കടമത്ത്- ജസരി ഭാഷയില്‍ ആദ്യമായി തയ്യാറാക്കിയ 'Traveller' (A Journey to ambition) റിലീസ് ചെയ്തു. കടമം സ്വദേശിയായ സംവിധായകന്‍ ശ്രീ.എം.എം.സബൂറില്‍ നിന്ന് VCD വൈസ് ചെയര്‍പേഴ്സണ്‍ ശ്രീ.ടി.കെ.അബ്ദുല്‍ ജബ്ബാര്‍ സ്വീകരിച്ച്കൊണ്ട് ഫിലിമിന്റെ ഔപചാരിക ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഫിലിമിന്റെ പ്രദര്‍ശനവും നടന്നു. ജനശ്രദ്ധ ഏറെ പിടിച്ചു പറ്റിയ ഈ ഷോര്‍ട്ട് ഫലിം ജനങ്ങളുടെ ആവശ്യപ്രകാരം നിരവധി പ്രാവശ്യം പ്രദര്‍ശനം നടന്നു.ഒരു ദ്വീപുകാരന്‍ കപ്പല്‍ ടിക്കറ്റിക്കറ്റിനായി അനുഭവിക്കുന്ന വേദന പച്ചയായി ചിത്രീകരിക്കുകയാണിവിടെ. ശ്രീ.അലിയുല്‍ അക്ബറുടെ ക്യാമറക്കണ്ണിലൂടെ പകര്‍ത്തിയ Traveller നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ.മുഹമ്മദ് തൗഫീഖ്.എം.പി യാണ്.
(യൂട്യൂബില്‍ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക)


No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.