കവരത്തി- LSA പുതിയ സമരമുറയുമായി മുന്നോട്ട്. കഴിഞ്ഞ് ജനുവരി 1 ന് വിദ്യര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് LSA ദ്വീപിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൂചനാ സമരം നടത്തിയിരുന്നു. ഇതില്‍ പ്രധാനമായും ഉന്നയിച്ച പ്രശ്നം ഓരോ അഞ്ച് വര്‍ഷവും സ്കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കാത്ത തിനെതിരെയായിരുന്നു. ഇതില്‍ ഇതുവരെയായി നടപടിയൊന്നും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് ഏപ്രില്‍ അവസാന വാരം അനിശ്ചിത കാലത്തേക്ക് സമരത്തിനിറങ്ങുന്നതെന്ന് LSA ജനറല്‍ സെക്രട്ടറി സബീഹ് അമാന്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.കൂടാതെ നിലവിലെ പലതസ്തികകളിലേക്കും മാര്‍ക്ക് മാത്രം മാനദണ്ഡമാക്കിയുള്ള Recruitment Rule മാറ്റണമെന്നാവശ്യവും ഉന്നയിക്കുമെന്നും പറഞ്ഞു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.