കല്‍പേനി-
ദ്വീപിന്റെ ചരിത്രത്തില്‍
ആദ്യമായി നടത്തപ്പെടുന്ന
ലക്ഷദ്വീപ് പ്രീമയര്‍ ലീഗ്
T-20 ക്രിക്കറ്റ്
മത്സരങ്ങള്‍ക്ക് തുടക്കം.
രാവിലെ നടന്ന ചടങ്ങില്‍
ചെയര്‍പേഴ്സണ്‍ ശ്രീ.കാസ്മിക്കോയ
കളി ഉത്ഘാടനം ചെയ്തു. 10
ദ്വീപുകളില്‍
നിന്നായി 200 റോളം
കായിക താരങ്ങള്‍ മത്സരത്തില്‍
പങ്കെടുക്കുന്നു. ലക്ഷദ്വീപ്
റീജനല്‍ സ്പോര്‍ട്സ് കൗണ്‍സിലാണ്
കളികള്‍ സംഘടിപ്പിക്കുന്നത്.
മത്സപരപാടികള്‍
28 ന് അവസാനിക്കും.
ഓരോ ദിവസവും 3
കളികള്‍ വീതം
ഉണ്ടായിരിക്കും.
അഗത്തിയും
മിനിക്കോയിയും തമ്മില്‍
നടന്ന ആദ്യ കളിയില്‍ ഒരു
റണ്‍സിന് മിനിക്കോയിയെ അഗത്തി
പരാജയപ്പെടുത്തി. രണ്ടാമത്
നടന്ന മത്സരത്തില്‍ 118 ന്റെ
ആധികാരിക വിജയം നേടി ആന്ത്രോത്ത്
കവരത്തിയെ പരാജയപ്പെടുത്തി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.