കടമത്ത്- സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ (എസ്. എസ്.എഫ്) കടമത്ത് സെക്ടറിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് മെമ്പര്‍ഷിപ്പ് ഫോറം വിതരണവും ക്യാമ്പസ് വിങ്ങ് രൂപീകരണവും നടത്തി. ക്യാമ്പസ് മെമ്പര്‍ഷിപ്പ് ഫോറം വിതരണവും ദ്വീപ് തല ഉത്ഘാടനവും ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി മുജീബ് റഹ്മാന്‍ സഖാഫി നടത്തി. ഹാഫിള് മുഹിയിദ്ദീന്‍ സഖാഫിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ സെക്ടര്‍ വൈസ് പ്രസിഡന്റ് ഹംസക്കോയ സഅദി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ആശംസയും അറിയിച്ചു ഹമീദ് സുഹ്രി, ലുക്മാനുല്‍ ഹകീം, ഇര്‍ഷദ്ഖാന്‍ എന്നിവര്‍ പങ്കെടുത്തു സെക്ടര്‍ സെക്രട്ടറി ഹജര്‍ ഇസ്മായില്‍ സ്വാഗതവും മുസമ്മില്‍ ചെത്ത്ലാത്ത് നന്ദിയും പറഞ്ഞു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.