അഗത്തി(10/10/2011): യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ആശ്വാസമായി എം.വി. അറേബ്യന്‍ സീ അഗത്തി ഈസ്റ്റേണ്‍ ജെട്ടിയില്‍ അടുപ്പിച്ചു. പോര്‍ട്ട് ഓഫീസര്‍ ഡോ. എം.എസ്. സയ്യിദ് ഇസ്മയില്‍ കോയ എംബാര്‍ക്കേഷന്‍ ഉദ്ഘാടനം ചെയ്‌തു. തുടര്‍ന്ന് ക്യാപ്റ്റന്‍ ജെറിയാനെ അഗത്തി മര്‍ച്ചന്‍റ്റ് അസോസിയേഷന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. നല്ല കാലാവസ്‌ത്ഥയില്‍ ഇനിമുതല്‍ അറേബ്യന്‍ സീ അഗത്തിയില്‍ അടുപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. നേരത്തെ മിനിക്കോയിയില്‍ ആദ്യമായി ഈസ്റ്റേണ്‍ ജെട്ടിയില്‍ കപ്പലടുപ്പിച്ചത് ഇദ്ദേഹമാണ്.
പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ
Agatti Island Boat Tragady: One Killed | അഗത്തി ബോട്ടപകടം: ഒരാള്‍ കൊല്ലെപ്പെട്ടു. 19/10/20111 Comment അഗത്തി(15/10/2011): അഗത്തിയില്‍ നിന്നും മത്സ്യബന്ധനത്തിന് ടൂറിസ്റ്റുമായി പുറപ്പെട്ട "ഫക്കി കദിയ" എന്ന ബോട്ട് ബംഗാരം അഴിമുഖത്ത് മുങ്ങി ഒരാള്‍ കൊല്ലപ്പെട്ടു. മരണപ്പെട്ടത് സിങ്കപ്പൂര്‍ സ്വദേശിയായ ടൂറിസ്റ്റ് എന്നാണ് അറിവായ വിവരം. അതിലൂടെ കടന്ന് പോയ സമക് എന്ന ബോട്ട് മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇതില്‍ ഒരു ടൂറിസ്റ്റിന്‍റെ നില അതീവ ഗുരുതരമാണ്. ഇയാളെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ട് ഡ്രൈവര്‍ ഉമ്മര്‍ കോയ എന്നയാള്‍ക്ക് ഗുരുതരമായ പരുക്കുണ്ട്. ഇയാളും ചികില്‍സയിലാണ്. (അപകടത്തില്‍ പെട്ടവരെ സമക് എന്ന ബോട്ട് അഗത്തി ജെട്ടിയില്‍ എത്തിക്കുന്നു) 1 Comment ഹോം ഗാര്‍ഡ് കാര്‍ക്കെതിരെ അവഗണന: 18/10/2011 കവരത്തി: ലക്ഷദ്വീപ് ഭരണകുടം ഹോം ഗാര്‍ഡ്കാര്‍ക്കെതിരെ നടത്തുന്ന അവഗണന വിവാദമാവുന്നു.. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ മാത്രം കൈമുതലാക്കി ദ്വീപിനെ ചൂഷണം ചെയ്യുന്ന ഭരണകര്‍ത്താക്കളുടെ അനീതിയില്‍ ലക്ഷദ്വീപ് ഹോം ഗാര്‍ഡ് സേനയും ഇരയാവുകയാണ്.... കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇരുനൂറില്‍ കൂടുതല്‍ രൂപ ദിവസ വേതനം ലഭിക്കുമ്പോള്‍ ഇവിടത്തെ സേനക്ക് വെറും 181 രൂപയാണ് ദിവസ വേതനമായി ലഭിക്കുന്നത്.. സാധാരണ ജോലിക്കാര്‍ക്ക് പോലും ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ ദിവസക്കൂലി 300 രൂപയാണ്.. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവരുടെ അവസ്ഥ വളരെ ദയനീയമാണ് വാഷിംഗ് അലവന്‍സ് ഇവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ലീവ് അനുവദിക്കാത്തതും വര്‍ഷത്തില്‍ നിയമപ്പ്രകാരമുള്ള രണ്ടു ജോഡി പുതിയ യൂണീഫോമുകള്‍ ലഭിക്കാത്തതും ഇവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണ് പല ദ്വീപികളിലും പോലീസ് -കാരുടെ എണ്ണം കുറവാണ് അതുകൊണ്ട് തന്നെ പോലീസ് കാരുടെ അതേ ജോലി തന്നെയാണ് ഇവര്‍ക്കും ചെയ്യേണ്ടി വരുന്നത് ..