പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

"ആന്ത്രോത്ത് ഒളി ക്യാമറ വിവാദം" പ്രതിഷേധം ശക്തമാവുന്നു.

കവരത്തി (28/10/2013): "ആന്ത്രോത്ത് ഒളി ക്യാമറ അശ്ലീല ചിത്രം വിവാദം" ആത്മീയ-ഭൌതീക മേഖലകളിലെ സംഘടനകള്‍ പ്രതിഷേധിക്കുന്നു. ലക്ഷദ്വീപ് SSF സ്റ്റേറ്റ് പ്രസിഡന്‍റ് സയ്യിദ് സഹീര്‍ ജീലാനി തങ്ങളുടെ നേത്യത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കും. അതേ സമയം തന്നെ മറ്റു ദ്വീപുകളില്‍ ബന്ധപ്പെട്ട യൂണിറ്റുകള്‍ SDO ഓഫീസിലേക്ക് ധര്‍ണ സംഘടിപ്പിക്കും. ഭാവിയില്‍ ഇത്തരം നീച പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികളെ നിയമവ്യവസ്ഥക്ക് മുമ്പില്‍ കൊണ്ട് വരാനും കഠിനമായ ശിക്ഷ ഉറപ്പാക്കി സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും നടപടി എടുക്കണമെന്ന് SSF സ്റ്റേറ്റ് സെക്രട്ടറി മുജീബ് റഹ്മാന്‍ സഖാഫി ദ്വീപ് ഡയറിയോട് പറഞ്ഞു.
ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥി സംഘടനയായ Lakshadweep Students Association(LSA) ഇന്ന് ലക്ഷദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കും. കല്‍പേനിദ്വീപില്‍
വിദ്യാര്‍ത്ഥി സംഘടനയായ  National Students Union of India (NSUI) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നു. സംഭവത്തിന് പിന്നിലുള്ള മുഴുവന്‍ പേരെയും നിയമത്തിന് മുമ്പില്‍ കൊണ്ട് വരുന്നത് വരെ ശക്തമായ രീതിയില്‍ പ്രതിഷേധിക്കുമെന്ന് LSA ഭാരവാഹികള്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.

1 comment:

  1. Jaafer Sadique KalpeniOctober 28, 2013 3:39 PM

    Kalpeniyil NSUI alla padipumudaki samaram cheythath LSA Yaanu.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.