ചെത്ത്ലാത്ത്: എസ്.എസ്.എഫ്
ചെത്ത്ലത്ത് യൂണിറ്റ് മുന്‍
വര്‍ഷങ്ങളില്‍ നടത്തിവരാറുള്ളത്പോലെ
റമളാന്‍ പ്രഭാഷണത്തോടുബന്ധിച്ച്
ബദര്‍ മൌലിദും സ്വലാത്ത്
മജ്ലിസ് ദുആ സമ്മേളവും
സംഘടിപ്പിച്ചു. ബഹുമാപ്പെട്ട
ഖാസി എ. കുന്നിഅഹമദ്
മദിയുടെ ദുആ യോടെ പരിപാടിആരംഭിക്കുകയും
കേരളക്കരയില്‍നിന്നും റമളാന്‍
പ്രഭാഷണത്തിത്തിയ എസ്.എസ്.എഫ്
പാലക്കാട് ജില്ലാ ട്രഷററും,
ജാമിയാ ഹസിയ്യയിലെ
മുദരിസുമായ തൌഫീഖ് അല്‍ഹസി
ബദര്‍ അനുസ്മരണ പ്രഭാഷണം
ടത്തുകയും തുടര്‍ന്ന് നിരവധി
പണ്ഡിതന്‍മാരും മുതഅല്ലിമീങ്ങളും
ബദര്‍മൌലിദ് പാരായണം നടത്തുകയും
ചെയ്തു. എസ്.എസ്.എഫ്
ലക്ഷദ്വീപ് സ്റേറ്റ് പ്രസിഡന്റ്
ബഹുമാപ്പെട്ട സയ്യിദ് സഹീര്‍
ഹുസൈന്‍ ജീലാനി തങ്ങള്‍
കവരത്തി സ്വലാത്ത് മജ്ലിസും
ദുആ സമ്മേളത്തിനും നേതൃത്വം
നല്‍കി. സയ്യിദിന്റെയും
പണ്ഡിതന്‍മാരുടെയും
മുതഅല്ലിമീങ്ങളുടെയും നിറ
സാന്നിധ്യത്തില്‍ നടന്ന
ആത്മീയ സദസ്സില്‍ പങ്കാളികളാകുവാന്‍
ദ്വീപിലെ ബഹുഭൂരിഭാഗം ആളുകളും
നേരത്തെതന്നെ എത്തിയിരുന്നു.


No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.