ലക്ഷദ്വീപ് കോപ്പറേറ്റീവ് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ (LCMF) ഫെബ്രുവരി 6നു നടന്ന ബോഡ് മീറ്റിങ്ങില്‍ ലക്ഷദ്വീപിലെ കൊപ്ര സംഭരണം 2013 മുതല്‍ സ്വകാര്യ കമ്പനിയായ MARICOയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. ദേശീയ ഏജന്‍സിയായ National Agricultural Cooperative Marketing Fedration Of India Ltd. (NAFED) ആയിരുന്നു നിലവില്‍ ലക്ഷദ്വീപിലെ കൊപ്ര സംഭരിക്കുന്നത്. എന്നാല്‍ 2012ല്‍ സംഭരിച്ച 2 കോടി രൂപയോളം വിലവരുന്ന 500 MT കൊപ്ര മാര്‍ക്കറ്റ് കണ്ടെത്താതെ ഗൊഡൌണില്‍ കെട്ടി കിടക്കുന്ന സാഹചര്യത്തിലാണ് ബോഡ് (LCMF) ഇങ്ങനെയൊരു തീരുമാനമെടുത്തത്. MARICO കമ്പനി പ്രതിനിധികള്‍ ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെക്കാന്‍ തലസ്ഥാനത്തെത്തുമെന്ന് ഞങ്ങളുടെ കവരത്തി പ്രതിനിധി അറിയിച്ചു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.