(DYSP
ശ്രീ.ആലാകപാട്ടില്‍ സംസാരിക്കുന്നു)
(ഖാസി
അബ്ദുറഷീദ് മദനി അധ്യക്ഷപ്രസംഗം നടത്തുന്നു)
ചെത്ത്ലാത്ത്(12.1.14):-
ചെത്ത്ലാത്ത്
യൂണിറ്റ് SKSSF ന്റെ
ആഭിമുഖ്യത്തില്‍ ദ്വീപിലെ
വിദ്യാര്‍ത്ഥികള്‍ക്കും
യുവാക്കള്‍ക്കുമായി ലഹരി
വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍
സംഘടിപ്പിച്ചു. ആശ്രയാ
കോമ്മണ്‍ സര്‍വ്വീസ് സെന്ററിന്റെ
പരിസരത്ത് സംഘടിപ്പിച്ച
പരിപാടിക്ക് ശ്രീ.എം.മുഹമ്മദ്
കോയ പരിപാടിക്ക് സ്വാഗതം
പറഞ്ഞു. തന്റെ
പ്രസംഗത്തിലൂടെ കാലിക പ്രസക്തമായ
വിശയത്തെക്കുറിച്ച് സംസാരിച്ചു.
തുടര്‍ന്ന് ഖാസി
ജനാബ് അബ്ദുറഷീദ് മദനി
അധ്യക്ഷപ്രസംഗം നിര്‍വ്വഹിക്കുകയും
SDO ശ്രീ.ചന്ദ്രശേഖര്‍
മാസ്റ്റര്‍ പരിപാടി ഉത്ഘാടനം
ചെയ്യുകയും ചെയ്തു. പ്രസ്തുത
വിഷയത്തെക്കുറിച്ച് DYSP
ശ്രീ.ആലാകപാട്ടില്‍,
മതപണ്ഢിതന്മാരായ
ശാക്കിര്‍ ദാരിമി, സുലൈമാന്‍
സഖാഫി, അഹ്മദ്
നഹാ ഹുദവി, അഹ്മദ്കോയ
മുസ്ലിയാര്‍ തുടങ്ങിയവര്‍
വിശത്തെ അധികരിച്ച് സംസാരിച്ചു.
SKSSF വൈസ് പ്രസിഡന്റ്
ജനാബ്.ബി.പി.മുഹമ്മദ്
യാസീന്‍ പരിപാടിക്ക് നന്ദി
പ്രകാശിപ്പിക്കുകയും ചെയ്തു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.