കൊച്ചി- എം.വി.കവരത്തി കപ്പലില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആന്ത്രോത്ത് സ്വദേശിനി ലാവനക്കല്‍ ഷാഹിദയാണ് കപ്പലില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞും ഉമ്മയും സുഖമായിരിക്കുന്നുമെന്ന് സ്റ്റാഫ് നേഴ്സ് അക്ബറലി ദ്വീപ് ഡയറിയോട് പറഞ്ഞു. ആന്ത്രോത്തില്‍ നിന്ന് കപ്പല്‍ കല്‍പേനി വഴി കൊച്ചിക്ക് പോകവേ രാത്രി 10:30 നായിരുന്നു പ്രസവം. ഡ്യൂട്ടി ഡോ.ആസഫ് നിയാസിനും സ്റ്റാഫ് നേഴ്സ് അക്ബറലിക്കും തുറണയായി യാത്രക്കാരനായിരുന്ന ഡോ.നിഷാദ് കൂടി സഹായത്തിനെത്തിയിരുന്നു. ആന്ത്രോത്ത് നിഷാദ് മാനുനാണ് ഭര്‍ത്താവ്. ഈ കപ്പലില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവമാണിത്. എം.വി.കവരത്തി കപ്പല്‍ സര്‍വ്വീസ് നടത്തുന്ന കാലത്തോളം ഈ കുഞ്ഞിന് ടിക്കറ്റും ഭക്ഷണവുമടക്കം പല ആനുകൂല്യങ്ങളും ലഭിക്കും.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.