പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

പെരുന്നാള്‍ ദിനത്തിലും സിറിയയില്‍ സൈനികാക്രമണം:


ഡമസ്‌കസ്:  പെരുന്നാള്‍ ദിനത്തിലും സിറിയയില്‍ സൈനിക നടപടികള്‍ തുടരുന്നു. ദക്ഷിണ പടിഞ്ഞാറന്‍ നഗരമായ ദേരയിലും പടിഞറന്‍ നഗരമായ ഹിംസിലുമാണ് ഈദ് നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആളുകള്‍ക്ക് നേരെ  സൈനികാക്രമണം ഉണ്ടായത്. രണ്ട് നഗരങ്ങളിലുമായി ഏഴുപേര്‍ കൊല്ലപ്പെട്ടു. ദയ്‌റുസ്സൂറിലും സൈന്യം സിവിലിയന്മാര്‍ക്കു നേരെ നിറയൊഴിച്ചതായി മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇദ്‌ലിബ് പ്രവിശ്യയില്‍ െെസനികാക്രമണത്തില്‍ ഏതാനും ആളുകള്‍ കൊല്ലപ്പെട്ടതായും ഒബ്‌സര്‍വേറ്ററി അറിയിച്ചു. രണ്ട് ദിവസത്തിനിടെ, സിറിയയില്‍ ചുരുങ്ങിയത് 15 സിവിലിയന്മാര്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഈദ് ദിനത്തിലും ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആയിരക്കണക്കിന് പ്രക്ഷോഭകര്‍ തലസ്ഥാനമായ ഡമസ്‌കസില്‍ ബശ്ശാര്‍ വിരുദ്ധ പ്രതിഷേധ പ്രകടനം നടത്തി.

Picture
യോഷിഹികോ നോഡ ജപ്പാന്‍ പ്രധാനമന്ത്രി: 
ബെയ്ജിങ്: ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹികോ നോഡയെ തെരഞ്ഞെടുത്തു. നിലവില്‍  ധനമന്ത്രിയായ നോഡയെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായി തിങ്കളാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നുറപ്പായി.ചൊവ്വാഴ്ച നോഡ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അഞ്ചു വര്‍ഷത്തിനിടെ ജപ്പാനിലെ ആറാമത്തെ  പ്രധാനമന്ത്രിയാണ് നോഡ.
     മാര്‍ച്ചിലുണ്ടായ ആണവ ദുരന്തത്തില്‍ നിന്നും രാജ്യത്തെ കരകയറ്റുന്നതില്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് നവാതോ കാന്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. തുടര്‍ന്ന് നോഡയുള്‍പ്പടെ പാര്‍ട്ടിയിലെ  അഞ്ച് പ്രമുഖര്‍ പ്രധാനമന്ത്രി സ്ഥാനത്തിനായി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍  215 വോട്ട് നേടിയാണ് നോഡ തെരഞ്ഞെടുക്കപ്പെട്ടത്. വാണിജ്യമന്ത്രി ബാന്റി കായിഡിയക്ക് 177 വോട്ട് ലഭിച്ചു

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.