പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

എന്ത് പ്രതിസന്ധിയുണ്ടായാലും അവസാനം വരെ പോരാടും: സി.ടി.നജ്മുദ്ധീന്‍ (CPI)



ലക്ഷദ്വീപ് സി.പി.. സ്റേറ്റ് സെക്രട്ടറി സി.ടി നജ്മുദ്ധീനുമായി ദ്വീപ് ഡയറി പ്രതിനിധി ഉള്ളത് പറഞ്ഞാല്‍ എന്ന രാഷ്ട്രീയ പരിപാടിക്ക് വേണ്ടി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
ദ്വീപ് ഡയറി പ്രതിനിധി: നിങ്ങള്‍ പുതുതായി ദ്വീപ് രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന ഒരാളാണ്. ഒരുപാട് തീക്താനുഭവങ്ങളിലൂടെ നിങ്ങള്‍ക്ക് കടന്ന് പോവേണ്ടതായിട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ നാളുകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: വളരെ സങ്കടം തോന്നുന്നു. ലക്ഷദ്വീപില്‍ എല്ലാ കാര്യങ്ങളും ചില സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പുറത്താണ് നടന്ന് വരുന്നത്. ദ്വീപിലെ രണ്ട് രാഷ്ട്രീയ പ്രസ്ഥാങ്ങളും അങ്ങയൊണ് രൂപപ്പെട്ടിരിക്കുന്നത്. മറ്റു പാര്‍ട്ടികള്‍ കടന്ന് വന്നാല്‍ തങ്ങളുടെ നില നില്‍പ്പിന് അത് ഭീഷണിയാകുമോ എന്നതാണ് ഞങ്ങളെ തകര്‍ക്കാനുള്ള ഭീകരമായ നടപടികള്‍ക്ക് കാരണമാകുന്നത്.
ദ്വീപ് ഡയറി പ്രതിനിധി: താങ്കളുടെ നേരെ അവര്‍ എങ്ങിയൊണ് പ്രതികരിച്ചത്?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: ലക്ഷദ്വീപില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുള്ളത് എന്റെ പേരിലാണ്. ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ഈ കേസുകളെല്ലാം ചാര്‍ജ് ചെയ്യപ്പെട്ടത്. എത്ര കേസു ഉണ്ടെന്നുപോലും എനിക്കറിയില്ല. ഞാന്‍ സ്ഥലത്തില്ലാത്ത ഇടങ്ങളില്‍ പാര്‍ട്ടിക്കെതിരില്‍ ചാര്‍ജ് ചെയ്ത കേസുകളില്‍പോലും എന്റെ പേരുണ്ട്. ദ്വീപില്‍ ഭരണകൂട ഭീകരത ഞങ്ങള്‍ക്ക് നേരെ നടത്തുന്നത് പോലീസിലൂടെയും ജുഡീഷറിയിലൂടെയുമാണ്.
ദ്വീപ് ഡയറി പ്രതിനിധി: ഈ കഠിമായ അനുഭങ്ങള്‍ ദ്വീപുകളില്‍ നടക്കാന്‍ കാരണം?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: ദ്വീപില്‍ പത്രമാധ്യമങ്ങളില്ല. തുറന്ന ചര്‍ച്ചക്കുള്ള വേദിയില്ല. ഇവിടെ മൌത്ത് പബ്ളിസിറ്റിയാണ് വലുത്. വായിലൂടെ പടര്‍ന്ന് ചര്‍ച്ചയാവുന്നു. അത്കൊണ്ട് തന്നെ ഉന്നതരായി നില്‍ക്കുന്നവര്‍ പറയുന്നതെന്തോ അത് ശരിയായി വിലയിരുത്തപ്പെടുന്നു. ഒരു കാര്യം നടന്നാല്‍ എന്താണ് സത്യം എന്ന് മസ്സിലാക്കാന്‍ ശ്രമിക്കാറില്ല എന്നതാണ് യാതാര്‍ത്ഥ്യം.
