരാള്‍മത നിരപേക്ഷ ആശയം വെച്ച് പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാത്തില്‍പ്രവര്‍ത്തിക്കുമ്പോള്‍ മസ്സാക്ഷിക്കു മുമ്പിലും ജങ്ങളുടെ മുന്നിലും എന്ത് ന്യായീകരണമാണ് വെക്കുക?
ഡോ.മുനീര്‍: മതം കൊണ്ട് നാം ഉദ്ദേശിക്കുന്നത് ദുന്‍യാവും ആഖിറവും നന്നാക്കുക എന്നതാണ്. ഇപ്പോയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാവും അങ്ങനെ ഒരു ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. നമ്മള്ജീവിക്കുന്നത് ഒരു മതേതര രാജ്യത്താണ്. ദൈവനിഷേധികളാണ് എന്ന ഒരാക്ഷേപം പലരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേര്‍ക്ക് നടത്താറുണ്ട്. ഞാന്‍നന്നായി പഠിച്ചതിന് ശേഷമാണ് ഇതില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ഒരു നിലപാട് ഇതിനില്ല.
ദ്വീപ് ഡയറി: ലക്ഷദ്വീപിലെ പാര്‍ലിമെന്റ് മെമ്പര്‍ അഡ്വ.ഹംദുള്ളാ സഈദിനെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു?
ഡോ.മുനീര്‍: അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് എനിക്ക് മസ്സിലായിട്ടില്ല.
ദ്വീപ് ഡയറി: സി.പി.എം.ന്റെ വരുന്ന ലോക സഭാ സ്ഥാനാര്‍ത്ഥി ഡോ.മുനീറായിരിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്തെങ്കിലും യാതാര്‍ത്ഥ്യമുണ്ടോ?
ഡോ.മുനീര്‍: അങ്ങനെ ഒരു വാര്‍ത്ത ഞാന്‍ കേട്ടിട്ടില്ല. സി.പി.എം. പോലുള്ള ഒരു പാര്‍ട്ടിയുടെ സ്വഭാവം താങ്കള്‍ക്കറിയാവുന്നതാണെല്ലോ? മുന്‍ക്കൂട്ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാറില്ല. അത് കമ്മിറ്റി കൂടി ജനാധിപത്യ രീതിയിലായിരിക്കും തീരുമാനിക്കുക.
ദ്വീപ് ഡയറി: പാര്‍ട്ടി താങ്കളെ സ്ഥാനാര്‍ത്ഥിയാക്കാന്‍തീരുമാനിക്കുകയാണെങ്കിലോ?
ഡോ.മുനീര്‍: അത്കൊണ്ടാണോ താങ്കള്‍ എന്നെ വിളിച്ചത്. അങ്ങനെ ഒരു തീരുമാനം ആയിട്ടില്ലല്ലോ. അപ്പോള്‍അതിനെക്കുറിച്ച് പറയാം.
ദ്വീപ് ഡയറി: മിനിക്കോയി പഞ്ചായത്ത് ഭരണത്തെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു?
ഡോ.മുനീര്‍: അതിനെക്കുറിച്ച് പറയുമ്പോള്‍ ഒരുപാട് പറയാനുണ്ട്. ശരിക്കും പഞ്ചായത്ത് എന്താണെന്ന് പോലും അവര്‍ക്കറിയില്ല. ഒരു പഞ്ചായത്ത് മെമ്പറുടെ പവര്‍ എന്താണെന്നോ, തങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നോ അറിയാത്തവര്‍ ഭരണത്തിലിരിക്കുമ്പോള്‍അതിനെക്കുറിച്ച് എന്താണ് പറയാനാവുക.
ദ്വീപ് ഡയറി: ലക്ഷദ്വീപിലെ കപ്പല്‍പ്രോഗ്രാമിനെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു?
