വരുന്ന
ലോക സഭാ തിരഞ്ഞെടുപ്പില്‍
നിയുക്ത സമാജ്വാദി പാര്‍ട്ടി
സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി
നേതാവുമായ ആന്ത്രോത്ത് ദ്വീപ്
സ്വദേശി ശ്രീ.കോമളം
കോയ ഉള്ളത് പറഞ്ഞാല്‍ എന്ന
പരിപാടിക്ക് വേണ്ടി ദ്വീപ്
ഡയറി പ്രതിനിധിയുമായി നടത്തിയ
അഭിമുഖത്തിന്റെ പ്രസക്ത
ഭാഗങ്ങളാണ് ഇവിടെ വായനക്കാര്‍ക്കായി
സമര്‍പ്പിക്കുന്നത്.
ദ്വീപ്
ഡയറി: ലക്ഷദ്വീപില്‍
നിലവിലുള്ള രണ്ട് പ്രബല
പാര്‍ട്ടികളുടെ ഇടയിലേക്ക്
ഒരു പുതിയ പാര്‍ട്ടിയുമായി
രംഗ പ്രവേശം ചെയ്യുമ്പോള്‍
സ്വാഭാവികമായ പ്രതിസന്ധികളെ
നേരിടേണ്ടതായിട്ട് വരുന്നില്ലേ?
ശ്രീ.കോമളം
കോയ: വലിയ
പ്രതിസന്ധിയൊന്നും നേരിടേണ്ടതായിട്ട്
വരുന്നില്ല. ദ്വീപിലെ
രണ്ട് പാര്‍ട്ടികളും
പ്രഘടിപ്പിക്കുന്ന നയമേയല്ല
നമ്മള്‍ ഇപ്പോള്‍ മുന്നോട്ട്
വെക്കുന്നത്. തികച്ചും
വ്യത്യസ്തമാണ്. എല്ലാ
പാര്‍ട്ടികളുമായി സഹകരിക്കുകയും
പുരോഗമന കാര്യങ്ങളില്‍
തികച്ചും വ്യത്യസ്തമായ ലക്ഷ്യം
വെച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന
രീതിയാണ് സമാജ് വാദി
പാര്‍ട്ടിയുടേത്.
ദ്വീപ്
ഡയറി: താങ്കള്‍
ആദ്യം എന്‍.സി.പി.യിലായിരുന്നു.
പിന്നീട് കോണ്‍ഗ്രസ്സിലേക്ക്
പോയി. ഇപ്പോള്‍
സമാജ്വാദി പാര്‍ട്ടിയില്‍.
ഒരു സ്ഥലത്തും ഉറച്ച്
നില്‍ക്കാത്ത ഒരു മറുകണ്ടം
ചാടിക്കളി താങ്കളുടെ ജീവിതത്തില്‍
കാണുന്നുണ്ടല്ലോ. എന്താണിങ്ങനെ?
ശ്രീ.കോമളം
കോയ: നമ്മുടെ
പ്രഭലരായ രണ്ട് നേതാക്കളായ
ഡോക്ടര്‍ മുഹമ്മദ് കോയാസാഹിബിനേയും
പി.എം.സഈദ്
സാഹിബിനേയും ഒരുപോലെ സ്നേഹിക്കുയും
ഇഷ്ടപ്പെടുകയും ചെയ്ത
വ്യക്തിയാണ് ഞാന്‍. ജനിച്ച
നാള്‍ മുതല്‍ ഡോക്ടര്‍ സാഹിബിനെ
കണ്ട് വളര്‍ന്നു. എന്റെ
വീട്ടുകാരെല്ലാം
എന്‍.സി.പി.ക്കാരായിരുന്നു.
അദ്ദേഹം മല്‍സര
രംഗത്ത് ഉണ്ടായിരുന്ന
കാലത്തെല്ലാം ഞാന്‍ ആ വിഭാഗത്തില്‍
തന്നെയുണ്ടായിരുന്നു.
അദ്ദേഹം മാറി പുതിയ
ഒരാള്‍ വന്നപ്പോഴാണ് ഞാന്‍
കോണ്‍ഗ്രസ്സിലേക്ക് പോവുന്നത്.
വ്യക്തി വൈരാഗ്യമൊന്നുമല്ല
ആ മാറ്റത്തിന് കാരണം.
ഇഷ്ടപ്പെട്ട മറ്റൊരു
നേതാവിനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള
ആഗ്രഹം. അങ്ങിനെ
എന്റെ നാട്ടുകാരന്‍ കൂടിയായ
പി.എം.സഈദ്
സാഹിബിന്റെ പിന്നില്‍
അണിനിരന്നു. ഈ
രണ്ട് തോക്കളേയും ഞാന്‍
വിലയിരുത്തി നോക്കീട്ടുണ്ട്.
ഡോക്ടര്‍ കോയാ സാഹിബ്
ഒരു പാര്‍ട്ടിയില്‍ മാത്രം
ഉറച്ച് നിന്നയാളല്ല. മറിച്ച്
അദ്ദേഹത്തിന്റെ ആദര്‍ശം
പാറപോലെ ഉറച്ചതായിരുന്നു.
സഈദ്സാഹിബിന്റെ
ചരിത്രം നോക്കിയാല്‍ സ്വതന്ത്രായി
വിജയിച്ച അദ്ദേഹം കോണ്‍ഗ്രസ്സില്‍
ചേര്‍ന്നു. പിന്നീട്
ഇന്തിരാ ഗാന്ധിയുമായി പിണങ്ങി
ചരണ്‍ സിങ്ങ് മന്ത്രി സഭയില്‍
കല്‍ക്കരി മന്ത്രിയായി.
ഈ രണ്ട് തോക്കളും
നമുക്ക് കാണിച്ച് തന്നത്
ഒരിടത്ത് തന്നെ അന്തമായി
നില്‍ക്കാനല്ല, മറിച്ച്
ദ്വീപിന്റെ വികസത്തിന് വേണ്ടി
തീരുമാങ്ങളില്‍ അയവ് വരുത്താം
എന്നാണ്.
ദ്വീപ്
ഡയറി: താങ്കള്‍
പി.എം.സഈദ്
സാഹിബിനേയും ഡോക്ടര്‍
സാഹിബിനേയും പുകഴ്ത്തി
പറയുന്നുണ്ട്. താങ്കളുടെ
ഈ ചെറിയപാര്‍ട്ടിക്ക് ദ്വീപില്‍
വേരോട്ടമുണ്ടാക്കാനുള്ള
ഒരു രാഷ്ട്രീയ അടവല്ലേ ഈ
സ്ഥുതി കീര്‍ത്തനം?
ശ്രീ.കോമളം
കോയ: ഒരിക്കലുമല്ല.
സഈദ് സാഹിബിനും
ഡോക്ടര്‍കോയാ സാഹിബിനും
മഹത്ത്വമുള്ളത് കൊണ്ട് സമാജ്
വാദി പാര്‍ട്ടിയെ ആരും
അംഗീകരിക്കണമെന്നില്ല.
