ചെത്ത്ലാത്ത്(20/8/13- 6: AM)-ദ്വീപിലെ ആദ്യത്തെ മദ്രസ്സയായ മുനവ്വറുല്‍ ഇസ്ലാം മദ്രസ്സയില്‍ അധ്യാപകരെ നിയമിച്ചതിനെ ചൊല്ലിയുള്ള പ്രശ്നം രൂക്ഷമായി. ഇതിനെ തുടര്‍ന്ന് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് മദ്രസ്സാ സമയങ്ങളില്‍ (രാവിലെയും വൈകുന്നേരവും) മുനവ്വറുല്‍ ഇസ്ലാം മദ്രസ്സ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
SKSSF ന്റെയും
കോണ്‍ഗ്രസ്സിന്റെയും അനുകൂലികളായ മദ്രസ്സഭാരവാഹികള്‍ ഖാസി അബ്ദുറഷീദ് മദനിയെ
ഒഴിവാക്കി SSF അനുകൂലികളായ
ആലിമുഹമ്മദ് ഫൈസി( സൈത്ത്) യേയും സഈദ് സഖാഫിയെയും അധ്യാപകരായി
നിയമിച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കമ്മിറ്റിയിലുള്ള ചിലര്‍ക്ക് ഇതിനെ
അനുകൂലിക്കാന്‍ പറ്റാതായി. തുടര്‍ന്ന് നിലവിലെ കമ്മിറ്റിക്കെതിരെ ഭൂരിഭാഗം രക്ഷിതാക്കളും
വിട്ടുനിന്ന കമ്മിക്കാരും രംഗത്തെത്തുകയും ബദല്‍ കമ്മിറ്റി രൂപീകരിക്കുകുയും
ചെയ്തു. പുതുതായി
നിയമിച്ച അധ്യാപകരെ മദ്രസ്സയില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന വാശിയില്‍ ഇവര്‍
നിന്നു. നിലവിലെ
കമ്മിറ്റി ഇവരെ കയറ്റുമെന്ന ഉറപ്പോടെ അധ്യാകപര്‍ക്ക് നിയമന കത്ത് കൊടുത്തു. പ്രശ്നം
രൂക്ഷമാകുമെന്നുറപ്പായപ്പോള്‍ മജിസ്ട്രേറ്റ് ഈ അധ്യാപകരെ മദ്രസ്സയുടെ പരിധിക്കകത്ത്
നിരോധിച്ച് കൊണ്ട് ഉത്തരവിറക്കി.
മദ്രസ്സയിലേക്ക് കയറാന്‍ നിരോധിച്ച
അധ്യാപകര്‍ മദ്രസ്സയിലേക്ക് കയറാനുള്ള ഹൈക്കോടതി ഉത്തരവുമായി റംസാനിന് ശേഷം
മദ്രസ്സ തുറന്ന പ്രവര്‍ത്തിക്കുന്നതിന് മുമ്പ് നാട്ടിലെത്തി. മദ്രസ്സ തുറന്ന്
പ്രവര്‍ത്തിക്കേണ്ട 17 ന് പുതിയ ഭാരവാഹികളും വിദ്യാര്‍ത്ഥികളും നേരത്തെ തന്നെ മദ്രസ്സയില്‍
കയറിയിരുന്നു. ശേഷം
ഹൈക്കോടതി ഉത്തരവുമായി എത്തിയ അധ്യാപകര്‍ മദ്രസ്സയില്‍ കയറണമെന്ന് സ്ഥലത്ത്
ഡ്യൂട്ടിയിലായിരുന്ന SI യോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ മദ്രസ്സയില്‍ കയറുകയും
എതിര്‍ കക്ഷികളും ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പുറത്ത് പോവുകയും ചെയ്തു. രാത്രിയിലെ
പഠനമാരംഭിക്കേണ്ട സമയത്ത് പോലീസ് മദ്രസ്സയില്‍ കയറാന്‍ വന്നവരെ വീണ്ടും തടഞ്ഞു. പ്രശ്ന മാകാന്‍
സാധ്യതയുള്ളതിനാല്‍ മദ്രസ്സയില്‍ ആരേയും കയറാന്‍ സമ്മദിച്ചില്ല. എന്നാല്‍ രാവിലെയും
മദ്രസ്സയിലേക്ക് ആരേയും കയറാന്‍ അനുവദിക്കാതെ മജിസ്ട്രേറ്റ് നിരോധനാജ്ഞ
പ്രഖ്യപിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരു
വിഭാഗവും അവരുടെ വിദ്യാര്‍ത്ഥികളുമായി പുതിയ മദ്രസ്സിലേക്കുള്ള ഇടം