ഡോ.മുനീര്‍: ഞാന്‍പോളിട്ടിക്സില്‍ വരുന്നതിന് മുമ്പ് തന്നെ കപ്പല്‍പ്രോഗ്രാമിനെക്കുറിച്ച് എപ്പോഴും അഭിപ്രായങ്ങള്‍ കൊടുക്കാറുണ്ട്. പക്ഷെ അതൊന്നും ഭരണകൂടം കണക്കിലെടുക്കാറില്ല. അടിസ്ഥാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാതുള്ള പദ്ധതികളാണ് ഭരണകൂടം നടപ്പില്‍വരുത്തുന്നത്. ഫൌണ്ടേഷന്ഇല്ലാതെ വീട് വെക്കുന്നത് പോലെയാണ് മിക്ക പദ്ധതികളും. ദ്വീപിലെ മിക്കവരും ചികിത്സാര്‍ത്ഥമാണ് വന്‍കരയിലേക്ക് പോവുന്നത്. സംവിധാനങ്ങളോട് കൂടിയ ഒരു നല്ല ഹോസ്പിറ്റല്‍ സൌകര്യം ഏതെങ്കിലും ദ്വീപില്‍ ഉണ്ടാക്കിയിരുന്നെങ്കില്‍കരയില്‍ പോയി വെറുതെ കളയുന്ന സാമ്പത്തികം എത്ര മെച്ചപ്പെടുത്താമായിരുന്നു. ഇത്രയും കേന്ദ്ര ഫണ്ട് ധൂര്‍ത്തടിച്ച് കളയുന്ന ഒരു സ്ഥലം ഇന്ത്യയില്‍വേറേയുണ്ടാവില്ല.
ദ്വീപ് ഡയറി: നമ്മുടെ മെഡിക്കല്‍പുരോഗതി എങ്ങിയൊയിരിക്കണം?
ഡോ.മുനീര്‍: നമ്മുടെ ദ്വീപുകളുടെ ജോഗ്രഫിക്കല്‍ കണ്ടീഷന്‍ വേറേയാണ്. വന്‍കരയിലെ പുരോഗമ പദ്ധതികള്‍‍ നമുക്ക് നടപ്പിലാക്കാന്പറ്റില്ല. നമ്മുടെ ദ്വീപുകള്‍ ഓരോന്നും ഭൂമി ശാസ്ത്രപരമായും ആചാരപ്രകാരവും ഓരോ രാജ്യം പോലെയാണ്. ആന്ത്രോത്ത്, കല്‍പ്പേനി, അങ്ങനെ ഓരോന്നും ഓരോ കള്‍ച്ചറാണ്. ദ്വീപുകളെ ഓരോ ഡിവിഷനായി വേര്‍തിരിക്കണം. ഓരോ ഡിവിഷിനലിലും ഹോസ്പിറ്റല്‍ സ്ഥാപിക്കാം. എല്ലാ ദ്വീപുകള്‍ക്കും പൊതുവായി ഒരു റഫറല്‍ ഹോസ്പിറ്റലും സ്ഥാപിക്കണം. ഒരു സ്ഥലത്ത് കുറേക്കൂടി സൗകര്യത്തില്‍ സ്പെഷലിസ്റ്റുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റഫറല്‍ ഹോസ്പ്പിറ്റല്‍ഒരുക്കുക. തമ്മില്‍തമ്മില്‍കപ്പല്‍കണറ്റിവിറ്റിയും കൊണ്ട് വന്നാല്‍ ദ്വീപിലെ ഒരു വലിയ പ്രശ്നത്തിന് പരിഹാരമാവും. ഒരുപാട് പുരോഗമങ്ങള്‍കൊണ്ട് വന്നു എന്ന് പറയുമ്പോള്‍ഇത്തരം അടിസ്ഥാപരമായ മേഘലകളിള്‍ഒരു പുരോഗമവും കൊണ്ടുവന്നിട്ടില്ല. മെഡിക്കല്‍ സ്വീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതൊന്നുമല്ല പുരോഗമം. ആളുകളുടെ നാടിന്റെ ആവശ്യം അറിഞ്ഞാണ് പ്രവര്‍ത്തിക്കേണ്ടത്. അത് രണ്ട് പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല. കപ്പല്‍മേഘലയിലേക്ക് 100 ഉം 200 ഉം കോടികള്‍ ചിലവിടുന്നു. അമൃതക്ക് വര്‍ഷം 65 കോടി കൊടുക്കുന്നു. ഇത് എന്ത് കൊണ്ട് നമുടെ അടിസ്ഥാന മേഘലയിലേക്ക് ചിലവാക്കി കൂടാ.
