ചെത്ത്ലാത്ത് (21/9/13): കപ്പലുകളില്‍ ചരക്ക് കയറ്റാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ കടകള്‍ ഹോട്ടലുകള്‍ അടച്ച് കൊണ്ട് വ്യാപാരികള്‍ പ്രതിഷേധിക്കുന്നു. ഇന്ന് പുറപ്പെടുന്ന MV.ലക്ഷദ്വീപ് സീ എന്ന കപ്പലില്‍ കഴിഞ്ഞ 10ന് കയറ്റാനായി കൊണ്ടുവന്ന ചരക്കുകള്‍ കപ്പലിന്റെ വിഞ്ച് കേടുപറ്റി എന്ന കാരണത്താല്‍ സ്കാനിങ്ങ് സെന്ററില്‍ വെച്ചിരിക്കുകയാണ്. വിവിധ ദ്വീപുകളിലേക്കുള്ള ചരക്കുകള്‍ ഒന്നിച്ച് കൂട്ടിയിട്ടിരിക്കുന്നതിനാല്‍ പല വ്യാപാരികളുടേയും സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് മൂലം വ്യാപാരികള്‍ക്ക് കനത്ത നഷ്ടമുണ്ടായതായി വ്യാപാരകള്‍ പറയുന്നു . കൂടാതെ അവശ്യ സാധനങ്ങള്‍ തീര്‍ന്നതില്‍ നാട്ടുകാരും ദുരിതത്തിലാണ്. ഈ ദ്വീപുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന MV.ലക്ഷദ്വീപ് സീ കപ്പലിന്റെ വിഞ്ച് ശരിയാക്കാനുള്ള നടപടി ഇതുവരേയായും കൈക്കൊണ്ടില്ല. ബദല്‍ സംവിധാനം എത്രയും പെട്ടെന്ന് ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ചെത്ത്ലാത്ത് വ്യാപാര വ്യവസായി സമിതി ദ്വീപ് ഡയറിയോട് പറഞ്ഞു
പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ
ഇന്ന് ചെത്ത്ലാത്തില്‍ വ്യാപാര വ്യവസായി ബന്ധ്

Subscribe to:
Post Comments (Atom)

Chetlath dweepinu adyamai vice chief councilor sthanam kittiyittum ee gadhikedu vannallo. ee prashnam pariharikkan pattunnillankil rajivech poovuka.kazhivillathavare panchayath baranam elpichalum ee gadhiked undakum. Congress barikunna society il copra cheethaakunnu. service society il ninnum loan kittunnilla.NCP e thirich vilikkuka-NCP ku mathrame chetlat dweepinu purogathi undakkan kazhiyu- showkathali
ReplyDelete