പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

SSF സ്നേഹസംഗമം സംഘടിപ്പിച്ചു

അമിനി : സ്വാതന്ത്ര്യ ദിനത്തോടുബന്ധിച്ച്  SSF അമിനി യൂണിറ്റ് സ്നേഹ സംഗമം നടത്തി.ത്രീവ്ര വാദവും ഭീകരവാദവും ഇസ്ലാമിന്‌ അന്യമാണെന്ന് ഉല്‍ഘാടന  പ്രസംഗത്തില്‍ ഗവ:സീനിയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഇഖ്ബാല്‍ സാര്‍ പറഞ്ഞു.മത വര്‍ഗ വര്‍ണ്ണ ജാതി ദേദമന്യേ തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലമാണ് സ്വാതന്ത്ര്യമെന്നും സ്വാതന്ത്ര്യസമര ചരിത്രങ്ങളില്‍ മുസ്ലിം പണ്ഡിതന്മാരുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണെന്നും SSF ലക്ഷദ്വീപ്  സ്റ്റേറ്റ് സെക്രരട്ടറി മുജീബ് റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണത്തില്‍ ഓര്‍മപ്പെടുത്തി.ചെറിയകോയ ഖാസിമിയുടെ പ്രാര്‍ത്ഥയോടെ ആരംഭിച്ച പരിപാടി മുഹമ്മദ് നസീം ബാഖവി അദ്ധ്യക്ഷത വഹിക്കുകയും ഇസ്മായില്‍ മദനി ആശംസയറീക്കുകയും ചെയ്തു. സൈദ് ശൈക്കോയ ബാഖവി, ഇസ്മായില്‍ സഅദി,മുഹമ്മദലി സുഹ്രി,ഉസ്മാന്‍ മിസ്ബാഹി,അഷ്റഫ് അമാനി,സലീം സൈനി തുടങ്ങിയവര്‍ പങ്കെടുത്തു.നിളാമിദ്ധിന്‍ളാമുദ്ദീന്‍ സ്വാഗതവും നസീം നന്ദിയും പറഞ്ഞു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.