ദ്വീപ് ഡയറി പ്രതിനിധി: ഓരോ ദ്വീപിലുമുള്ള രണ്ട് ചേരികള്‍ പിന്നീട് രണ്ട് രാഷ്ടീയ കക്ഷികളായി രൂപപ്പെട്ടതാണ് ദ്വീപ് രാഷ്ട്രീയത്തിന്റെ ചരിത്രം. പിന്നീട് അതില്‍ പല മാറ്റങ്ങളും വന്നു. ഈ ചേരികള്‍ ശക്തി പ്രാപിച്ചപ്പോള്‍ ഒന്നാമതായി വരേണ്ട മതം പോലും രണ്ടാമതായി. ഒരു രാഷ്ട്രീയക്കാരനെന്ന നിലക്ക് താങ്കള്‍ ഇതിനെ എങ്ങിനെ വിലയിരുത്തുന്നു?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: ജനങ്ങളുടെ ഈ മനോഭാവത്തെ മാറ്റുന്നതിനാണ് ഞങ്ങള്‍ ബോധവല്‍ക്കരണം പാര്‍ട്ടിയുടെ നയമായിസ്വീകരിച്ചത്. മതം രാഷ്ടീയമല്ല. മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് പോവുന്ന ഒരു രീതിയാണ് ദ്വീപ് രാഷ്ട്രീയത്തിന് പണ്ടുമുതലേയുള്ളത്. അത് ശരിയല്ല. കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ദ്വീപിലേക്ക് കടന്ന് വന്നതിന് ശേഷമാണ് രാഷ്ട്രീയമെന്താണെന്ന് ദ്വീപ് ജനത തിരിച്ചറിഞ്ഞത്. ശരിക്കുള്ള രാഷ്ട്രീയ പ്രവര്‍ത്തം എങ്ങിനെയെന്ന് മസ്സിലാവുന്നത്. ദ്വീപു ജത ഒരല്‍പ്പമെങ്കിലും ചിന്തിക്കാന്‍ തുടങ്ങിയെന്നതാണ് ഞങ്ങളുടെ ആശ്വാസം.
ദ്വീപ് ഡയറി പ്രതിനിധി:പൊതുവേ ഇടത് പക്ഷ പ്രസ്ഥാനങ്ങളെ നിരീശ്വര വാദ സംഘടകളായിട്ടാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. ഇതിനെ താങ്കള്‍ എങ്ങിനെ ന്യായീകരിക്കുന്നു?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: ഞാന്‍ രണ്ടായിരത്തി ഒമ്പതില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം അനുഷ്ടിച്ച വ്യക്തിയാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിയായിരിക്കുമ്പോഴാണ് ഞാന്‍ ഹജ്ജിന് പോയത്. ഇപ്പോഴും ഞന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍തന്നെയാണ്. കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ മതത്തിന് എതിരാണെന്ന് പറയുന്നത് ശരിയല്ല.
ദ്വീപ് ഡയറി പ്രതിനിധി: ഈ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവുമോ?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: തീര്‍ച്ചയായിട്ടും സ്ഥാനാര്‍ത്ഥിയുണ്ടാവും. ഞങ്ങള്‍ക്ക് ഒരുപാട് സാധ്യതകളുണ്ട്. ഇന്നിലേക്കല്ല ഞങ്ങള്‍ നോക്കുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പുകളിലൂടേയും മറ്റും ദ്വീപുകളില്‍ മാറ്റം വരുത്തുന്ന ഒരു കൂട്ടാഴ്മയായി വളരുക എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം.
ദ്വീപ് ഡയറി പ്രതിനിധി: ആരായിരിക്കും നിങ്ങളുടെ സ്ഥാനാര്‍ത്ഥി?സി.ടി.ജ്മുദ്ധീന്‍ തന്നെയായിരിക്കുമോ?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: സി.പി.ഐ ഒരു ജനാതിപത്യ പാര്‍ട്ടിയാണ്. അത് കൊണ്ട് തന്നെ ആ പാര്‍ട്ടി ആ നിലക്കുള്ള കൂട്ടായ ചര്‍ച്ചയിലൂടെയേ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കൂ.
ദ്വീപ് ഡയറി പ്രതിനിധി: രാഷ്ട്രീയത്തില്‍ നിങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: ഞങ്ങളെടെ എതിര്‍ക്കുന്ന രണ്ട് പാര്‍ട്ടികളുടെയും ശക്തി തന്നെയാണത്. അവര്‍ ജനങ്ങളുടെ വോട്ട് വാങ്ങീട്ട് ഒരു വലിയ കോട്ട പോലെ നില്‍ക്കുകയാണ്. രാഷ്ട്രീയാധികാരത്തിന്റെ സുഖം അവരെന്തെന്ന് അറിഞ്ഞ് കഴിഞ്ഞത്കൊണ്ട് എങ്ങിനേയും ഞങ്ങളെ തളര്‍ത്തുകയാണ് അവരുടെ ലക്ഷ്യം.അത് പോലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും അവരുടെ അഴിമതികള്‍ പുറത്ത് വരാതിരിക്കാന്‍ ഞങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്നു എന്നതാണ് യാതാര്‍ത്ഥ്യം.
