വായനക്കാരോട് ...
ദ്വീപ് ഡയറിയുടെ സ്റ്റാറ്റസ്:
ദ്വീപ് ഡയറി ദ്വീപുകാരുടെ മുന്നിലെത്തീട്ട് 10 മാസം പിന്നിടുന്നു. ദ്വീപ് ന്യൂസ്, ഐലന്‍റ് പ്രസ്സ് തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൈകോര്‍ത്തപ്പോയാണ് ദ്വീപ് ഡയറിക്ക് പുതുപ്പിറവിയുണ്ടായത്. ഇതിനകം തന്നെ വായനക്കാര്‍ ദ്വീപ് ഡയറിക്ക് നല്‍കിയ പ്രോത്സാഹനവും ഉപദേശവും സഹായവും ഇതിന്‍റെ വളര്‍ച്ചയുടെ തോത് കൂട്ടി. കൂടുതല്‍ ദ്വീപുകാരെ വായനയുടെ ലോകത്തേക്ക് എത്തിക്കാനും വിവരങ്ങള്‍ നിഷ്പക്ഷമായി അവതരിപ്പിക്കാനും ഏറെക്കുറെ സാധിച്ചു. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ താഴെ പ്രവര്‍ത്തിക്കുന്ന ദ്വീപ് ഡയറിക്ക് വിവിധ ദ്വീപില്‍ നിന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ പരിശ്രമത്തിലൂടേയാണ് ഇത്രയും അംഗീകാരം ലഭിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഈ സൈറ്റ് ഞങ്ങളുടേതെന്ന് അവകാശപ്പെടുന്നില്ല, ഇതിന് ഓരോ ദ്വീപില്‍ നിന്നും പ്രത്യേകം റിപ്പോര്‍ട്ടര്‍മാരുമില്ല. മറിച്ച് ഇതിന്റെ റിപ്പോര്‍ട്ടര്‍മാര്‍ ദ്വീപ് ഡയറിയെ സ്നേഹിക്കുന്ന വായനക്കാര്‍ തന്നെയാണ്. ദ്വീപ് ഡയറി ഒരു സ്ഥലത്തും പോയി സാധാരണ വാര്‍ത്തകള്‍ ശേഖരിക്കലില്ല. വായനക്കാര്‍ എത്തിച്ച് തരുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് ഞങ്ങള്‍ ഇതിന് ഉള്‍പ്പെടുത്തുന്നത്. അതുകൊണ്ട് ആര്‍ക്കും ഇതില്‍ വാര്‍ത്തകള്‍ നല്‍കാം. എന്നാല്‍ വാര്‍ത്തകളുടെ നിജസ്ഥിതി ദ്വീപ് ഡയറി അന്വേഷിച്ചതിന് ശേഷമാണ് പബ്ലിഷ് ചെയ്യുന്നത്. ദ്വീപുകാരുടെ കൂട്ടായ്മയിലൂടെ ലക്ഷദ്വീപിന്റെ നിലക്കാത്ത വാര്‍ത്താ മാധ്യമം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കും എന്ന ഉറപ്പ് ഞങ്ങല്‍ക്കുണ്ട്.
ദ്വീപ് ഡയറിയുടെ സ്റ്റാറ്റസ്:
* ഒരു ദിവസം ശരാശരി വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ
എണ്ണം- 1500
* ഫേസ് ബുക്കിലൂടെ ദ്വീപ് ഡയറിയെ പിന്‍തുടരുന്നവരുടെ എണ്ണം- 3300
* ഇമെയിലിലൂടെ ദ്വീപ് ഡയറിയെ പിന്‍തുടരുന്നവരുടെ എണ്ണം- 207



ദ്വീപ് ഡയറിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
ReplyDelete