അവര്‍ നടന്ന വഴിയിലൂടെ
സത്യസന്ധമായി നമ്മള്‍
മുന്നേറുന്നുണ്ട് എന്ന്
ദ്വീപ് ജതക്ക് മസ്സിലാവുന്ന
സമയത്താണ് അവര്‍ നമുക്ക്
പിന്തുണക്കുക. ഡോക്ടര്‍
കോയാ സാഹിബിന് ഒരു വലിയ
പ്രസ്ഥാനം ഉണ്ടാക്കിയെടുക്കാന്‍
25 വര്‍ഷം വേണ്ടി
വന്നു. ഇന്നത്തെ
കാലത്ത് അത്രയൊന്നും കാല
പരിധി ആവശ്യമില്ല ജങ്ങള്‍ക്ക്
കാര്യങ്ങള്‍ മസ്സിലാവാന്‍.
അന്നാണെങ്കില്‍
അഗത്തിയില്‍ നടന്ന ഒരു കാര്യം
ആന്ത്രോത്തിലേക്ക് അറിയുമ്പോഴേക്കും
ഇലക്ഷനുകളെല്ലാം കഴിഞ്ഞ്
പോവും. എന്നാല്‍
ഇന്ന് നിമിശനേരം കൊണ്ട് എല്ലാ
വിവരങ്ങളും നേരിട്ട് കാണാനാവും.
ഇന്റര്‍നെറ്റ്
യുഗത്തിലാണ് നാം ജീവിക്കുന്നത്.
അത്രക്കും ഫാസ്റ്റാണ്
കാര്യങ്ങള്‍. ഈ
കാലത്ത് മാറ്റവും
അത്രഫാസ്റായിരിക്കും.ഞാന്‍
ഇവരുടെ പേര് പറഞ്ഞ് ആരോടും
വോട്ട് ചോദിക്കുന്നില്ല.
വോട്ട് രാഷ്ട്രീയത്തിലല്ല
ഞാന്‍ വിശ്വസിക്കുന്നത്.
പ്രവര്‍ത്തന
രാഷ്ട്രീയത്തിലാണ്.
ദ്വീപ്
ഡയറി: കേന്ദ്ര
രാഷ്ട്രീയത്തില്‍ പൊതുവേ
മറുകണ്ടം ചാടുന്ന ഒരു രാഷ്ട്രീയ
നേതാവാണ് മുലായം സിംങ്ങ്
യാദവ്. അദ്ദേഹത്തിന്റെ
രാഷ്ട്രീയപാര്‍ട്ടിയില്‍
ചേരാനുണ്ടായ സാഹചര്യം എന്താണ്?
ശ്രീ.കോമളം
കോയ: അദ്ദേഹം മറു
കണ്ടം ചാടുന്ന നേതാവെന്നല്ല
പറയേണ്ടത്. എന്റെ
നയം വ്യക്തമാക്കിയത് പോലെ
അദ്ദേഹവും തന്റെ ജങ്ങളോട്
നീധി പുലര്‍ത്തുന്ന തോവാണ്.
കോണ്‍ഗ്രസ്സില്‍
നിന്നും തന്റെ ആശയത്തോട്
യോജിക്കാത്ത നിലപാട്
സോണിയഗാന്ധിയുടെ ഇഷ്യൂ
വന്നപ്പോള്‍ സ്വദേശി വിദേശി
നിലപാടില്‍ ശരത്ത് പവാര്‍
എന്‍.സി.പി.ഉണ്ടാക്കിയത്പോലെ,
ജതാപാര്‍ട്ടി സമതയും
ഭാരതീയ ജതാപാര്‍ട്ടിയും
മറ്റുമൊക്കെയായി മാറിയത്പോലെയാണ്
പാര്‍ട്ടികളുടെ മാറ്റം.
മുലായം സിംങ്ങ്
ന്യൂനപക്ഷ പ്രൊട്ടക്ഷന്
വേണ്ടി നിലില്‍ക്കുന്ന ഒരു
നേതാവാണ്. അദ്ദേഹത്തിന്റെ
ആശയത്തിന്റെ നില്‍പ്പിന്
വേണ്ടി ചില തീരുമാങ്ങള്‍
എടുക്കേണ്ടി വന്നിട്ടുണ്ട്.
അതിനെ മറുകണ്ടം
ചാടുക എന്ന് വിളിച്ചത്
ശരിയായില്ല.
ദ്വീപ്
ഡയറി: ലക്ഷദ്വീപിലെ
എം.പി. ഹംദുള്ളാ
സഈദിന്റെ പ്രവര്‍ത്തങ്ങള്‍
വെച്ച് എങ്ങിനെ വിലയിരുത്തുന്നു?
ശ്രീ.കോമളം
കോയ: എം.പി.എന്നുള്ള
നിലക്ക് അദ്ദേഹത്തിന് സഈദ്
സാഹിബിന്റെ പ്രവര്‍ത്തങ്ങളോട്
നീധി പുലര്‍ത്തുന്ന വിധം
പ്രവര്‍ത്തിക്കാനായിട്ടില്ല.
അദ്ദേഹത്തിന്
ദ്വീപിന്റെ പല കാര്യങ്ങളെക്കുറിച്ചും
അറിയില്ല. ഞാന്‍
വ്യക്തിപരമായി അനുഭവിച്ചത്
കൊണ്ടാണ് പറയുന്നത്.
കുറേക്കൂടി സംഘടാപാടവം
ആര്‍ജ്ജിച്ചതിന് ശേഷമാവാമായിരുന്നു
സ്ഥാനാര്‍ത്ഥിത്ത്വം.
ദ്വീപ്
ഡയറി: അദ്ദേഹം
തന്റെ പ്രയത്തി വിലയിരുത്തിക്കൊണ്ട്
ദ്വീപു ഡയറിയിലെ ഇന്റര്‍വ്യൂവില്‍
സംസാരിക്കുന്നുണ്ട്. 63
വയസ്സുള്ള സഈദ്
സാഹിബും 28 വയസ്സുള്ള
ഹംദുള്ളായും ഒരുപോലെയാകുമോ?
ശ്രീ.കോമളം
കോയ: സഈദ് സാഹിബ്
തന്റെ കന്നി മല്‍സരത്തിന്
എത്രയോ മുമ്പ് തന്നെ മംഗലാപുരത്തില്‍
ദ്വീപുകാര്‍ക്ക് വേണ്ടി
പ്രവര്‍ത്തിച്ച വ്യക്തിയാണ്.
മിനിക്കോയി ദ്വീപുകരുടെ
പ്രശ്ങ്ങളുമായി ഓടിനടന്നയാളാണ്.
ആ പ്രവര്‍ത്ത ശൈസലിയാണ്
ഞാന്‍ ഉദ്ദേശിച്ചത്.
ദ്വീപ്
ഡയറി: താങ്കള്‍
ആന്ത്രോത്തില്‍ നിന്നുമാണ്.
കോണ്‍ഗ്രസ്സില്‍
നിന്നും എന്‍.സി.പി.യില്‍
നിന്നുമുള്ള സ്ഥാനാര്‍ത്ഥികളും
അവിടന്ന് തന്നെയാണ്.
എം.പി.യെക്കുറിച്ച്
നാം സംസാരിച്ചു. പടിപ്പുര
മുഹമ്മദ് ഫൈസലി എങ്ങി
വിലയിരുത്തുന്നു?
ശ്രീ.കോമളം
കോയ: രണ്ട്
സ്ഥാനാര്‍ത്ഥികളും എന്റെ
അടുത്ത ബന്ധുക്കളാണ്.
ഒരാള്‍ ഒരേട്ടന്റെ
അളിയാണ്. മറ്റേയാള്‍
മറ്റൊരു ഏട്ടന്റെ അളിയാണ്.
