
അഗത്തി(10/10/2011): നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍റെ കീഴില്‍ ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായി അഗത്തി പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ മര്‍ക്കസ് ക്രസന്‍റ്റ് പബ്ലിക്ക് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില പരിശോധിച്ചു. മര്‍ക്കസിലെ വിദ്യാര്‍ത്ഥികള്‍ അച്ചടക്കപൂര്‍വ്വമായ നിലപാടാണ് പ്രകടിപ്പിച്ചെത്. കുട്ടികളുടെ ആരോഗ്യ നിലയില്‍ ഡോക്‌ടര്‍മാര്‍ ത്യപ്തി പ്രകടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കദീജ, ഡെന്‍റല്‍ സര്‍ജന്‍ ഡോ. നസീര്‍, ഡോ. അബ്ദുള്‍ റഹ്‌മാന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.