ദ്വീപ് ഡയറി പ്രതിനിധി: രാഷ്ട്രീയ പ്രവര്‍ത്തനം കാരണം താങ്കള്‍ക്ക് ഏതെങ്കിലും നാട്ടിലേക്ക് നിരോധനാജ്ഞയുണ്ടായിട്ടുണ്ടോ?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: ഞങ്ങളുടെ ഏറ്റവും വലിയ പ്രവര്‍ത്തന മേഘലയായ കവരത്തിയില്‍ നിന്നും മാറ്റി നിര്‍ത്തുവാനായിട്ട് ഭരണകൂടം ഇടപ്പെട്ട് ഒരു കേസ് തീരുന്നത് വരെ ഞങ്ങളെ കവരത്തിയിലേക്ക് പോവരുതെന്ന് കോഴിക്കോട് കോടതിയിലെ ജഡ്ജി ഉബൈദ് ഒരു വിധി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു അത്. രാഷ്ട്രീയ പരമായി നന്നായി പ്രവര്‍ത്തിക്കേണ്ട സമയത്ത് ഞങ്ങള്‍ കവരത്തിയിലേക്ക് കാലുക്കുത്താന്‍ കഴിയാതെ പുറത്ത് കറങ്ങുകയായിരുന്നു. മൂന്ന് മാസം കഴിഞ്ഞാണ് കോഴിക്കോട് കോടതിയില്‍ നിന്നും ഞങ്ങള്‍ക്കുകൂലമായി ഒരു വിധി കിട്ടുന്നത്.
ദ്വീപ് ഡയറി പ്രതിനിധി: ഏത് കേസിലായിരുന്നു ആ വിധി?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: കവരത്തി ഇന്തിരാ ഗാന്ധി ഹോസ്പ്പിറ്റലിലെ ഒരു സംഭവുമായി ബന്ധപ്പെട്ടുള്ള ഒരു കേസിലായിരുന്നു.
ദ്വീപ് ഡയറി പ്രതിനിധി: നിങ്ങള്‍ വിവിധ കേസുകളിലായി ഒരുപാട് നാളുകള്‍ ലക്ഷദ്വീപ് പോലീസ് ലോക്കപ്പില്‍ കിടന്നയാളാണ്. എത്ര ദിവസം നിങ്ങള്‍ ലോക്കപ്പില്‍ കിടന്നിട്ടുണ്ട്?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: സി.പി.. രൂപീകരിച്ചതിന് ശേഷം കൃത്യമായി 63 ദിവസം ഞാന്‍ ലോക്കപ്പില്‍ കിടന്നിട്ടുണ്ട്.
ദ്വീപ് ഡയറി പ്രതിനിധി: നിങ്ങളുടെ സമര രീതി വളരെ കടുത്ത രീതിയിലാവുന്നത് കൊണ്ടല്ലെ നിങ്ങള്‍ക്ക് നേരെ ഇങ്ങനെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുന്നത്?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: ഒരിക്കലുമല്ല. ലക്ഷദ്വീപില്‍ സമരങ്ങള്‍ ഉണ്ടാവാറില്ല. ഞങ്ങള്‍ ഒരിക്കലും നിയമ വിരുദ്ധമായ ഒരു സമരവും ചെയ്തിട്ടില്ല. പോലീസിനു നേരത്തെ വിവരം കൊടുത്ത് അനുവാദം വാങ്ങി അവര്‍ പറഞ്ഞനിബന്ധനകള്‍ക്കനുസരിച്ചിട്ടേ ഞങ്ങള്‍ ചെയ്തിട്ടുള്ളു. ഇങ്ങനെയുള്ള ജാധിപത്യ സമരങ്ങളെയാണ് അതിക്രൂരമായി ഒതുക്കാന്‍ ശ്രമിച്ചത്. ലക്ഷദ്വീപില്‍ ഉദ്യോഗസ്ഥ ഭരണമാണുള്ളത്. ഇവിടെ ജാധിപത്യം വന്നിട്ടില്ല. അതുവരും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ദ്വീപ് ഡയറി പ്രതിനിധി: സഈദ് സാഹിബും ഡോക്ടര്‍ കോയാ സാഹിബും വിടവാങ്ങിയ ഈ ന്യൂ ജനറേഷന്‍ രാഷ്ട്രീയ ചുറ്റുപാടില്‍ നിങ്ങള്‍ക്ക് എത്ര നാളുകൊണ്ട് ഒരു പഞ്ചായത്ത് മെമ്പററെയെങ്കിലും ഉണ്ടാക്കാനാവും?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: ഞങ്ങള്‍ക്ക് ഒരുപാട് സാധ്യതകളുണ്ട്. ദ്വീപില്‍ നീറുന്ന ഒരുപാട് പ്രശ്ങ്ങളുണ്ടായിട്ട് അതൊന്നും ആരും തിരിഞ്ഞ് നോക്കാതെ ജങ്ങള്‍ വലയുമ്പോള്‍ ഒരു പരിഹാരമെന്നുള്ള നിലക്ക് വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ തന്നെ ഒരംഗം ഞങ്ങളുടേതായിക്കൂടെന്നില്ല. വരുന്ന പഞ്ചായത്ത് തിരഞ്ഞടുപ്പുകളിലും പല ദ്വീപിലും ചെങ്കൊടി പാറും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല.
