പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

കപ്പല്‍ സര്‍വ്വീസുകള്‍ക്ക് പുതിയ നിയമാവലി തയ്യാറാക്കി :

* ദ്വീപ്‌ സേതു ഇനി റിസര്‍വ്വ് കപ്പല്‍
* പബ്ലിഷ്‌ ചെയ്‌ത പ്രോഗ്രാം ഒരു കാരണവശാലും മാറ്റില്ല
* കപ്പല്‍ തകരാറിലായാല്‍ യാത്രക്കാര്‍ക്ക്‌ ആശ്വാസ ധനം
* കപ്പല്‍ തകരാറിലായാല്‍ യാത്രക്കാര്‍ക്ക്‌ ആശ്വാസ ധനം
* ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി
* സ്‌റ്റുഡന്‍സ്‌ ക്വാറ്റ അടക്കം ക്വാറ്റകള്‍ നീക്കം ചെയ്‌തു



കവരത്തി(2.10.11):
 ദ്വീപുകളിലെ കപ്പല്‍, വെസ്സല്‍ സര്‍വ്വീസുകള്‍ക്ക് ഒരു പുതിയ നിയമാവലി ഡിപ്പാര്‍ട്ട്മെന്‍റ് തയ്യാറാക്കി. എല്ലാ ഡിപ്പാര്‍ട്ട്മെന്‍റ് തലവന്മാര്‍, പഞ്ചായത്ത് മെന്പര്‍മാര്‍ ഉള്‍പ്പെടുത്തിയാണ് ഇത് തയ്യാറാക്കിയത്. ദ്വീപ് ജനത ഏറെ പ്രതീക്ഷയോടെ ഇത് കാണുമന്ന് പ്രതീക്ഷിക്കുന്നു. ടിക്കറ്റിനായുള്ള ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ടകള്‍ വെട്ടിക്കുറച്ചുകൊണ്ട് നടത്തിയ ഈ ഉദ്യമത്തിന് പോര്‍ട്ട് ഡിപ്പാര്‍ട്ടമന്‍റിന് ഒരായിരം നന്ദി.
അവയില്‍ ചിലത് ചുവടെ
1.    ഒരിക്കല്‍ പബ്ലിഷ് ചെയ്ത പ്രോഗ്രാം ഒരു കാരണവശാലും മാറ്റം വരുത്തില്ല.
2.    ടിക്കറ്റുകള്‍ 60 ദിവസം മുന്പ് ലഭ്യമാകും
3.    ID പ്രൂഫ് എല്ലാവര്‍ക്കും നിര്‍ബന്ധമാകും.
4.    ടിക്കറ്റില്ലാതെ യാത്രചെയ്യുന്ന വര്‍ക്ക് തക്കതായ ശിക്ഷാനടപടി സ്വീകരിക്കും.
5.    യാത്ര ചെയ്യുന്നവരുടെ പേര് വിവരം വെബ്സൈറ്റില്‍ ലഭ്യമാകും.
6.    ദ്വീപുസേതു, കദീജാബീവി, ഹമീദത്ത് ബീവി എന്നിവ റിസര്‍വിലായിരിക്കും. ഏതെങ്കിലും കപ്പലിനോ വെസ്സലിനോ കേട് സംഭവിച്ചാല്‍ ഇത് ഏറ്റെടുക്കും

Read this in English | കൂടുതല്‍ വിവരങ്ങള്‍ ഇംഗ്ലിഷില്‍ വായിക്കൂ..

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.