ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി തുടങ്ങിയ കേന്ദ്ര സായുധ പൊലീസ് സേനകളിലെ 424 അസി. കമാന്‍ഡന്‍റ് ഒഴിവുകളിലേക്ക് യു.പി.എസ്.സി നടത്തുന്ന സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (AC) പരീക്ഷക്ക് അപേക്ഷിക്കാം. ആഗസ്റ്റ് അഞ്ച് ആണ് അവസാന തീയതി.
ബി.എസ്.എഫ്-110 ഒഴിവുകള്‍, സി.ആര്‍.പി.എഫ്-138 ഒഴിവുകള്‍, സി.ഐ.എസ്.എഫ്-56 ഒഴിവുകള്‍, ഐ.ടി.ബി.പി-120 ഒഴിവുകള്‍ എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ബിരുദമാണ് യോഗ്യത. ആഗസ്റ്റ് ഒന്നിന് 20നും 25നും ഇടയില്‍ ആയിരിക്കണം പ്രായം. എഴുത്തുപരീക്ഷ, കായികക്ഷമത, ആരോഗ്യ പരിശോധന, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 200 രൂപയാണ് അപേക്ഷാ ഫീസ്. www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്‍റ്ഒൗട്ട് എടുത്ത് സൂക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക്
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.