വാഷിങ്ടണ്‍ : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അത്യാധുനിക സിഎസ്എസ്-5 എംആര്‍ബിഎം ആണവ മിസൈല്‍ വിന്യസിച്ചതായി യുഎസ്. നേരത്തെ സ്ഥാപിച്ചിരുന്ന മിസൈലുകളെക്കാള്‍ മികവുറ്റ മിസൈലുകളാണിതെന്നു പെന്‍റഗണ്‍ അറിയിച്ചു. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യവികസനത്തിനു ചൈന വന്‍ തോതില്‍ പണമൊഴുക്കുകയാണ്. കൂടുതലായി റോഡുകളും റെയ്ല്‍ പാതകളും നിര്‍മിച്ചു. പശ്ചാത്യ ചൈനയുടെ വികസനം എന്ന പേരിലാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. പാക്കിസ്ഥാനുമായുള്ള ചൈനയുടെ സൈനിക സഹകരണം യുഎസിനൊപ്പം ഇന്ത്യക്കും ആശങ്ക ഉണ്ടാക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലും മധ്യേഷ്യയിലും ആഫ്രിക്കയിലും സാന്നിധ്യം ഉറപ്പിക്കാന്‍ ചൈന ശ്രമിക്കുകയാണ്. ജെഎഫ്-17 പോര്‍വിമാനങ്ങള്‍, എഫ്-22 പി ഹെലികോപ്റ്റര്‍, എഫ്-7 പോര്‍വിമാനങ്ങള്‍, വ്യോമ-വ്യോമ മിസൈലുകള്‍ എന്നിവ പാക്കിസ്ഥാനു വില്‍ക്കുന്നതു ചൈനയാണ്. ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു യാതൊരു കുറവുമില്ലെന്നു പെന്‍റഗണ്‍ അറിയിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.