ദ്വീപ് ഡയറി പ്രതിനിധി: ലക്ഷദ്വീപ് എം.പി.ഹംദുള്ളാ സഈദിനെ എങ്ങിനെ വിലയിരുത്തുന്നു?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: വ്യക്തിപരമായി അദ്ദേഹത്തിക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. എന്നാല്‍ രാഷ്ട്രീയ പരമായി അദ്ദേഹം ഡെല്‍ഹിയില്‍ ജനിച്ച് ഡെല്‍ഹിയില്‍ വളര്‍ന്ന് ഡെല്‍ഹിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് സാധാരണക്കാരായ ദ്വീപുകാരുടെ പ്രശ്ങ്ങളില്‍ ഇടപെടാന്‍ അദ്ദേഹത്തിന് സാധിക്കില്ല എന്നതാണ് എന്റെ വിലയിരുത്തല്‍.
ദ്വീപ് ഡയറി പ്രതിനിധി: ഡോക്ടര്‍ സാദിഖിന്റെ രംഗ പ്രവേശനത്തെ എങ്ങനെ നോക്കി കാണുന്നു?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: ഡോക്ടര്‍ മുഹമ്മദ്കോയ കെട്ടിപ്പെടുത്തിയ പ്രസ്ഥാമാണ് എന്‍.സി.പി. അദ്ദേഹത്തിന് ശേഷം അതിന്റെ വിരുദ്ധ കക്ഷിയില്‍ നിന്നും ഒരുപാടാളുകള്‍ അതിലേക്ക് ചേക്കേറീട്ടുണ്ട്. അവരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. അത് കൊണ്ടു തന്നെ സാദിഖിന് സാധ്യത കുറവാണ്. ഒരു രാഷ്ട്രീയ പരിചയവുമില്ലാത്ത പി.മുഹമ്മദ് ഫൈസലിനെയാണ് അവര്‍ മല്‍സരിപ്പിക്കുന്നത്.
ദ്വീപ് ഡയറി പ്രതിനിധി: ലക്ഷദ്വീപിലെ സി.പി.. കഞ്ചാവിന്റെ കൂട്ടക്കാരാണെന്ന് പൊതുവേ ഒരു വിലയിരുത്തലുണ്ട്. എന്താണ് അതില്‍ എന്തെങ്കിലും യാതാര്‍ത്ഥ്യമുണ്ടോ?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: പറയുന്നവര്‍ക്ക് എന്തും പറയാമല്ലോ. ഇങ്ങന ഒരാരോപണം ഞാനും കേട്ടിട്ടുണ്ട്. ലക്ഷദ്വീപില്‍ കള്ളിനും കഞ്ചാവിനും അടിമകളായ ഒരുപാട് ചെറുപ്പക്കാര്‍ ഉണ്ട്. അത് കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ദ്വീപിലേക്ക് വരുന്നതിന് മുമ്പേയുണ്ട്. കള്ളും കഞ്ചാവും ഉപയോഗിക്കുന്ന സാമൂഹിക ദ്രോഹികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. ഞങ്ങള്‍ കഞ്ചാവ് വലിക്കുന്നുണ്ടെങ്കില്‍ ഇവിടെ നിയമ പാലകന്മാരുണ്ടല്ലോ. എന്ത് കൊണ്ട് ഞങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നില്ല.
ദ്വീപ് ഡയറി പ്രതിനിധി: താങ്കള്‍ കഞ്ചാവ് വലിക്കാറുണ്ടോ?
ശ്രീ.സി.ടി.നജ്മുദ്ധീന്‍: ഒരിക്കലുമില്ല.
ദ്വീപ് ഡയറി പ്രതിനിധി: ലക്ഷദ്വീപില്‍ നിഷ്പക്ഷമായ ഒരു പത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് വേണ്ടിയുള്ള ഒരു കൂട്ടായ്മയാണ് ദ്വീപ് ഡയറി.താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും ദ്വീപ് ഡയറിയുടെ ആശംസകള്‍ നേരുന്നു.
ശ്രീ.സി.ടി.നജ്മുദ്ധീന്‍: ദ്വീപില്‍ ഇങ്ങന ഒരു ഫ്ളാറ്റ്ഫോമില്‍ നില്‍ക്കുന്ന ഒരു സംരംബം ഇത് വരെയില്ലായിരുന്നു. അങ്ങനെ ഒന്നുണ്ടാവുന്നു എന്നറിയുന്നതില്‍ ഏറേ സന്തോഷമുണ്ട്. താങ്കള്‍ക്കും ദ്വീപു ഡയറിക്കും എന്റെയും പാര്‍ട്ടിയുടേയും എല്ലാവിധ ആശംസകളും നേരുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.