ദ്വീപ് ഡയറി: കപ്പല്‍ ഗതാഗതമേഖലയില്‍ എന്ത് മാറ്റമാണ് നമുക്ക് ചെയ്യാനാവുക?
ഡോ.മുനീര്‍: വലിയ കപ്പലുകള്‍ ഏതെങ്കിലും ദ്വീപിനെ കണക്റ്റ് ചെയ്യുകയും മറ്റ്ദ്വീപുകളിലേക്ക് ഇന്റര്‍ഐലന്റ് സര്‍വീസ് കണക്ഷന്‍ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഒരു വലിയ തോതിലുള്ള പ്രശ്നം പരിഹിക്കാനാവും. വളരെ ലളിതമായി ചെയ്യാവുന്നതേയുള്ളു.
ദ്വീപ് ഡയറി: മിനിക്കോയിലെ ട്യൂണാ ക്യാനിങ്ങ് ഫാക്റ്ററി സി.പി.എം.ന്റെ ഇടപെടല്കാരണമാണ് പൂട്ടിക്കിടക്കുന്നത്. കുറേ ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടില്ലേ?
ഡോ.മുനീര്‍: ട്യൂണാ ക്യാനിങ്ങ് ഫാക്റ്ററി ഇഷ്യൂയില്‍ഞാന്‍ഇടപെടുന്നത് പാര്‍ട്ടി രൂപീകരിക്കുന്നതിന് എത്രയോ മുമ്പാണ്. ഉപയോഗ ശ്യൂന്യമായ കുറേ ഉല്‍പ്പന്നങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അത് ഡെപ്യൂട്ടികലക്ട്ടറേ കൊണ്ട്പോയി കാണിച്ച് അദ്ദേഹം റൈഡ് നടത്തി പിടിച്ചതാണല്ലോ? അങ്ങനെ പിടിച്ചാല്‍ ഫാക്ടറി പൂട്ടുന്നതെങ്ങിനെ. ഒരു ബാച്ച് സാധം മോശമാണെന്ന് കണ്ടെത്തിയാല്‍ഫാക്ടറി പൂട്ടുകയാണോ വേണ്ടത്. ഞങ്ങള്‍ പറയുന്നത് ഫുഡ് സേഫ്റ്റി ആക്റ്റ് ഇംപ്ളിമെന്റ് ചെയ്യണമെന്നാണ്. ഫാക്ടറി പൂട്ടണമെന്നല്ല.
ദ്വീപ് ഡയറി: ഇക്കാരണങ്ങള്‍കൊണ്ടല്ലേ ഫാക്റ്ററി പൂട്ടിയത്?
ഡോ.മുനീര്‍: ഒരിക്കലുമല്ല. അത് LDCL ലിലുള്ള ചില പ്രശ്നങ്ങള്‍കാരണമാണ്. ഒരു പ്ലാനുമില്ലാതെയാണ് അവരതിനെ കൈകാര്യം ചെയ്യുന്നത്. കുറേ മെഷിനറീസ് കൊണ്ട് വന്നത് അകത്ത് കേറ്റാന്‍പറ്റാതെ പുറത്ത് വെച്ചിരിക്കുകയാണ്. അതിന് വേണ്ടി പുതുക്കിയെടുത്ത ബില്‍ഡിംങ്ങ് പൊളിച്ചാലെ മെഷീറീസ് അകത്ത് കേറ്റാനാവൂ. ഇതൊക്കെ കേരളം പോലുള്ള ഒരു സ്ഥലത്തായിരുന്നെങ്കില്‍ വല്യ ഇഷ്യൂ ആയേനെ. 18 രൂപക്ക് മീന്കൊടുത്തിട്ട് ഇവിടത്തെ പാവങ്ങള്100 രൂപക്ക് അത് തിരിച്ച് വാങ്ങുന്ന അവസ്ഥ. പാവങ്ങള്‍ക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ല. പല രീതിയിലും ജങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുകയാണ്. ബേപ്പൂരില്‍വില്ല്‍ക്കാന്‍ കൊണ്ട് പോയ ലോഡ് തിരിച്ച് കൊണ്ട് വന്ന് ഇവിടെതന്നെ വില്‍ക്കാന്‍കാരണമെന്താണ്?
