അഗത്തി- കഴിഞ്ഞ ആഴ്ച അഡ്മിനിസ്ട്രേറ്ററുടെ സന്ദര്‍ശന സമയത്ത് ഇവിടത്തെ CHC യിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജിനെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ(RGHS) MD യായി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പകരത്തിന് ഒരു ജനറല്‍ ഡോക്ടറെ നിയമിച്ചില്ല. ഇപ്പോള്‍ ഇവിടെയുള്ളത് ഒരു ഡെന്‍ഡല്‍ സര്‍ജനും ഒരു ആയുര്‍വേദിക് ഫിസിഷ്യനുമാണ്. CHC അഗത്തിയില്‍ നിന്ന് എടുത്തുമാറ്റുന്നതിന്റെ മുന്നോടിടായാണ് ഈ നടപടിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. RGSH ല്‍ പൊതുവേ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ CHC യില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഈ സേവനം നിലച്ചതോടെ രോഗികള്‍ ഏറെ ബുദ്ധിമുട്ടിലാണ്.
കൂടാതെ CHC യിലെ കോംബൗണ്ടിനകത്ത് ഹോസ്പിറ്റല്‍ വേസ്റ്റുകള്‍ കുന്നു കൂടിക്കിടക്കുകയാണ്. മദ്രസ്സയ്ക്കും കമ്പ്യൂട്ടര്‍ ക്ലാസ്സിനും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടാക്കുന്നുണ്ടെങ്കിലും അധികൃതര്‍ തിരിഞ്ഞ് നോക്കാത്ത മട്ടാണ്.


Environment Warden ന്റെ വിടിന്റെ പരിസരത്തുള്ള ഇ സാദനം കണ്ടില്ലക്കില്‍ പിന്നെ എങ്ങനെ നാട് നന്നാവും
ReplyDeleteഅഗത്തി യിലെ പ്രതികരികുന്ന മക്കള്‍
ReplyDelete