എന്നിട്ടും ഇവരെ തിരിഞ്ഞു നോക്കാത്ത ഈ ഭരണകുടതിന്റെ നടപടി തികച്ചും ആശങ്കാജനകമാണ് ലക്ഷദ്വീപുകളിലെ യൂണിവേഴ്‌സിറ്റി സെന്‍ററുകള്‍ കേന്ദ്ര മാനവശേഷി വകുപ്പ് കോളേജുകളായി ഉയര്‍ത 12/10/2011 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ലക്ഷദ്വീപില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ കോളേജുകളാക്കി ഉയര്‍ത്തുന്നു. കടമത്ത്, കവരത്തി, ആന്ത്രോത്ത് കേന്ദ്രങ്ങളെയാണ് കോളേജുകളാക്കി ഉയര്‍ത്തുക. ലക്ഷദ്വീപ് ഭരണ സമിതിയുടെ ധനസഹായത്തോടെ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ മികച്ച സൗകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര ഹോസ്റ്റല്‍ സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാം, രജിസ്ട്രാര്‍ ഡോ.പി.പി.മുഹമ്മദ് എന്നിവര്‍ ദ്വീപ് ഭരണ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. കോളേജുകള്‍ അടുത്ത വിദ്യാഭ്യാസവര്‍ഷം നിലവില്‍ വരും. കേന്ദ്രഭരണ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യ വിഭവശേഷി വികസനമന്ത്രാലയം നല്‍കുന്ന ധനസഹായം ഉപയോഗിച്ചായിരിക്കും കോളേജുകള്‍ സ്ഥാപിക്കുക. കവരത്തി ദ്വീപില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ അമര്‍നാഥ്, വിദ്യാഭ്യാസ -ഐ.ടി. സെക്രട്ടറി ഡോ. എന്‍. വസന്തകുമാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍ എ.ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത അധ്യയനവര്‍ഷം കവരത്തി കേന്ദ്രത്തില്‍ ബി.എ മലയാളവും കടമത്ത് കേന്ദ്രത്തില്‍ എം.എ ഇംഗ്ലീഷും ആരംഭിക്കും. സര്‍വകലാശാല കേന്ദ്രങ്ങളില്‍ ഒഴിവുള്ള അധ്യാപക-അനധ്യാപക തസ്തികകളില്‍ ഒരു മാസത്തിനകം നിയമനം നടത്താനും ആവശ്യമുള്ളിടത്ത് സീറ്റ് വര്‍ധിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. യു.ജി.സി മാനദണ്ഡമനുസരിച്ചായിരിക്കും ദ്വീപുകേന്ദ്രങ്ങളില്‍ ഇനിയുള്ള അധ്യാപകനിയമനം. കരാര്‍ അടിസ്ഥാനത്തിലായിരിക്കുമെങ്കിലും യു.ജി.സി. നിയമപ്രകാരമുള്ള തുക മാസശമ്പളമായി ലഭിക്കും. ഓരോ കേന്ദ്രത്തിലും ചുരുങ്ങിയത് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലുള്ള ഒരു അധ്യാപകനെ പ്രിന്‍സിപ്പലായി നിയമിക്കാനും ദ്വീപുകേന്ദ്രങ്ങള്‍ക്ക് മാത്രമായി ഒരു സീനിയര്‍ പ്രൊഫസറെ ഡീനായി നിയമിക്കാനും തീരുമാനിച്ചു. ഈ ഡീനിന്റെ കീഴിലായിരിക്കും സര്‍വകലാശാലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിക്കുക. (കടപ്പാട് സ്റ്റുഡന്‍സ് തോട്സ് ബ്ലോഗ്) മര്‍ക്കസില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം നടത്തി: 10/10/20110 Comments അഗത്തി(10/10/2011): നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍റെ കീഴില്‍ ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായി അഗത്തി പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ മര്‍ക്കസ് ക്രസന്‍റ്റ് പബ്ലിക്ക് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില പരിശോധിച്ചു. മര്‍ക്കസിലെ വിദ്യാര്‍ത്ഥികള്‍ അച്ചടക്കപൂര്‍വ്വമായ നിലപാടാണ് പ്രകടിപ്പിച്ചെത്. കുട്ടികളുടെ ആരോഗ്യ നിലയില്‍ ഡോക്‌ടര്‍മാര്‍ ത്യപ്തി പ്രകടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കദീജ, ഡെന്‍റല്‍ സര്‍ജന്‍ ഡോ. നസീര്‍, ഡോ. അബ്ദുള്‍ റഹ്‌മാന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. Add Comment എം.വി. അറേബ്യന്‍ സീ കപ്പല്‍ അഗത്തി ഈസ്റ്റേണ്‍ ജെട്ടിയില്‍ സുരക്ഷിതമായി അടുപ്പിച്ചു:
Subscribe to:
Post Comments (Atom)



No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.