![]() |
| ഇറാനിയന്‍ മഞ്ചുവായ "അല്‍--ജാവിദി" നാവിക സേന പിടിച്ചപ്പോള്‍ (ഫയല്‍ ചിത്രം) |
ഇന്ത്യന്‍ നാവിക കപ്പലായ രജപുത്ര അറസ്റ്റ് ചെയ്ത മഞ്ചു കവരത്തി പോലീസിന് കൈമാറിയിരുന്നു. അന്ന് മഞ്ചു പരിശോധിച്ച സബ് ഇന്‍സ്പെക്ടര്‍ ആര്‍.എം.അലി അക്ബര്‍ കപ്പലില്‍ 250 കിലോഗ്രാം മീന്‍ മാത്രമേ ഉള്ളുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ഇന്റലിജന്‍സ് വകുപ്പ് വിചിത്രമായ തെളിവുകള്‍ നിരത്തി സമുദ്ര അതിര്‍ത്തി ലംഘനം തീവ്രവാദ ആക്രമണ ശ്രമം എന്ന അവസ്ഥയിലെത്തിച്ചു. പാക്‍സ്ഥാനില്‍ നിര്‍മ്മിച്ച തീപ്പെട്ടിയുടെ ചിത്രമാണ് ഒന്നാമത്തെ തെളിവ്. 36000 ലിറ്റര്‍ ഡീസല്‍ മഞ്ചുവിലുണ്ടായിരുന്നു എന്നത് കേന്ദ്ര ഇന്‍റലിജന്‍സിന് വീണ്ടും സംശയമുണ്ടാക്കി. എന്നാല്‍ കോടതിയില്‍ തെളിവ് നല്‍കാന്‍ സാധിക്കാതെ വന്നപ്പോള്‍ കോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു.
തിങ്കളാഴ്ച വെറുതെ വിട്ടവരെ യാത്രാ രേഖകള്‍ വരുന്നതനുസരിച്ച് വാഗാ അതിര്‍ത്തി വഴി പാകിസ്താനിലേക്ക് കയറ്റി വിടാനാണ് തീരുമാനം.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.