ബന്ധുക്കളുമാണ്.
എന്നാല്‍ ഇവര്‍
രണ്ടുപേരുമായിട്ടുള്ള
ഇന്റര്‍വ്യൂ ഞാന്‍ വായിച്ചു.
മറ്റു പ്രവര്‍ത്തങ്ങളും
ശ്രദ്ധിച്ചു. ഇവര്‍
രണ്ടാളും സ്വന്തം നിലക്ക്
ഒരു പ്രവര്‍ത്തവും കാഴ്ചവെക്കാത്ത
വ്യക്തികളാണ്. രാഷ്ട്രീയ
കക്ഷികളുടെ വേദികളിലൂടെയും
അത്തരം സംവീദാനങ്ങളിലൂടെയും
പലതും അവകാശപ്പെടാം. എന്നാല്‍
പൊതു സമൂഹത്തിന്റെ ഭാഗമായി
നിന്ന് ചിന്തിക്കുമ്പോള്‍
ഇവര്‍ എന്ത് ചെയ്തു. എം.പി.യുടെ
ഫണ്ട് കൊണ്ട് നടത്തിയതല്ലാ
ഒരു വ്യക്തിയുടെ വിലയിരുത്തല്‍.
എന്‍.സി.പി.
കഴിഞ്ഞ അഞ്ച്
വര്‍ഷത്തേക്ക് ഒന്നും
പ്രവര്‍ത്തിക്കേണ്ടെന്ന്
തീരുമാനം എടുത്തു. ഒരു
രാഷ്ട്രീയ പ്രസ്ഥാനം ഇങ്ങിനെ
ഒരു തീരുമാനം എടുക്കുന്നത്
ലോക ചരിത്രത്തില്‍ ആദ്യമായിരിക്കും.
ഈ മേഘലയില്‍ അദ്ദേഹത്തിന്
സ്വന്തം നിലക്ക് ഒരു പ്രവര്‍ത്തനവും
ചെയ്യാനായിട്ടില്ല.
ദ്വീപ്
ഡയറി: ലക്ഷദ്വീപില്‍
പൂര്‍ണ്ണമായ ജാധിപത്യ പ്രക്രിയ
നടക്കുന്നുണ്ട് എന്ന് താങ്കള്‍
വിശ്വസിക്കുന്നുണ്ടോ.?
ശ്രീ.കോമളം
കോയ: ഒരിക്കലുമില്ല.
ഡമോണ്‍സ്ട്രേറ്റീവ്
രാഷ്ട്രീയമാണ് ദ്വീപിലുള്ളത്.
രാഷ്ട്രീയം
പഠിപ്പിക്കാന്‍ വേണ്ടി
കലാലയങ്ങളില്‍ നടത്താറുള്ളത്പോലെ
നടത്തുന്ന ഒരു കുട്ടിക്കളി
രാഷ്ട്രീയമാണ് നാം ഇന്ന് വരെ
ഇവിടെ കണ്ടത്. നല്ല
ജനാധിപത്യ സംവീധാനം ഇവിടെ
കൊണ്ട് വരാമായിരുന്നു.
പക്ഷെ അതിന് വേണ്ടി
ആരും ശ്രമിച്ചില്ല എന്നതാണ്
സങ്കടം.
ദ്വീപ്
ഡയറി: ദ്വീപില്‍
അഡ്മിനിസ്ട്രേറ്റര്‍ പറയുന്നു,
ഉദ്യോഗസ്തര്‍
ഭരിക്കുന്നു. എല്ലാ
കാര്യങ്ങളിലും ഏകാതിപത്യ
പ്രവണതയാണ് കാണുന്നത്.
എങ്ങിയൊണ് താങ്കള്‍
ഈ സാഹചര്യത്തെ വിലയിരുത്തുന്നത്.
ശ്രീ.കോമളം
കോയ: ഇന്ത്യന്‍
നിയമ വ്യവസ്തിതിയാണ് നമ്മുടെ
ആയുധം. ഇന്ത്യയില്‍
ജീവിക്കുന്ന എല്ലാവരും അത്
അനുസരിക്കണം. കോണ്‍സ്റിട്ട്യൂഷന്‍
239 ആര്‍ട്ടിക്കിള്‍
പ്രകാരമാണ് പ്രസിഡന്റ് ഓഫ്
ഇന്ത്യ നമുക്ക് അഡ്മിനിസ്ട്രേറ്ററേ
നല്‍കുന്നത്. പ്രസിഡന്റിയും
പ്രധാന മന്ത്രിയേയും മറ്റും
തിരഞ്ഞെടുക്കുന്നത് ജാധിപത്യ
രീതിയിലാണ്. ഇന്ത്യക്ക്
സ്വാതന്ത്ര്യം കിട്ടിയ കാലത്ത്
നാഗാലാന്റിലെ 6 ലക്ഷം
പേര് അവര്‍ക്ക് സ്വന്തമായി
ഒരു സ്റേറ്റ് വേണമെന്ന് പറഞ്ഞ്
മുറവിളിക്കൂട്ടാന്‍
തുടങ്ങിയിരുന്നു. സ്വന്തമായ
വരുമാമൊന്നും അവര്‍ക്ക്
ഇല്ലായിരുന്നു. നമുക്ക്
സ്വയം പര്യാപ്ത വന്നതിന്
ശേഷം നമ്മളെല്ലാവരുംകൂടി
ഒന്നിച്ച് ശ്രമിക്കേണ്ട
കാര്യമാണ് മിനി അസംബ്ളി
എന്നത്. അല്ലാതെ
ഇങ്ങനെ പറഞ്ഞാല്‍ മാത്രം അത്
കൊണ്ട് വരാനാവില്ല.
ദ്വീപ്
ഡയറി:: ഇപ്പോള്‍
ഒരു അസംബ്ളി അനുവധിക്കുയാണെങ്കില്‍
അത് കൊണ്ട് നടക്കാനുള്ള പാകത
ദ്വീപ് ജതക്കില്ലെന്നാണോ
താങ്കള്‍ പറയുന്നത്.?
ശ്രീ.കോമളം
കോയ: ലക്ഷദ്വീപിലെ
ജങ്ങള്‍ ആ നിലയിലേക്ക്
ഉയര്‍ന്നിട്ടില്ല എന്നല്ല.
ദ്വീപില്‍ എത്രയോ
അഭ്യസ്ഥ വിദ്യരായ പ്രാപ്തരായ
ആളുകളുണ്ട്. അവരൊന്നും
ദ്വീപു രാഷ്ട്രീയത്തില്‍
ഒന്നുമല്ല. അസംബ്ളി
വരണമെന്ന് എനിക്കും
താല്‍പ്പര്യമുണ്ട്. അത്
വരുന്നതിന് മുമ്പ് ഇവിടെ
ചെയ്ത് തീര്‍ക്കേണ്ട കുറേ
കാര്യങ്ങളുണ്ട്. അത്
എല്ലാരും കൂടി ചെയ്ത്
തീര്‍ത്തിട്ട് വേണം അങ്ങ ഒരു
സംവീധാനം ഇവിടെ വരാന്‍.
ദ്വീപ്
ഡയറി: നിങ്ങള്‍
പറഞ്ഞത് പോലൊരു കൂട്ടായ്മ
ദ്വീപ് രാഷ്ട്രീയത്തില്‍
ഇപ്പോള്‍ ഒരിക്കലും
പ്രാക്ടിക്കലല്ലാത്ത സംഗതിയല്ലേ?