ദ്വീപ് ഡയറി: നമ്മുടെ കപ്പലുകള്‍ ഷിപ്പിംങ്ങ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്ന നടപടി ക്രമങ്ങളെ എങ്ങിനെ വിലയിരുത്തുന്നു?
ഡോ.മുനീര്‍: LDCL ന് അത് നന്നായിടത്താനാവില്ല എന്ന് അവര്‍തെളിയിച്ചു. നമ്മുടേത് 10 ല്‍ കൂടുതല്‍ ഷിപ്പുകളുള്ള ഒരു വലിയ സെക്റ്ററാണ്. ഇനിയും ഷിപ്പുകള്‍ വരാന്‍ പോകുന്നു. അപ്പോള്‍ നമുക്ക് സ്വന്തമായി ലക്ഷദ്വീപ് ഷിപ്പിംങ്ങ് കോര്‍പ്പറേഷന്‍രൂപീകരിക്കാവുന്നതാണ്. മേഘലയില്‍കഴിവുള്ള എസ്പേട്സിനെ വെച്ച്ടത്താവുന്നതാണ്. അല്ലാതെ LDCL ചെയ്തത് പോലെ മേഘലയില്‍ ഒരു പരിചയവും ഇല്ലാത്തവരേവെച്ച് കൊണ്ടുള്ള ഞാണിന്‍ കളിയല്ല നടത്തേണ്ടത്. അല്ലെങ്കില്‍ഷിപ്പിംങ്ങ് കോര്‍പ്പറേഷനില്‍പോവുന്നത് തന്നെയാണ് നല്ലത്. നമ്മുടെ കുട്ടികള്‍ വരുമ്പോള്‍ ജോലി തരുമെന്ന കരാര്‍തീര്‍ച്ചയായിട്ടും അതില്‍ വെക്കണം.
ഡോ.മുനീര്‍: താങ്കള്‍ഭരണത്തിള്‍ വരുകയാണെങ്കിള്‍ന്യൂബടോത്തരി വില്ലേജിന് അംഗീകാരം കൊടുക്കേണ്ട പ്രാദേശിക പ്രശ്നത്തെ താങ്കള്‍ എങ്ങിനെ കൈകാര്യം ചെയ്യും?
ഡോ.മുനീര്‍: വില്ലേജ് എന്നത് ഇവിടത്തെ വളരെ പഴക്കമുള്ള ഒരു ഹെറിറ്റേജിന്റെ ഭാഗമാണ്. അത് അഡിമിനിസ്ട്രേഷനിലും രാഷ്ട്രീയത്തിലും കൂട്ടികലര്‍ത്തി ഇന്ന് അതിന് ഒരു വൃത്തിക്കെട്ട മുഖമാണുള്ളത്. വില്ലേജ് നല്ലതിനായിരുന്നു. പക്ഷെ ഇന്ന് കോണ്‍ഗ്രസ്സ് പോളിറ്റിക്കല്‍ വില്ലേജുകളും NCP പോളിറ്റിക്കല്‍ വില്ലേജുകളുമാണ് ഉള്ളത്. അത് സ്വാര്‍ത്ഥ വല്‍ക്കരിക്കപ്പെട്ടു. അവര്‍ പരാമ്പരാഗതമായ രീതിയില്‍ നില്‍‍ക്കട്ടെ.. അങ്ങനെയുള്ള അംഗീകാരം കൊടുക്കാം. രണ്ട് പാര്‍ട്ടികള്‍ക്കും വില്ലേജുകളാണ് ശരണം. വ്യക്തി സ്വാതന്ത്ര്യത്തെപോലും ചോദ്യം ചെയ്യപ്പെടുന്നു. വോട്ട് ചെയ്യിക്കുന്നത് പോലും പല ഭീഷണിയും നടത്തിയാണ്. ഇത് ശരിയല്ല. CPI(M) ഇതിനെതിരായിരിക്കും.
