അഗത്തി: മര്‍കസ്സുത്തഅ്‌ലീമിസുന്നിയുടെ പ്രഥമ സംരംമായ
ക്രസന്റ് പബ്ലിക് സ്കൂളിള്‍ ക്രസെന്റെ ഫെസ്റ്റ് 2013 സംഘടിപ്പിച്ചു. മര്‍കസ്
പ്രസിഡന്റ് എം. അബ്ദുസമദ് ദാരിമിയുടെ പ്രാര്‍തനയോടെ SYS സെക്രട്ടറി ചെറിയ കോയ
മുസ്ല്യാര്‍ ഉഘാടനം ചെയ്തു. തുടര്‍ന്ന് KG മുതല്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ വിവിധ ഇനം മത്സര പരിപാടികള്‍ അരങ്ങേറി. പരിപാടിയില്‍ ഉദ്യോഗസ്ഥന്മാരുടേയും, RGHS ലെ ഡോക്ടര്‍മാരുടേയും നാട്ടുകാരുടേയും നിറ സാന്നിധ്യം കാണാമായിരുന്നു. നാലു ദിവസം നീണ്ടു നിന്ന പരിപാടിയില്‍ മാപ്പിളപ്പാട്ട്, പ്രസംഗം, ഖിറാഅത്ത്, കഥപറയല്‍, ഉപന്യാസം, തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമേ ധാര്‍മിക ബോധം നഷ്ടപ്പെടുന്ന സമൂഹം എന്ന വിഷയത്തില്‍ നമ്മള്‍ തമ്മില്‍ എന്ന പരിപാടിയും നാടന്‍ പാട്ടുകള്‍ അടങ്ങുന്ന ലൈവ് ഫോണ്‍ ഇന്‍ പരിപാടിയും മര്‍ക്കസ്സ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയും മാപ്പിളപ്പാട്ടും നാട്ടുകാരുടെ ശ്രദ്ധ ഏറെ പിടിച്ച് പറ്റി.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.