ശ്രീ.കോമളം
കോയ: എല്ലാ
പാര്‍ട്ടികള്‍ക്കും അവരുടേതായ
പോളിസികളും നിലപാടുകളുമുണ്ടാകും.
എന്നാല്‍ ലക്ഷദ്വീപിന്റെ
പൊതു കാര്യത്തില്‍ കൂട്ടായ
ഒരു സൌഹൃദ കൂടിയാലാചന
ഉണ്ടാവണമെന്നാണ് എനിക്ക്
പറയാനുള്ളത്.
ദ്വീപ്
ഡയറി: ദ്വീപില്‍
നിന്നും രാഷ്ട്രീയ മേഘലയിലേക്ക്
കടന്ന് വരുന്നത് പൊതുവില്‍
അവിടത്തെ കഴിവുള്ള ആളുകളാണ്.
ദ്വീപിലെ രാഷ്ട്രീയ
നേതൃത്ത്വത്തിന് പക്ക്വതയില്ലെന്ന്
പറഞ്ഞാല്‍ അവിടത്തെ ജങ്ങള്‍ക്ക്
പക്ക്വതയില്ലെന്നല്ലേ
അതിര്‍ത്ഥം?
ശ്രീ.കോമളം
കോയ: നമ്മുടെ
ദ്വീപില്‍ തിരഞ്ഞെടുപ്പ്
രാഷ്ട്രീയത്തില്‍ സ്ഥാനാര്‍ത്ഥികലെ
തിരഞ്ഞെടുക്കുന്നത് ആ വാര്‍ഡില്‍
ബന്തുക്കളോ ആള്‍ബലമോ ഉള്ളവരേയോ
നോക്കിയാണ്. അവര്‍
പലപ്പോഴും വിദ്യാഭ്യാസമുള്ളവരെങ്കിലും
ഫ്രഷ് ഹാന്റായിരിക്കാം.
അല്ലെങ്കില്‍ തീരെ
വിദ്യാഭ്യാസമില്ലാത്തവരോ
കവിവുക്കെട്ടവരോ ആയിരിക്കാം.
തിരഞ്ഞെടുപ്പ്
വിജയം മാത്രമേ രാഷ്ട്രീയ
കക്ഷികള്‍ നോക്കുന്നുള്ളു.
ഉദ്യോഗ തലത്തില്‍
ഒരാള്‍ക്ക് ജോലി കിട്ടണമെങ്കില്‍
അതിന് യോഗ്യതകളും വ്യവസ്ഥകളും
പാലിക്കണം. എന്നാല്‍
ഇങ്ങിനെയുളള ഒരു വലിയ കഴിവുള്ള
ഒരു സമൂഹത്തെ ഭരിക്കാന്‍
തിരഞ്ഞെടുക്കുന്ന ആളുകല്‍ക്ക്
ഒരു നിബന്ധനയും ബാധകമില്ല.
അവിടെയാണ് മാറ്റം
വരേണ്ടത്. കഴിവുള്ളവര്‍
ഭരണത്തിലേറിയാലെ ദ്വീപിന്റെ
മുഖച്ഛായ മാറ്റിയെടുക്കാന്‍
പറ്റുകയുള്ളു.
ദ്വീപ്
ഡയറി: താങ്കള്‍
ഒരു ചെറിയ രാഷ്ട്രീയ പാര്‍ട്ടിയുമായി
ദ്വീപു രാഷ്ട്രീയത്തിലേക്ക്
കടന്ന് വന്നയാളാണ്.
താങ്കള്‍ക്ക്
കാഴ്ചപ്പാടുണ്ട്. പ്രവര്‍ത്ത
ക്ഷമതയുണ്ട്.ഇത്
മാത്രം കൊണ്ട് താങ്കളുടെ
പാര്‍ട്ടിക്ക് എത്ര കാലം
കൊണ്ട് മിനിമം ഒരു പഞ്ചായത്ത്
മെമ്പറെയെങ്കിലും വിജൈപ്പിക്കാനാവും?
ശ്രീ.കോമളം
കോയ: പഞ്ചായത്ത്
മെമ്പറാവാനാണെങ്കില്‍ ഞാന്‍
പ്രവര്‍ത്തിച്ചിരുന്ന
കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍
ഏത് സീറ്റില്‍ വേണമെങ്കിലും
മല്‍സരിക്കാമായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത്
തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍
ഞന്‍ ഹ്യൂമന്‍ റൈറ്റ് ഓര്‍ഗസൈഷന്റെ
ഡയറക്ടറായിരുന്നു. ആ
നിലക്കും പല ഓഫറുകളും വന്നു.
അന്ന് ഞാന്‍ നോക്കിയത്
എലക്ഷനുകള്‍ വരുമ്പോള്‍
ജങ്ങള്‍ക്ക് കുറേയേറേ
വാഗ്ദാനങ്ങള്‍ നല്‍കുകയും
ഒരിക്കലും അത് പരിഹരിക്കപ്പെടാതിരിക്കുകയും
ചെയ്യുന്ന ഒരു വലിയ സെറ്റപ്പിന്റെ
ഭാഗമായി നില്‍ക്കാന്‍ എനിക്ക്
താല്‍പ്പര്യമില്ലായിരുന്നു.
ഞാന്‍ ഇങ്ങി നെ
വാഗ്ദാനം കൊടുത്ത് കുടുങ്ങിയ
ആളാണ്. അത് കൊണ്ട്
ജങ്ങള്‍ക്ക് വേണ്ടി മിനിമം
ഒച്ചവെക്കുന്ന വെക്തിയെങ്കിലും
ആവാന്‍ കഴിയുന്നവിധത്തില്‍
നില്‍ക്കണം എന്ന ചിന്തയില്‍
നിന്നാണ് ഇങ്ങി ഒരു നീക്കം.ആദ്യം
പൌര സമിതി എന്ന പേരില്‍
പ്രവര്‍ത്തിച്ചു. അതിലും
എനിക്ക് നല്ല ആത്മ വിശ്വാസമുണ്ട്.
മറ്റ് രണ്ട്
പാര്‍ട്ടിക്കും ആത്മാര്‍ത്ഥമായി
പ്രവര്‍ത്തിക്കാന്‍ കഴിയില്ല
എന്നത് എനിക്കുറപ്പാണ്.
ദ്വീപ്
ഡയറി: സി.പി.എം
എന്ന രാഷ്ട്രീയ കക്ഷിയുടെ
പ്രവര്‍ത്തത്തെ താങ്കള്‍
എങ്ങിനെ നോക്കിക്കാണുന്നു?
ശ്രീ.കോമളം
കോയ: ഞാനൊരു
സി.പി.എം.ആശയക്കാരല്ല.
ലക്ഷദ്വീപ്
രാഷ്ട്രീയത്തില്‍ അവര്‍ക്ക്
ആ പാര്‍ട്ടിയുടെ എല്ലാ സമീപ
രീതികളും അഡോപ്റ്റ് ചെയ്യാന്‍
കവിയുമെന്ന് എനിക്ക് വിശ്വാസമില്ല.
അത് പോലെ അവരില്‍
ചിലര്‍ അക്രമ സമീപനങ്ങളിലൂടെയെ
കാര്യങ്ങള്‍ നേടാനാവൂ എന്ന്
കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.
അതൊരു നല്ല സമീപമാണെന്ന
അഭിപ്രായം എനിക്കില്ല.