ദ്വീപ് ഡയറി: മിനിക്കോയിലെ വില്ലേജ് സിസ്റ്റത്തിന് കീഴിലാണ് അവിടത്തെ ജങ്ങള്‍. അപ്പോള്‍മൂപ്പന്മാര്‍പറയുന്നതല്ലേ അവിടെടക്കൂ?
ഡോ.മുനീര്‍: ഒരിക്കലുമല്ല. ഇന്നത്തെ ന്യൂ ജറേഷന്‍ അതിനൊന്നും വഴങ്ങിക്കൊടുക്കുന്നവരല്ല. പാരമ്പര്യം വേറേ പോളിറ്റിക്സ് വേറേ എന്ന ചിന്ത കൂടിക്കൂടി വരുന്നുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തം അതിന് ഒരു കാരണമാവാം.
ദ്വീപ് ഡയറി: ഒന്നാം ഡി.പി യില്‍ മത്സരിച്ചപ്പോള്‍ എന്തെല്ലാം ഭീഷണികളായിരുന്നു താങ്കള്‍ നേരിട്ടത്?
ഡോ.മുനീര്‍: വില്ലേജില്‍ വോട്ടര്‍മാരെ വിളിച്ച് വരുത്തിവരെ ഭീഷണിപ്പെടുത്തിയിരുന്നു. അതിനെയെല്ലാം മറികടന്ന് 180 വോട്ടുകള്‍എനിക്ക് കിട്ടി.
ദ്വീപ് ഡയറി: വരുന്ന ലോക സഭയില്‍ CPI(M) ന് വിജയ പ്രതീക്ഷയുണ്ടോ?
ഡോ.മുനീര്‍: ഒരു പാര്‍ട്ടി തോല്‍ക്കാന്‍ വേണ്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലല്ലോ. ദ്വീപുകാര്‍ക്ക് നഷ്ടടപ്പെടുത്താന്‍നി സമയമില്ല. കേന്ദ്ര മന്ത്രി മിനിക്കോയില്‍ വന്നപ്പോള്‍ അഡ്വ.ഹംദുള്ളാ സഈദിനെ ഒരു വശത്ത് നിര്‍ത്തീട്ട് പറഞ്ഞത് 'ലോകവും ഇന്ത്യാ രാജ്യവും പുരോഗതിയിലേക്ക് വളരേ വേഗത്തില്‍ കുതിച്ച് നീങ്ങുമ്പോള്‍ലക്ഷദ്വീപ് സമൂഹം എങ്ങനെ മന്തഗതിയിലായിപ്പോയി എന്ന് ഞാന്‍ ആലോചിച്ച് പോവുകയാണെന്ന്' അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞവാക്കുകള്‍കോണ്‍ഗ്രസ്സുകാര്‍ മനസ്സിലാക്കേണ്ടത്ല്ലതാണ്. തീര്‍ച്ചയായിട്ടും വരുന്ന അഞ്ച് വര്‍ഷം പുതിയ തലമുറ മസ്സിലാക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
ദ്വീപ് ഡയറി: ലക്ഷദ്വീപില്ഒരു മിനി അസംബ്ലി വരുന്നതിനെ താങ്കള്‍എങ്ങിനെ വിലയിരുത്തുന്നു?
ഡോ.മുനീര്‍: മിനി അസംബ്ലി ദ്വീപില്‍ വരണം. ജങ്ങളാള്‍ഭരിക്കപ്പെടാതെ ഒരു സ്ഥലവും പുരോഗമിച്ചിട്ടില്ല. അവര്‍ക്കേ അറിയൂ അവിടത്തെ പ്രശ്നങ്ങള്‍. കുറേ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരിക്കും. വൃത്തികെട്ട രാഷ്ട്രീയം കുറേ കഴിയുമ്പോള്‍ പോവും. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍കടന്ന് വരുമ്പോള്‍എല്ലാം ശരിയാവും. നല്ല കാഴ്ചപ്പാടുള്ള ചെറുപ്പകാരായ രാഷ്ട്രീയക്കാരെ വാര്‍ത്തെടുക്കാന്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും പരാജയപ്പെട്ടു എന്നതാണ് യാതാര്‍ത്ഥ്യം. അതാണ് നമ്മുടെ ഏറ്റവും വലിയ പരാജയവും.
