പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

മംഗലാപുരത്ത് ബന്തര്‍ തുറമുഖം ഉപരോധിച്ചു- ഉപാധികളോടെ സമരം പിന്‍വലിച്ചു.

മംഗലാപുരം(22/10/2013): മംഗലാപുരം ബന്തര്‍ തുറമുഖം തൊഴിലാളികള്‍ ഉപരോധിച്ചിരിക്കുന്നത് കാരണം ലക്ഷദ്വീപിലെ ആന്ത്രോത്ത്, കവരത്തി, കില്‍ത്താന്‍, ബിത്ര, ചേത്ലാത് വഴി പോകേണ്ട അമിനി ദ്വീപിന്‍റെ യാത്ര അനിശ്ചിതത്വത്തിലായി. പിന്നീട് ഇവിടുത്തെ പ്രദേശിക MLA യായ J.R. ലോഗോയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായി രണ്ട് ദിവസത്തിനുള്ളില്‍ മേല്‍നടപടി സ്വീകരിക്കുമെന്നുള്ള ഉറപ്പിന്‍മേല്‍ ഉപരോധം പിന്‍വലിച്ചു. തുറമുഖത്തിന്‍റെ ചുമതലയുള്ള ക്യാപ്റ്റന്‍  ആര്‍. മോഹനനെ മാറ്റി പകരം കടല്‍ ഗതാഗതത്തെക്കുറിച്ച് അറിവില്ലാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിച്ചതാണു തൊഴിലാളികളെ ചൊടിപ്പിച്ചത്. ഇയാള്‍ക്ക് ദേശീയ കടല്‍ ഗതാഗത നിയമങ്ങള്‍ പ്രകാരം 'വലിയ' കടല്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ യോഗ്യതയില്ല. കൂടാതെ മഞ്ചു തൊഴിലാളികള്‍ക്ക് വ്യക്തമായ 'ഇന്‍സ്ട്രക്ഷന്‍സ്' നല്‍കുവാനും ഇയാള്‍ക്കാവില്ല. മംഗലാപുരം ആള്‍ പോര്‍ട്ട് യൂസര്‍ അസോസിയേഷന്‍ നേതാവ് ജാഫര്‍ സാദിഖിനെ ദ്വീപ് ഡയറി ടെലഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ലക്ഷദ്വീപ് യാത്രക്കാരുടെ അവസ്ഥ അറിയാവുന്നത് കൊണ്ട് യാത്രക്കാരെ തടയില്ലെന്നും പക്ഷേ പച്ചക്കറി മറ്റു ചരക്കുകള്‍ ഒന്നും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കര്‍ണാടകയിലെ മൈനര്‍ തുറമുഖങ്ങളില്‍ വെച്ച് ഏറ്റവും വരുമാനം ലഭിക്കുന്ന തുറമുഖമാണ് മംഗലാപുരം ബന്തര്‍ തുറമുഖം. എന്നിട്ടും സര്‍ക്കാര്‍ വേണ്ട പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തുന്നില്ല. രണ്ട് ദിവസത്തിനു ശേഷവും സമരക്കാരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ച ലക്ഷദ്വീപിലേക്ക് ഉരു വഴിയുള്ള ചരക്ക് ഗതാഗതം സ്തംഭിക്കും.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.