ദ്വീപ്
ഡയറി: സി.പി.ഐ.യെ
എങ്ങിനെ വിലയിരുത്തുന്നു?
ശ്രീ.കോമളം
കോയ: സി.പി.ഐ
യിലെ സി.ടി.നജ്മുദ്ധീന്‍
അടുത്തറിയുന്നയാളാണ്.
അതുപോലെ ഡോക്ടര്‍
മുനീറിനേയും അടുത്തറിയാം.
ഹക്കീമിനേയും എനിക്ക്
അറിയാം. നജ്മുദ്ധീന്‍
സി.പി.എമ്മില്‍
നിന്നും മാറി പ്രവര്‍ത്തിച്ച
ആളാണ്. സി.ടി.നജ്മുദ്ധീനെക്കുറിച്ച്
പറയുമ്പോള്‍ വ്യക്തി എന്നുള്ള
നിലക്ക് മെരിറ്റും ഡീമെരിറ്റും
എല്ലാര്‍ക്കും ഉണ്ടാവും.
അദ്ദേഹം വളരെ ഹെല്‍പ്പ്
ഫുള്ളായിരുന്നു. ഡിസേബിള്‍സിന്റെ
പ്രശ്നങ്ങളുമായി അവര്‍
ഡല്‍ഹിയിലേക്ക് പോവാന്‍
വേണ്ടി തീരുമാനിച്ചപ്പോള്‍
എല്ലാ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും
മറന്ന് എന്നേയും നജ്മുദ്ധീയും
കൂടെ അവരുടെ എസ്ക്കോട്ടായി
കൊണ്ട്പോവാനാണ് അവര്‍
തീരുമാനിച്ചത്. എന്തായാലും
ഈ കഷ്ടപ്പെടുന്ന ആയിരക്കണക്കിന്
അംഗവൈകല്യമുള്ള ദ്വീപിലെ
കുട്ടികള്‍ക്ക് വേണ്ടി ഞാന്‍
പ്രവര്‍ത്തിക്കാറുണ്ട്.
അത് കൊണ്ടാവണം
അവരെന്നെ വിളിച്ചത്.
അദ്ദേഹവും എന്തോ
സഹായിച്ചത് കൊണ്ടല്ലേ അവര്‍
ക്ഷണിച്ചത്. എന്നാല്‍
ദില്ലിയില്‍ എത്തിയപ്പോള്‍
ഞാന്‍ കോണ്‍ഗ്രസ്സ് കാരന്നെ
നിലക്ക് എം.പിയേയും
എന്‍.സി.പിക്കാരായ
കുട്ടികള്‍ എക്സ് എം.പി.യായിരുന്ന
പി.പി,കോയാ
സാഹിബിനേയും വിളിച്ചിരുന്നു.
ഇവര്‍ രണ്ട് പേരുടേയും
സമീപനത്തേക്കാളും നല്ല
രീതിയില്‍ ഞങ്ങള്‍ക്ക്
സഹായങ്ങള്‍ ചെയ്ത് തന്നത്
സി.ടി.ജ്മുദ്ധീന്‍
വിളിച്ച് പറഞ്ഞ് പരിചയപ്പെടുത്തിയ
അമര്‍ചിത്ത്കുറ എന്ന സി.പി.ഐന്റെ
നേതാവായിരുന്നു. അന്ന്
ഒരു കര്യം ഞാന്‍ ഓര്‍ത്തു.
ഇലക്ഷന്‍ സമയത്ത്
കഷ്ടപ്പെടുന്ന ഈ കുട്ടികളെ
ചുമന്ന് കൊണ്ട്പോയി വോട്ട്
ചെയ്യിപ്പിക്കുന്ന രണ്ട്
രാഷ്ട്രീയ കക്ഷികല്‍ക്ക്
കഴിയാത്തത് സി.ടിക്ക്
കഴിഞ്ഞല്ലോ എന്നാണ്.
ദ്വീപ്
ഡയറി: ഡോക്ടര്‍
പി.പി.കോയാ
സാഹിബിന്റെ പ്രവര്‍ത്തന
വര്‍ഷങ്ങളെ താങ്കള്‍ എങ്ങിനെ
വിലയിരുത്തുന്നു?
ശ്രീ.കോമളം
കോയ: 2003 ല്‍
അഡ്മിനിസ്ട്രേറ്റര്‍ ഓര്‍ഡര്‍
ഇറക്കിയതാണ് റോഡ് നിയമം.
റോഡിന്റെ സെന്ററില്‍
നിന്നും 5 മീറ്റര്‍
രണ്ട് വശങ്ങളിലേക്കും നിര്‍മ്മാണ
പ്രവര്‍ത്തങ്ങള്‍ നടത്താന്‍
പാടില്ലാ എന്നത്. ഈ
റോഡ് നിയമത്തെക്കുറിച്ച്
2004ല്‍ ഭരണത്തില്‍
വന്ന പി.പി.കോയാ
സാഹിബും ഇപ്പോള്‍ നിലവിലുള്ള
സിറ്റിംങ്ങ് എം.പി.യും
ഒന്നും ചെയ്തിട്ടില്ല. ഈ
രണ്ട് ഭരണ വര്‍ഷങ്ങളേയും
രണ്ട് രാഷ്ട്രീയ കക്ഷികളും
വിലയിരുത്തുന്നത് ഒരിക്കലും
കണ്ടിട്ടില്ലാത്ത പുരോഗമ
പ്രശ്ങ്ങളെന്നാണ്. എന്നാല്‍
ഇത്തരം ചെറിയ ചെറിയ പ്രശ്ങ്ങളില്‍പോലും
ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്ത
ഈ കഴിഞ്ഞ ഭരണ വര്‍ഷങ്ങളില്‍
മാറി മാറി വന്ന രണ്ട് കൂട്ടരും
പരാജയമെന്നല്ലേ വിലയിരുത്തേണ്ടത്.
ദ്വീപ്
ഡയറി: ഒരു കൂട്ടര്‍
ഇവിടെ സ്വര്‍ഗ്ഗമാണെന്ന്
പറയുന്നു. മറ്റേക്കൂട്ടര്‍
ഇവിടെ ഒന്നും നടന്നിട്ടില്ലാ
എന്നും പറയുന്നു. ഈ
വൈരുദ്ദ്യത്മഗ സമീപനത്തേ
താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു?
ശ്രീ.കോമളം
കോയ: നാലര വര്‍ഷം
പി.പി.കോയാ
ഭരിച്ചപ്പോള്‍ എന്‍.സി.പിക്കാര്‍
പറയുന്നു വികസനം കൊണ്ട് കുന്ന്
കൂടിയെന്ന്. ഇന്ന്
എന്‍.സി.പി.ക്കാര്‍
പറയുന്നു വികസനങ്ങള്‍
പോരായെന്ന്. കവരത്തിയില്‍
ഒരു പ്രസംഗത്തില്‍ കേട്ടത്
അമേരിക്ക പോലും നാണിച്ച്
പോവുന്ന വികസനമെന്നാണ്.
അമേരിക്ക നാണിക്കുന്ന
വികസമാണെങ്കില്‍ നാല് വര്‍ഷം
കൊണ്ടോ അഞ്ച് വര്‍ഷം കൊണ്ടോ
ഇവിടെ അതില്‍ നിന്ന് വലിയ
മാറ്റമൊന്നും ഉണ്ടാവില്ല.
