പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

LSA ഇഫ്ത്താര്‍ മീറ്റും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു





കോഴിക്കോട് (3.8.13)- LSA യുടെ ആഭിമുഖ്യത്തില്‍ KMA ഓഡിറ്റോറിയത്തില്‍ ഇഫ്ത്താര്‍ മീറ്റും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ദ്വീപിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയ വ്യക്തികളെയാണ് LSA ആദരിച്ചത്. 1.ഡോ.റഹ്മത്ത് ബീഗം (ഗൈനക്കോളജിസ്റ്റ്), 2. ശ്രീ.അലിമണിക്ഫാന്‍(സൈന്‍റിസ്റ്റ്). 3. ശ്രീ.ഇസ്മത്ത് ഹുസൈന്‍ (നോവലിസ്റ്റ് ).4.ശ്രീ.ഫരീദ് ഖാന്‍ (ഫിലിം പ്രോഡ്യൂസര്‍).5.ശ്രീ.മുഹമ്മദ് സാദിഖ് (ഷോര്‍ട്ട് ഫിലിം ആക്ടര്‍).6.ദ്വീപ് ഡയറി (ഇ-മാധ്യമം). 
LSA, Malappuram Dt President ശ്രീ.മുഹമ്മദ് ഫയാസിന്റെ പ്രാര്‍ത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ശ്രീ.സബീഹ് അമാന്‍, ജന.സെക്രട്ടറി, LSA സ്വാഗത പ്രസംഗം നടത്തി. ശ്രീ.സൈദാലിക്കുട്ടീ, ചെയര്‍മാന്‍, കേരളാസ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിച്ചു.ശേഷം പ്രസിഡന്‍റ് ശ്രീ.രിസാല്‍ അധ്യക്ഷ പ്രസംഘം നടത്തി. തുടര്‍ന്ന് റോമ്പ് തുറയ്ക്കും നമസ്ക്കാരത്തിനും ശേഷം അവാര്‍ഡ് ദാന ചടങ്ങ് നടന്നു. LSA യുടെ വിവിധ ജില്ലാ ഭാരവാഹികളും പ്രധിനിധികളും പരിപാടിയില്‍ പങ്കെടുത്തു. 
 ദ്വീപിലെ 10 ഉം 12 ല്‍ നിന്നും ഉന്നത വിജയം കരസ്തമാക്കുന്നവര്‍ക്ക് LSACC അടുത്തവര്‍ഷം മുതല്‍ സ്കോളര്‍ഷിപ്പ് നല്‍കാനും തീരുമാനിച്ചു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.