അഗത്തി:ലക്ഷദ്വീപിലെ ആദ്യത്തെ മത-ഭൌതിക വിദ്യാഭ്യാസ സ്ഥാപനമായ മര്‍കസുത്തഅലിമി സുന്നിയുടെ പുതിയ സംരഭമായ സിറാജുല്‍ ഹുദാ മദ്രസ പരിശുദ്ധമായ റമളാനിന്‍റെ 27-ആം രാവില്‍ വിജ്ഞാന ദാഹികള്‍ക്കായി തുറക്കപ്പെട്ടു. അഗത്തി ദ്വീപിലെ സീനിയര്‍ മദ്രസ അധ്യാപകനും പണ്ഡിതനുമായ പി.സി. സൈദ് ബുഹാരി ഹാജി സമസ്തയുടെ പതാക ഉയര്‍ത്തിയതോടെ ഉല്‍ഘാടന കര്‍മ്മങ്ങള്‍ ആരം ഭിച്ചു. ശേഷം കെ.സി. അബ്ദുല്‍ ഖാദര്‍ സഖാഫിയുടെയും എം. അബ്ദുസ്സമദ് ദാരിമിയുടെയും നേത്യത്വത്തില്‍ മൌലൂദ് പാരായണം നടത്തി. ചീരണി വിതരണത്തോടെ പരിപാടികള്‍ അവസാനിച്ചു. റമളാന്‍ 28, 29 രാവുകളിലും ശവ്വാല്‍ 2 മുതല്‍ 6 വരെയും പ്രശസ്ത പണ്ഡിതരുടെ മത പ്രഭാഷണം ഉണ്ടാകുമെന്നു സംഘാടകര്‍ അറിയിച്ചു.


No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.