പറയുന്നവര്‍ക്ക്
നന്നായി അറിയാം അവര്‍ എന്താണ്
പറയുന്നതെന്ന്. രണ്ട്
നോതാക്കളെ വെച്ച് രണ്ട്
രാഷ്ട്രീയ കക്ഷികളും പറയുന്ന
കാര്യമാണ് ഡീസാള്‍ഷേന്‍
പ്ളാന്റ്. എത്ര
കൊല്ലമായി. അതിന്
വേണ്ടി ധീരമായി സമരം നയിച്ചയാളാണ്
ഡോക്ടര്‍ കോയാ സാഹിബ്, സഈദ്
സാഹിബും ഉല്‍സാഹിച്ചു.
എന്നിട്ടും ഇന്നും
അതിന്റെ അവസ്ഥ എന്താണ്.
പൂര്‍ണ്ണമായിട്ടില്ല.
അമ്പത് ശതമാം പോലും
ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഈ ഇലക്ഷനിലും രണ്ട്
കൂട്ടരും സഈദ്സാഹിബിന്റെയും
ഡോക്ടര്‍ മമ്പന്റെയും സ്വപ്മാണ്
ഡീസാന്‍ലേഷന്‍ പദ്ധതി എന്ന്
പറഞ്ഞ് രംഗത്ത് വരും.
സത്യമെന്താണെന്ന്
മസ്സിലാക്കുകയെന്നേ എനിക്ക്
പറയാനുള്ളു.
ദ്വീപ്
ഡയറി: ഡോക്ടര്‍
കോയാ സാഹിബ് ഡീസാന്‍ലേഷന്‍
പ്ളാന്റിന് വേണ്ടി സമരം
ചെയ്തയാളാണ്. സഈദ്
സാഹിബ് ഗ്രൌണ്ട് വാട്ടര്‍
പമ്പ് വാട്ടര്‍ സപ്ളേയായി
വിതരണം ചെയ്യാന്‍ ശ്രമിച്ചു.
അവസാം ഡീസാള്‍ഷേന്‍
ഉല്‍ഘാടം ചെയ്തത് സഈദ്സാഹിബും.ഈ
കാര്യങ്ങള്‍ വെച്ച് ഏത്
പാര്‍ട്ടിക്കാര്‍ പറയുന്നതാണ്
ജങ്ങള്‍ വിശ്വസിക്കേണ്ടത്?
ശ്രീ.കോമളം
കോയ: രണ്ട് കൂട്ടര്‍
അവകാശപ്പെടുന്നതിലും ഒരു
കാര്യവുമില്ല. ഇതിന്റെ
കാര്യങ്ങള്‍ രണ്ട് നേതാക്കള്‍ക്കും
നന്നായി അറിയാമായിരുന്നു.
എന്‍.ഐ.ഓ.ടിയിലെ
ശാസ്ത്രജ്ഞായ ഹാര്‍ഷ് ഗുപ്തയുടെ
നേതൃത്ത്വത്തില്‍ ലക്ഷദ്വീപിലെ
കുടിവെള്ള പ്രശ്നത്തിനുള്ള
പരിഹാരത്തെക്കുറിച്ച് 1972
കാലത്ത് ഒരു ചര്‍ച്ച
നടന്നിരുന്നു. അന്ന്
ഡീസാന്‍ലേഷന്‍ പദ്ധതി ഡവലപ്പ്
ചെയ്തിട്ടില്ല. ഈ
ചര്‍ച്ച നമ്മുടെ പ്രിയപ്പെട്ട
രണ്ട് തോക്കള്‍ക്കും
അറിയാമായിരുന്നു. അതിന്
ശേഷം 80,82ല്‍
രണ്ടാമത്തെ മീറ്റിംങ്ങ്
നടന്നു. ഈ
മീറ്റംങ്ങുകളില്‍ രണ്ട്
നേതാക്കളും പങ്കെടുത്തിരുന്നു.
ഡോക്ടര്‍ കോയാ സഹിബ്
ഡീസാന്‍ലേഷന്‍ എന്ന പദം
ജനങ്ങളില്‍ എത്തിച്ചു.
സാങ്കേതിക വിദ്യയുമായി
അടുപ്പമുള്ളയാള്‍ സഈദ്
സാഹിബുമായിരുന്നു. ഒരു
കാര്യ മുറപ്പാണ്. രണ്ട്
തോക്കളും ദ്വീപുകരുടെ
കുടിവെള്ളത്തിന്റെ കാര്യത്തില്‍
ബോധവാന്‍മാരായിരുന്നു.
ദ്വീപ്
ഡയറി: രണ്ട്
നേതോക്കളും ദ്വീപിന്റെ നന്മക്ക്
വേണ്ടി പ്രവര്‍ത്തിച്ചവരാണെന്നും,
അവര്‍ തമ്മില്‍
അടുത്ത സൌഹാര്‍ദ്ധമാണെന്നും
ദ്വീപിലെ പൊതു കാര്യങ്ങള്‍
ചര്‍ച്ചചെയ്യാറുണ്ടെന്നും
അവരുടെ മക്കള്‍ തുറന്ന്
പറയുന്നുണ്ട്. ആരാണ്
അപ്പോള്‍ ഇതിനെ ലാഭ
കച്ചവടമാക്കുന്നവര്‍?
ശ്രീ.കോമളം
കോയ: അത്
രാഷ്ട്രീക്കാരാണ്. ഈ
രണ്ട് തോക്കളുടെയും പ്രസംഗങ്ങള്‍
നാം കേട്ടവരാണ്. അവര്‍
വ്യക്തി വൈരാഗ്യമോ,വൈകാരിക
തീഷ്ണതയോ പ്രകടിപ്പിക്കാറില്ല.
അവര്‍ ആശയ സംവാദങ്ങളാണ്
നടത്താറുള്ളത്.ഡോക്ടര്‍
ഒരു രാഷ്ട്രീയക്കാരനല്ല.പൊതു
പ്രവര്‍ത്തകനാണ് നല്ല
പ്രാസംഗികാണ്. എന്നാല്‍
സഈദ് സാഹിബ് നല്ല രാഷ്ട്രീയക്കാരാണ്.നല്ല
പ്രാസംഗികനല്ല. എന്നാല്‍
രണ്ടാളുടെയും ലക്ഷ്യം
ഒന്നായിരുന്നു. ദ്വീപിന്റെ
പൊതുവായ ഉന്നമനം.
ദ്വീപ്
ഡയറി: ലക്ഷദ്വീപിന്റെ
കപ്പല്‍ പ്രശ്നകാര്യത്തില്‍
ഹംദുള്ളാസഈദ് പറയുന്നത് നാലര
വര്‍ഷമായി ഇവിടെ ഒരു
പ്രശ്നവുമുണ്ടായിരുന്നില്ല
ഇപ്പോള്‍ പ്രശ്നം ക്രിയേറ്റ്
ചെയ്യുന്നു എന്നാണ്. എങ്ങിനെ
വിലയിരുത്തുന്നു?
