ആന്ത്രോത്ത് (26.10.13):- ആന്ത്രോത്ത് സ്വദേശി കാസിമിന്റെ അധീനതയിലുള്ള M.S.V.മഡോണ എന്ന ഉരു മുങ്ങി. ആന്ത്രോത്ത് ദ്വീപില്‍ നിന്ന് ഏകദേശം 7 മൈല്‍ അകലെവെച്ചാണ് ഉരു മുങ്ങിയത്. രാവിലെ 3 മണിയോടെയായിരുന്നു സംഭവം. ഉരുവിലുണ്ടായിരുന്ന 5 ജീവനക്കാരില്‍ 2 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഉരു രാത്രി 1 മണിക്ക് ആന്തോത്തിലെത്തുമെന്നായിരുന്നു വിവരം. എന്നാല്‍ അര്‍ധരാത്രിയോടെ കനത്ത കാറ്റും മഴയും ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഇതിന് ശേഷമാണ് ഉരു മുങ്ങുന്നത്. മീന്‍ പിടിക്കാന്‍പോയ ഒരു ബോട്ടിനാണ് ഇതിലെ 2 പേരെ തോണിയില്‍ നിന്ന് കണ്ടെത്തിയത്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.