അമിനി-
അമിനി സ്വദേശി
ശ്രീ.പി.സാബ്
ജാന്‍ എഴുതിയ 'ലക്ഷദ്വീപ്
ഇന്നലെ ഇന്ന് ' എന്ന
പുസ്തകത്തിന്റെ പ്രകാശന
കര്‍മ്മം SDO ശ്രീ.എം.കെ.കുഞ്ഞിക്കോയ നിര്‍വ്വഹിച്ചു.
ഓഡിറ്റോറിയത്തില്‍
വെച്ച് നടന്ന പടിപാടിക്ക്
ശ്രീ.ബി.സി.ശൈഖ്
കോയ മാസ്റ്റര്‍ സ്വാഗതം
പറഞ്ഞു. ശ്രീ.പി.കെ.സലാം,
വൈസ് ചെയര്‍പേഴ്സണ്‍
അധ്യക്ഷ പ്രസംഗവും പ്രോഫ.സുബൈര്‍
തലശ്ശേരി ഉത്ഘാടന പ്രസംഗവും
നടത്തി. ശേഷം
കേരളത്തിലെ പ്രശസ്ത
പത്രപ്രവര്‍ത്തകനും
സാഹിത്യകാരനുമായി ശ്രീ.കെ.പി.കുഞ്ഞുമൂസ
പുസ്തകത്തെ പരിചയപ്പെടുത്തി.
തുടര്‍ന്ന് SDO
ശ്രീ.കുഞ്ഞിക്കോയ
ശ്രീ.മ.കെ.കെ.ഹൈറുന്നിസയ്ക്ക്
ആദ്യകോപ്പി നല്‍കിക്കൊണ്ട്
പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
ആശംസകളര്‍പ്പിച്ച്
കൊണ്ട് ഡോ.ഖലീല്‍ഖാന്‍,
ശ്രീ.മുഹമ്മദ്
ഇഖ്ബാല്‍, പ്രിന്‍സിപ്പാള്‍,
ശ്രീ.എം.കെ.കോയ,
അഗ്രി.ഓഫീസര്‍,
ശ്രീ.പി.കുന്നി
എന്നിവര്‍ സംസാരിച്ചു.
ശേഷം ശ്രീ.സാബ്
ജാന്‍ മറുപടി പ്രസംഗം നടത്തി.
നാട്ടുകാരുടെ നിറ
സാന്നിധ്യം പരിപാടിക്ക്
കൊഴുപ്പേകി.


this is a good book and it gives a lot of information about history of lakshadweep
ReplyDeletethis is a good book and it gives a lot of information about our past history
ReplyDelete