പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

തലസ്ഥാനത്ത് IGHല്‍ ചികില്‍സ നിഷേധിച്ചതായി പരാതി:

കവരത്തി(17/6/2013): വീട്ടു ജോലിക്കിടെ അബദ്ധത്തില്‍ വീണ് കാലിലെ എല്ല് ഒടിഞ്ഞു അവശയായ സ്ത്രീക്ക് യഥാസമയം ചികില്‍സ നല്‍കാതെ വട്ടം കറക്കിയതായി പരാതി. എല്ലിന്‍റെ ഡോക്ടര്‍ ശ്രീ. Midlaj സ്ഥലത്തു ഇല്ലാത്തത്തിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ കേസ് ഏറ്റെടുക്കാതെ തന്‍റെ സീനിയറുമായ മറ്റൊരു ഡോക്ടറുടെ അനുവാദമില്ലാതെ തനിക്ക് ഏറ്റടുക്കാന്‍ പറ്റില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് സീനിയര്‍ ഡോക്ടര്‍ക്ക് വേണ്ടി കാത്തിരിപ്പായി. അവസാനം എക്സ്റേയുമായി ജീവനക്കാരന്‍ സീനിയര്‍ ഡോക്ടറുടെ വസതിയില്‍ ചെന്നു. തല്‍കാലം ബാന്‍ഡേജ് ഇടാന്‍ പറയുകയും പിറ്റേ ദിവസം തുടര്‍ ചികില്‍സ നാല്‍കാമെന്നും അറിയിപ്പ് കിട്ടി. ഇതില്‍ വിഷമിച്ച രോഗിയുടെ മകന്‍ പഞ്ചായത്ത് അധിക്യതരെ സമീപിക്കുകയും അഡ്മിനിസ്ട്രേറ്റര്‍ക്ക് തല്‍സമയം പരാതിപ്പെടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ പിറ്റേ ദിവസം രോഗിയെ ചികില്‍സിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കാര്യം കയ്യാങ്കളിയില്‍ എത്തിയപ്പോള്‍ ഡോകടര്‍ രോഗിയുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന്‍ രോഗിയുടെ മകന്‍ ഹാഷിം ദ്വീപ് ഡയറിയെ അറിയിച്ചു.

5 comments:

  1. പ്രതികരിക്കാൻ വൈകി ..... ഇങ്ങനെയുള്ള ഡോക്ടർ മാരെ തല്ലി ഒടികുകയ വേണ്ടത് ....

    ReplyDelete
  2. ഇത്പോലുള്ള പൈസകൊടുത്ത് MBBS മേടിച്ച നാരികലാണ് നല്ല Doctor മാരെ പോലും പറയിപ്പിക്കുന്നത് .

    ReplyDelete
  3. Some times some doctors are showig there ego, ie they are big and high level party,staying in banglave travelling in cars and vans wearing high price dress and they were treating the patients as poor people.
    This incident may be an examble

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.