ശ്രീ.കോമളം
കോയ: ഹംദുള്ളാ
സഈദിന് ഈ പ്രശ്നത്തെക്കുറിച്ച്
ഒന്നുമറിയില്ലാ എന്നാണ്
എന്റെ അഭിപ്രായം. കാരണം
ലക്ഷദ്വീപില്‍ യാത്രയുടെ
അസൌകര്യം ആര്‍ക്കും പറഞ്ഞ്
കൊടുക്കേണ്ടതില്ല. മൂന്ന്
മാസത്തെ അഡ്വാന്‍സ് പ്രോഗ്രാമും
ടിക്കറ്റിംങ്ങും ലക്ഷദ്വീപുകാരെ
സംബന്ധിച്ച് പ്രാക്റ്റിക്കലല്ല.
പെര്‍മിറ്റ്
ഹോള്‍ടര്‍ക്ക് അവന്റെ
പെര്‍മിറ്റ് തീരുന്ന തിയതിക്ക്
ടിക്കറ്റ് എടുത്ത് വെക്കാം.
ദ്വീപുകാരന്‍ ഇന്ന്
രാവിലെ തെങ്ങ് കയറി വീണാല്‍
നാളത്തെ കപ്പലില്‍ കയറി
പോവാന്‍ കഴിയണം. മൂന്ന്
മാസം മുമ്പ് ടിക്കറ്റ് എടുത്ത്
വെച്ച് തെങ്ങില്‍ കയറി വീഴാന്‍
നമ്മള്‍ ഔലിയാക്കളൊന്നുമല്ല.
മൂന്ന് മാസത്തെ
ടിക്കറ്റ് സിസ്റ്റം
നടപ്പിലാക്കിയപ്പോള്‍ തന്നെ
ദ്വീപിന്റെ പള്‍സ് അറിയില്ല
എന്നത് ഉറപ്പായി. പിന്നെ
സെക്കൂരിറ്റി സീസണാണെന്ന്
പറഞ്ഞ് ഫുള്‍ഡൈം ഏര്‍പ്പെടുത്തി.ഫൈന്‍
അടപ്പിച്ചോട്ടേ. 100 രൂപാ
ടിക്കറ്റിന് 300 രൂപയും
200 രൂപക്ക് 600
രൂപയും അടപ്പിക്കാം
എന്നാല്‍ ഇവിടെയോ 200 രൂപാ
ടിക്കറ്റില്ലാതെ എമര്‍ജന്‍സിക്ക്
കയറിയവന് ആദ്യ പിഴ 3000 രൂപ.
ഒരു കുടുംബത്തിലെ
മൂന്നാള്‍ പതിഞ്ചായിരം രൂപ
കടം വാങ്ങി ചികില്‍സക്ക്
കയറിയവര്‍ക്ക് ഓരോര്‍ത്തര്‍ക്കും
3000 വെച്ച്
പിഴ.ഒമ്പതിനായിരം
പോയിക്കിട്ടി. 6000 രൂപ
വെച്ച് കഷ്ടിച്ച് ചികില്‍സ
കഴിഞ്ഞ് അവര്‍ക്ക് തിരിക്കണം.
ഈ ഫൈന്‍ സിസ്റത്തിന്
എതിരെ ഞങ്ങള്‍ ഹൈകോര്‍ട്ടില്‍
കേസിന് പോവുകയാണ്.ഹ്യൂമന്‍
റൈറ്റ്സിന്റെ പേരിലാണ് മൂവ്
ചെയ്യുന്നത്.
ദ്വീപ്
ഡയറി: ഹംദുള്ളാ
സഈദ് ലക്ഷദ്വീപിലെ അടിസ്ഥാന
പ്രശ്ങ്ങള്‍
മസ്സിലാക്കാത്ത ഒരാളെന്നാണോ
താങ്കള്‍ ആരോപിക്കുന്നത്?
ശ്രീ.കോമളം
കോയ: തീര്‍ച്ചയായിട്ടും.
കപ്പലിന്റെ കാര്യത്തില്‍
ഇപ്പോള്‍ ആരോ പ്രശ്മുണ്ടാക്കുന്നു
എന്ന് പറഞ്ഞതിപ്പെറ്റിയാണ്
ഞാന്‍ പറയുന്നത്. അക്കാര്യത്തില്‍
അദ്ദേഹത്തിന് ഒരു ചുക്കുമറിയില്ല.
കപ്പല്‍ പ്രോഗ്രാം
കമ്മിറ്റി ഉണ്ടെന്ന് പറയുന്നു.
ജില്ലാ പഞ്ചായത്ത്
ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്.
അവരെല്ലാം ഈ
കമ്മിറ്റിയില്‍ അംങ്കങ്ങളല്ലേ.
അവരല്ലേ ഈ ടിക്കറ്റിംങ്ങ്
സിസ്റ്റവും പ്രോഗ്രാമും
ഉണ്ടാക്കിയത്. അവരുടെ
പേരുകള്‍ അദ്ദേഹം പറയട്ടേ.കപ്പല്‍
അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല.
LDCL ലില്‍ വമ്പിച്ച
അഴിമതി നടക്കുന്നു എന്നത്
ദ്വീപിലെ ചെറിയക്കുട്ടിക്ക്
പോലുമറിയാം. എല്ലാ
പാര്‍ട്ടി പ്രസിഡന്റ്മാരും
എം.പിയുമെല്ലാം
അതിന്റെ ബോഡ് മെമ്പറന്മാരല്ലേ.
എന്ത്കൊണ്ട് നിലക്ക്
നിര്‍ത്താനും നന്നാക്കാനുമാവുന്നില്ല.
ഇലക്ഷന്‍ വരുമ്പോള്‍
ആരുടെയെങ്കിലും തലക്കിട്ട്
മുങ്ങുന്ന പ്രവണത നന്നല്ല.
ദ്വീപ്
ഡയറി: കപ്പലുകള്‍
ഷിപ്പിംങ്ങ് കോര്‍പ്പറേഷിലേക്ക്
മാറാന്‍ പോവുന്നു എന്ന്
പറയുന്നു. ഇതി
എങ്ങി കാണുന്നു?
ശ്രീ.കോമളം
കോയ: ലക്ഷദ്വീപില്‍
കപ്പലുകലില്‍ ജോലി ചെയ്യുന്ന
ദ്വീപിലെ കുട്ടികള്‍
അറുന്നൂറോളമുണ്ട്. അവരുടെ
റോസ്റര്‍ സിസ്ററ്റം പോലെ
പോയാല്‍ 6 മാസം
കഴിഞ്ഞാലെ ജോലിക്ക് കയറാനാവൂ
പണ്ട് കാലത്ത് ദ്വീപിലെ
കപ്പലുകള്‍ എസ്.സി.എയുടെ
കയ്യിലായിരുന്നല്ലോ.
എന്തിന് വേണ്ടിയായിരുന്നു
എല്‍.ഡി.സി.എല്ലിലേക്ക്
മാറ്റിയത്. എല്‍.ഡി.എല്‍എന്‍.എംമ്പി
പ്രകാരമുള്ള ശമ്പളം കൊടുക്കാന്‍
എല്‍.ഡി.സി.എല്ലിനും
ബാധകമാണ്. എന്ത്
കൊണ്ട് എല്‍.ഡി.സി,എല്‍
കൊടുക്കുന്നില്ല. ലക്ഷദ്വീപിന്റെ
ഒരു സ്റാറ്റസ് സ്ഥാപമായി
ഉയര്‍ത്തിക്കൊണ്ട് വരാനാണ്
ഈ സ്ഥാപം ആരംഭിച്ചത്.
എന്നിട്ട് അത്
ഇത്രയും അധ:പതിക്കുന്ന
നിലയിലേക്ക് കൊണ്ട്പോയത്
ആരുടെ കരങ്ങളായിരുന്നു.
