കടമത്ത് (24.7.13):- ഇന്നലെ ഇവിടെ കരക്കടിഞ്ഞ കണ്ടൈനര്‍ വിദഗ്ധ സംഘമെത്തി തുറന്നു. പൊട്ടിത്തെറിക്കുന്ന രാസവസ്തുക്കള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ഏറെ മുന്‍ കരുതലോടെയായിരുന്നു കണ്ടൈനര്‍ തുറന്നത്. എന്നാല്‍ കണ്ടൈനറിനകത്ത് രാസവസ്തുക്കള്‍ക്ക് പകരം ഫ്രിഡ്ജുകള്‍ !!!. Samsung കമ്പനിയുടെ ഹൈക്വാളിറ്റി ഫ്രിഡ്ജില്‍ ഒന്ന് പുറത്തെടുത്തു. ഇത് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടെന്നും ക്ലാവ് പിടിച്ചിട്ടുണ്ടെന്നുമാണ് പോലീസില്‍ നിന്ന് കിട്ടിയ വിവരം. ഏതായാലും കണ്ടൈനറില് ഏകദേശം ഇതു പോലുള്ള 50 ഓളം ഫ്രിഡ്ജുകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വേലിയേറ്റത്തിന്റെ പ്രശ്നം കാരണം ബാക്കി ഫ്രിഡ്ജുകള്‍ പിന്നീട് പുറത്താക്കാനാണ് സാധ്യത. ഇനി ഈ ഫ്രിഡ്ജുകള്‍ എന്ത് ചെയ്യുമെന്നാണ് ആളുകളുടെ ആകാംക്ഷ.
കാസര്‍കോടിന്റെ തീരപ്രദേശങ്ങളില്‍ ഏതാനും ദിവസങ്ങളിലായി ഒഴുകിയെത്തിയ ആറോളം
ടാങ്കറുകളും സിലണ്ടറുകളും ഒമാനില്‍ തകര്‍ന്ന് മുങ്ങിയ കപ്പലില്‍
നിന്നാണെന്ന് വിവരം ലഭിച്ചിരുന്നു. ലക്ഷദ്വീപിലും കപ്പലിലെ കണ്ടൈനറുകള്‍ ഒഴുകി നടക്കുന്നതായി ഹെലികോപ്റ്റര്‍ ക്യാപ്റ്റന്മാരും വിവരം തരുന്നു
High Container Opening...........
ReplyDeletehttp://www.youtube.com/watch?v=qOC1wWzRXis