പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

എസ്.എസ്.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

ആന്ത്രോത്ത് ദ്വീപിലെ സ്കൂളിലെ ഒരു ജീവനക്കാരന്‍ ഒളിക്ക്യാമറ വെച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ ദ്വീപിലെ SSF യൂണിറ്റുകള്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു
 ചെത്ത്ലാത്ത്

ചെത്ത്ലാത്ത്(29/10/13):- SDO ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ ഉത്ഘാടനം ജനാ.ആലിമുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. ജനാ.സഈദ് സഖാഫി മാര്‍ച്ചില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. SYS, SSF ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് SDO യിന് പ്രതിഷേധ നിവേദനം സമര്‍പ്പിച്ചു. ഇതില്‍ പങ്കാളികളായവര്‍ക്കെതിരെ ശക്തമായ നടപടി കൊടുക്കണമെന്നും ഇനിമേല്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തില്‍ നിന്ന് കര്‍ശന മുന്നൊരുക്കങ്ങള്‍ കലോല്‍സവം പോലെയുള്ള മേളകളില്‍ സ്വീകരിക്കണമെന്നും യൂണിറ്റ് ആവശ്യപ്പെട്ടു. 
ഇതിന് മുമ്പ് ചെത്ത്ലാത്ത് SSF യൂണിറ്റ് സ്കുള്‍ കലോല്‍സവത്തില്‍ മതത്തെ വൃണപ്പെടുത്തുന്ന വസ്ത്രധാരണ രീകളേയും- കലാജാഥ, നാടോടിനൃത്തം, ഗ്രൂപ്പ് ഡാന്‍സ് പോലെയുള്ളതിനേയും നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്‍കിയിരുന്നു. അമിനിയില്‍ നടക്കുന്ന കലോല്‍സവത്തില്‍ ഇത്തരം മത്സരങ്ങള്‍ നടന്നാല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഭാരവാഹികള്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.
അമിനി

അമിനി (28/10/13): SDO ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജനാ.ഇസ്മായില്‍ മദനി ഉത്ഘാടനം ചെയ്തു. ജനാ. മുജീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണവും  ജനാ.മിസ്ബാഹി സ്വഗതവും ജനാ.നസീം നന്ദിയും നന്ദിയും പറഞ്ഞു. SSF, SYS പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രതിഷേധ നിവേദനം SDO യിന് കൈമാറി.


കില്‍ത്താന്‍

കില്‍ത്താന്‍ (28.10.13):- സബ്ഡിവിഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജനാബ്.ഇ.അബ്ദുള്ളാ കോയാ ബാഖവി ഉത്ഘാടനം ചെയ്തു. പ്രതിഷേധമാര്‍ച്ചില്‍ SSF കില്‍ത്താന്‍ യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു. സംഭവത്തിന് ആസ്പദമായ വ്യക്തിക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണമെന്നും ഇനി ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തണമെന്നും ആവശ്യപ്പെട്ട നിവേദനം SDO യിന് കൈമാറി. ഈ വിഷയത്തില്‍ എല്ലാ ദ്വീപുകളിലും SSF പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയാണ്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.