തേടിപ്പോവുകയായിരുന്നു. സൈത്ത് മുസ്ലിയാര്‍ വിഭാഗം സൈദ് സഖാഫിയുടെ വീട് കേന്ദ്രീകരിച്ച്
പഠനമാരംഭിച്ചു. എന്നാല്‍
മറുവിഭാഗം പഴയ ജുമാ മസ്ജിദ് നിന്നിരുന്ന സ്ഥലം കേന്ദ്രീകരിച്ച് പഠനം തുടരാന്‍
ശ്രമിക്കവേ ഈ സ്ഥലം വഖ്ഫ് സ്വത്താണെന്ന് കാണിച്ച് കോണ്‍ഗ്രസ്സ് പ്രസിഡന്റ്
കോയക്കിടാവ് മാസ്റ്ററുടേയും എന്‍.സി.പി.പ്രസിഡന്റ് ഷൗക്കത്തലിയുടേയും നേതൃത്വത്തിലെത്തിയവര്‍
മജിസ്ട്രേറ്റിനെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ വീണ്ടും മജിസ്ട്രേറ്റ്
വഖ്ഫ് സ്ഥലത്ത് പഠനം നടത്തുന്നത് തടഞ്ഞു.
എന്നാല്‍ കഴിഞ്ഞ
രാത്രിയില്‍ പുതിയ കമ്മിറ്റിയുടേ കീഴിലുള്ള അധ്യാപകരും വിദ്യാര്‍ഥികളും നിരോധനാജ്ഞ
നിലനില്‍ക്കവേ മദ്രസ്സയില്‍ കയറി പഠനമാരംഭിച്ചു. ഇതിനെ പ്രധിഷേധിച്ച് മറുവിഭാഗക്കാര്‍ SHO വിനെ സമീപിച്ച്
വിശദീകരണം തേടി.
( ഇരു
വിഭാത്തിലെ നേതാക്കന്‍ മാരുമായുള്ള ദ്വീപ് ഡയറിയുടെ അഭിമുഖം തുടര്‍ന്നുള്ള
ദിവസങ്ങളില്‍ പ്രതീക്ഷിക്കാം)

"Valeduthavan Valal" ee payamchollu skssk kark palichu. Imadul islam madrassayude muthavalliye purathaki AP samastha silabus matti skssf silabus padippikukayum parishudda meelad shareefin madrassail akramam nadathiya skssf karkulla thirichadi. ssf karanaya Yakoob usthadine skssf silabus padippikan Imadul islam madrassa(vimatha madrassa) il eduthittundenkil saith musaliyare enthkondu addehathinte boomi nilkunna madrassail padipichkooda.Wakf boardil register chaida ee madrassaude prashnam wakf boardinu vittukondu prashnam pariharikkuka. Allathe magistratinte 144 prayogikkunna stalamalla madha stapanangal.Chettilathil 2 juma akan karanam SDO marude anavashya kaikadathalanu.Chetlatle SDO amini yil jolisheyuumbol payazha jumathpalliyude aduthulla quorters il ninnum 5 vakthum namaskarikkan pokunnad dooreyulla skssf nte pallikanu.Chetlatle Gandhi ennu congresskar visheshippicha koyakidav master ude athmarthamaya pravarthanam kondanu Munavvirul islam madrassaku sthiram varumanam labikkunna 2 vadaka kettidam labhichad. Booripaksham ulladukondu ningal cheyyunnad ellam cheriakanamennilla. AP usthadine kuttamparanju nadannawarkulla balal. Matramalla, chetlathile adyathe salath mazjidil skssfkar pokanpadilla ennu paranjavarkulla karamath?!!!- nazer, chetlat
ReplyDelete