കല്‍പേനി-
Lakshadweep Primer League T-20 Cricket Tournament ക്രിക്കറ്റ്
സെമിഫൈനലില്‍ കാണികള്‍
ഒന്നടങ്കം ഇന്ത്യാ-പാക്ക്
പോരാട്ടമെന്ന് വിശേഷിപ്പിച്ച
കടമം-അമിനി
മത്സരത്തില്‍ കടമത്തിന്
രണ്ട് റണ്‍സിന്റെ നാടകീയ
ജയം. ആദ്യം ബാറ്റു
ചെയ്ത കടമം നിശ്ചിത 20 ഓവറില്‍
139 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ
അമിനിക്ക് തുടക്കത്തില്‍
വിജയപ്രതീക്ഷ തോന്നിച്ചെങ്കിലും
വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്
വിനയായി. അവസാന
ഓവറില്‍ ജയിക്കാന്‍ അമിനിക്ക്
ആവശ്യമായത് 10 റണ്‍സ്.
എന്നാല്‍ 8 റണ്‍സ്
എടുക്കാനേ സാധിച്ചുള്ളു.
കടമത്തിന് വേണ്ടി
39 റണ്‍സും 2
വിക്കറ്റും സ്വന്തമാക്കിയ
യാസര്‍ അറാഫത്താണ് മാന്‍ ഓഫ്
ദ മാച്ച്.
രണ്ടാമത് നടന്ന സെമിഫൈനലില്‍ ആത്ഥിഥേയര്‍ക്കെതിരെ 26 റണ്‍സിന്റെ ആധികാരിക വിജയം നേടി ആന്ത്രോത്ത് ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി. ആദ്യം ടോസ് നേടിയ കല്‍പേനി ആന്ത്രോത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 189/9 എന്ന നിലയില്‍ ഓവര്‍ പൂര്‍ത്തിയാക്കിയ ആന്ത്രോത്തിനെതിരെ 163 റണ്‍സെടുക്കാനേ കല്‍പേനിക്ക് സാധിച്ചുള്ളൂ. കല്‍പേനി ബാറ്റ്സ്മാന്‍ മാരെ വരിഞ്ഞു കെട്ടിയ മുഹമ്മദ് അസ്ഹര്‍.എം.പി, ആന്ത്രോത്താണ് (4 വിക്കറ്റ്) മാന്‍ ഓഫ് ദ മാച്ച്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.