ദ്വീപ് ഡയറി: ബിത്രയിലെ അബ്ബാസിനെ പോലുള്ള ഒരാള്‍ദ്വീപു രാഷ്ട്രീയത്തില്‍ ചെയ്യുന്നത് അദ്ദേഹത്തെക്കാളും കഴിവും വിദ്യാഭ്യാസവുമുള്ള മറ്റുള്ളവര്‍ക്ക് എന്ത് കൊണ്ട് കഴിയുന്നില്ല?
ഡോ.മുനീര്‍: ഞാനും അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇതില്‍ ഭാഷയോ വിദ്യാഭ്യാസമോ അല്ല, മറിച്ച് സ്വന്തം നാടിനെക്കുറിച്ചുള്ള കാഴ്ചപ്പാടും എന്താണ് എന്റെ ആവശ്യം എന്ന തിരിച്ചറിവുമാണ് നേതാവിന് ആവശ്യം. അതിനോടൊപ്പം ധൈര്യവും.
ദ്വീപ് ഡയറി: കുറെച്ചെങ്കിലും രാഷ്ട്രീയ പക്ക്വതയുള്ള നോതാക്കള്‍ ഏത് ദ്വീപിലുണ്ടെന്ന് വിലയിരുത്താമോ?
ഡോ.മുനീര്‍: അങ്ങനെ ഒരു വിലയിരുത്തല്‍ ഇതുവരെടത്തീട്ടില്ല.
ദ്വീപ് ഡയറി:  ഇത് വരെ ഞങ്ങളോട് സഹകരിച്ചതിന് നന്ദി. ദ്വീപു ഡയറിയുടെ എല്ലാവിധ അഭിവാദ്യങ്ങളും അറിയിക്കുന്നു.
ഡോ.മുനീര്‍: താങ്കള്‍ക്കും ദ്വീപ് ഡയറിക്കും എല്ലാവിധശംസകളും നേരുന്നു.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങളെ അറിയിക്കു.




5 comments:

  1. This comment has been removed by the author.

    ReplyDelete
  2. Hello Mr. Muneer. Ningaludey partiyiley nethakkeley ploey vivaravum illatha aalkkar oru partiyilum illa. Lakshadweepil ettavum virthiketta aalkkar ullath Muneer nayikkunna partiyilan, avarkk oru officil kerichennal engineyyan aa officilley officerod perumarunneth enn polum ariyilla, ningal vicharikkaruth ningalude nethav Pinarayiyum mattum ellavarodum perumarunnath ingineyanenn, avarokkey ethir partyiyiley aalkkarodupolum valerey manniyamayitte perumaru. Athkond aadhyam Muneer ningaludey partiyiley youthinod janangalod perumaran padippikk, baakki Lakshadweepiley ella partikkarum valerey decent team aan.

    ReplyDelete
  3. kakkadathone... It is very good comence.

    ReplyDelete
  4. shafi puthiyaveeduOctober 12, 2013 8:59 AM

    Lakshadweepile udyogastha sangadanakalude acharam vangi jeevikkukayum avarude ella virthikedukalkum kuttikkoduppukaravukayum cheyyunna rashtreeya napumsakangal mattulla rashtreeya nethakkalk perumattam padippikkenda avashyamilla.kanchavu kesil prathikalaya ethra udyogasthar mattu partikaliund mattu palathum ezhuthiyal eemobilepolum narum.aminiyil asdo ne chevittikkollan shramichathum kilthanil paper weight asdonte thalakkerinjathum muneerinte partikkarayirunno? Swanthakkarude vizhuppukal muudivechittu mattullavarude vizhuppalakkan shramikkaruth.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.