പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ക്ളാറ്റ് അപേക്ഷ ജനുവരി 15 മുതല്‍


2013-14 അധ്യയനവര്‍ഷം ഇന്ത്യയിലെ 14 ദേശീയ സര്‍വകലാശാലകളിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ളാറ്റ്) 2013 മേയ് 12ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. റായ്പൂരിലുള്ള ഹിദായത്തുല്ല നാഷനല്‍ ലോ സര്‍വകലാശാലക്കാണ് ഈ പ്രവേശ പരീക്ഷ നടത്തിപ്പിനുള്ള ചുമതലയുള്ളത്.
ബംഗളൂരു, ഹൈദരാബാദ്, ഭോപാല്‍, കൊല്‍ക്കത്ത, ജോധ്പൂര്‍, റായ്പൂര്‍, ലഖ്നോ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം എന്നിവിടങ്ങളിലും, കേരളത്തില്‍ കൊച്ചിയിലുമാണ് ദേശീയ നിയമ സര്‍വകലാശാലകള്‍ ഉള്ളത്. നിയമപഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനങ്ങളായാണ് ഇവ അറിയപ്പെടുന്നത്.ബിരുദ കോഴ്സുകള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയാണുള്ളത്. അപേക്ഷകര്‍ പ്ളസ്ടു തത്തുല്യ പരീക്ഷയില്‍ 45 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പട്ടികജാതി/ വര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനം മതിയാവും. അപേക്ഷകര്‍ക്ക് 20 വയസ്സില്‍ കൂടാന്‍ പാടില്ല. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 22 വയസ്സ് കവിയാന്‍ പാടില്ല. അവസാനവര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ അപേക്ഷകര്‍ എല്‍.എല്‍.ബി/ ബി.എല്‍ തത്തുല്യ ബിരുദം 55 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മതിയാവും. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളില്‍നിന്നും ദേശീയ നിയമ സര്‍വകലാശാലാ കേന്ദ്രങ്ങളില്‍നിന്നും 3000 രൂപക്ക് അപേക്ഷാഫോറം നേരിട്ട് ലഭിക്കും. (പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് 2500).
അപേക്ഷ തപാല്‍ വഴി പേര്, അച്ഛന്‍െറ പേര്, ഫോണ്‍ നമ്പര്‍, വിലാസം, പിന്‍കോഡ് എന്നിവ സഹിതം കണ്‍വീനര്‍, ക്ളാറ്റ്-2013, ഹിദായത്തുല്ല നാഷനല്‍ ലോ യൂനിവേഴ്സിറ്റി, ഉപര്‍വാര പോസ്റ്റ്, അഭന്‍പൂര്‍, ന്യൂ റായ്പൂര്‍. ഛത്തിസ് നഗര്‍ -493661 എന്ന വിലാസത്തില്‍ എഴുതി ആവശ്യപ്പെട്ടാല്‍ മതിയാവും. ഇത്തരം അപേക്ഷകര്‍ രജിസ്ട്രാര്‍, എച്ച്.എന്‍.എല്‍.യു -ക്ളാറ്റ്- 2013 എ/സി എന്ന വിലാസത്തില്‍ റായ്പൂരില്‍ മാറാവുന്ന 3100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (എസ്.സി/ എസ്.ടി- 2600) കൂടെ സമര്‍പ്പിക്കണം.
www.clat.ac.in  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ 3.5x4.5 വലുപ്പമുള്ള ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് നെറ്റ് ബാങ്കിങ്/ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം Convener, Common Law Admission Test  (CLAT 2013), Hidayathullah National Law University, Post Uparwara, Abhanpur, New Raipur, Chattisgarh 493661  എന്ന വിലാസത്തില്‍ മാര്‍ച്ച് 30നകം ലഭിക്കത്തക്ക വിധം അയക്കണം.
വിശദവിവരങ്ങള്‍ക്ക് www.clat.ac.in എന്ന  വെബ്സൈറ്റ് സന്ദര്‍ശിക്കുക.

1 comment:

  1. It's wonderful that you are getting ideas from this article as well as
    from our dialogue made at this time.

    Have a look at my blog; empower network review

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.