-->
കില്‍ത്താന്‍-
ലക്ഷദ്വീപ്
സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ
ആഭിമുഖ്യത്തില്‍ പത്താം തരം
തുല്യതാ കോഴ്സിന്റെ പരീക്ഷ്ക്ക്
പഠിതാക്കളെ പ്രാപ്തരാക്കുന്നു.
ഇതിന്റെ ഭാഗമായി
സംഘടിപ്പിച്ച യോഗത്തില്‍
സംഘം പ്രസിഡന്റ് ശ്രീ.ചമയം
ഹാജാ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
പഠിതാക്കള്‍ക്കുള്ള
പുസ്തകത്തിന്റെ ആദ്യ കോപ്പി
ഡി.പി മെമ്പര്‍
ശ്രീ.റഹ്മത്തുള്ളയില്‍
നിന്ന് റാഷിദാ എന്ന പഠിതാവ്
ഏറ്റ് വാങ്ങി. സാഹിത്യ
ന്റെ അംഗമായി മജീദ് മലേഹാ
രചിച്ച കീളാവാക്കാറ്റ് എന്ന
കഥാ സമാഹാരം പ്രിന്‍സിപ്പാള്‍
ശ്രീ.പി.എസ്.ആറ്റക്കോയയില്‍
നിന്നും ആദ്യകോപ്പി വൈസ്
ചെയര്‍മാന്‍ ശ്രീ.ആലിമുഹമ്മദ്
മാസ്റ്റര്‍ ഏറ്റ് വാങ്ങി.
സദസില്‍ അധ്യക്ഷനൊപ്പം
വൈസ് ചെയര്‍മാന്‍,
പ്രിന്‍സിപ്പാള്‍,
ഡി.പി
മെമ്പര്‍, യാക്കൂബ്
മാസ്റ്റര്‍ എന്നിവര്‍
സംസാരിച്ചു. ഹൈസ്കൂള്‍
വിദ്യാത്ഥികളുടെ പ്രാര്‍ത്ഥനയോടുകൂടി
ആരംഭിച്ച യോഗത്തില്‍ സംഘം
സെക്രട്ടറി ശ്രീ.കെ.കുന്നി
സീതിക്കോയ സ്വാഗതവും
ശ്രീ.എം.നസീര്‍
മാസ്റ്റര്‍ നന്ദിയും
രേഖപ്പെടുത്തി.


No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.