കൈക്കൂലി വാങ്ങിക്കുന്നത്
ദ്വീപുകാരായ ഉദ്യോഗസ്തരല്ല.
ഓഫീസേയ്സാണ്.
ദ്വീപിലെ ആളുകള്‍
ജോലി ചെയ്യേണ്ട ഒരു വലിയ
സ്ഥാപത്തില്‍ ഇത്രയും കൂടുതല്‍
പുറമിനിന്നുള്ള ആളുകള്‍
എങ്ങിനെ വന്നു. കപ്പല്‍
നടതത്തുമ്പോള്‍ എല്‍.ഡി.സി.എല്ലിന്
കിട്ടുന്ന ലാഭം 2 പൊയിന്റ്
സംതിങ്ങാണ്. എന്നാല്‍
എസ്.സി.എ
ക്ക് കൊടുക്കുന്നത് സവന്‍
പൊയിന്റ് എന്ന അനുപാതത്തിലാണ്.
ഇതിന്റെ അഞ്ച്
ശതമാമെങ്കിലും കൊടുത്ത്
എല്‍.ഡി.സി.എല്ലി
വളര്‍ത്താന്‍ ശ്രമിക്കുന്നതല്ലേ
നല്ലത്. കവരത്തിയിലോ
കൊച്ചിയിലോ അതിന്റെ ഓഫീസ്
സ്ഥാപിക്കുകയാണെങ്കില്‍
നമ്മുടെ നോതാക്കന്മാര്‍ക്ക്
നമ്മുടെ കുട്ടികള്‍ക്ക്
ജോലിക്ക് തടസ്ഥം വരുമ്പോള്‍
ശ്രമിക്കാന്‍ കഴിയും.
ബോംബെയിലെ
ബഹുനിലക്കെട്ടിടത്തില്‍
സ്തിതിചെയ്യുന്ന എസ്.സി.എയുടെ
ഓഫീസ് കയറി ഇറങ്ങാന്‍
ദ്വീപുകാരാരും പോവില്ല.
എഗ്രിമെന്റ്
ഉണ്ടാക്കുമെന്ന് പറയുന്നു.
എഗ്രിമെന്റ്
ലംങ്കിക്കപ്പെട്ടാല്‍
അതിനെതിരെ ശ്രമങ്ങള്‍
നടക്കുമായിരിക്കും. എന്നാല്‍
ഇവിടെയുള്ള കാര്യങ്ങള്‍
നടത്താന്‍ കഴിയാത്ത നമ്മളാണോ
അവിടത്തെ കാര്യം നടത്തുക.
ഇന്റര്‍വ്യൂ
നടക്കുമ്പോള്‍ അവരുടെ ആളുകളാവും
ബോഡിലുണ്ടാവുക. നമ്മുടെ
കുട്ടികള്‍ എലിജിബിളല്ലാ
എന്ന് പറഞ്ഞാല്‍ നമുക്ക്
എന്ത് ചെയ്യാനാവും. അത്പോലെ
ബി.എം.എസ്കാര്‍
നാഷല്‍ സംഘടയാണ്. ബി.ജെ.പിയുടെ
പോഷക സംഘടയായ അവര്‍ 60 തും
40 ഉമാണ് ചോദിച്ച്
കൊണ്ടിരിക്കുന്നത്.
ദ്വീപുകാര്‍ക്ക്
40 ഉം അവര്‍ക്ക്
60ഉം ദ്വീപിലെ
കപ്പലുകളില്‍ ജോലി തരണമെന്ന്
പറഞ്ഞ് സമരം ചെയ്ത് കൊണ്ടിരിക്കുന്നു.
അവര്‍ കൊച്ചി ഓപീസില്‍
സമരം ചെയ്താല്‍ നമ്മള്‍ ഓഫീസ്
ദ്വീപിലേക്ക് മാറ്റിയാല്‍
അവരുടെ കാര്യം പരുങ്ങലില്‍
ആവും. എന്നാല്‍
ഏറ്റവും കൂടുതല്‍ ബി.ജെ.പി.ആധിപത്യമുള്ള
ബോംബെയില്‍ ദ്വീപുകാര്‍ക്കുകൂലമായി
നില്‍ക്കും എന്ന് ഉറപ്പ്
തരാന്‍ ആര്‍ക്കാണ് കഴിയുക.
അപ്പോള്‍ എഗ്രിമെന്റ്
ക്യാന്‍സല്‍ ചെയ്യുമെന്ന്
പറയുന്നു. അപ്പോള്‍
വീണ്ടും എല്‍.ഡി.സി.എല്ലിലേക്ക്
തന്നെ കൊടുക്കുമോ. അപ്പോള്‍
കിളില്‍ത്ത് വരുന്ന ഒരു ചെടിയെ
വീണ്ടും വീണ്ടും പറിച്ച്
പറിച്ച് ടുനന്നത് പോലെയാവില്ലേ
അത്. അത് കൊണ്ട്
എല്ലാ നിലക്കും വീണ്ടും
വീണ്ടും കൂടി ആലോചിക്കാതെ
ഒരു തീരുമാത്തിലേക്ക്
പോവരുതെന്നാണ് എന്റെ അഭിപ്രായം.
ദ്വീപ്
ഡയറി: താങ്കള്‍
ആന്ത്രോത്ത് ദ്വീപിലെ
രാഷ്ട്രീയത്തിലാണ് സുപരിചിതന്‍.
എന്നാല്‍ ലക്ഷദ്വീപില്‍
താങ്കള്‍ ഒരപരിചിതാണ്.
താങ്കള്‍ എങ്ങി
ദ്വീപുകാര്‍ക്ക് മുന്നില്‍
പരിചയപ്പെടുത്തുന്നു?
ശ്രീ.കോമളം
കോയ: ഏതൊരാളും
അയാളുടെ സ്വന്തം നാട്ടില്‍
നിന്ന് തന്നെയാണ് ആദ്യം
പ്രവര്‍ത്തിച്ച് തുടങ്ങുന്നത്.
അത് എവിടേയും അങ്ങിനെ
തന്നെയാണ്.
ദ്വീപ്
ഡയറി: താങ്കള്‍
ആന്ത്രോത്തിലെ കോണ്‍ഗ്രസ്സിന്റെ
ആക്റ്റിംങ്ങ് പ്രസിഡന്റ്
ആയിരുന്നപ്പോള്‍ ചില രാഷ്ട്രീയ
അടിപിടികള്‍ നടക്കുകയുണ്ടായല്ലോ.
പിന്നീട് താങ്കള്‍
കേസൊന്നും വേണ്ടാന്ന് പറഞ്ഞ്
ഒഴിന്ന് കേട്ടു. എന്തായിരുന്നു
യാതാര്‍ത്ഥ്യം?
ശ്രീ.കോമളം
കോയ: അന്ന് പാര്‍ട്ടി
പ്രസിഡന്റ് ഷിപ്പിന് വേണ്ടി
ഉള്‍പ്പോര് നടക്കുന്നുണ്ടായിരുന്നു.
ഇന്നും നടക്കുന്നു.
അപ്പോളാണ് അന്നത്തെ
പ്രസിഡന്റിന്റെ രോഗാവസ്ഥയില്‍
അദ്ദേഹത്തെ സഹായിക്കുവാന്‍വേണ്ടി
32 വയസ്സുള്ള എന്നെ
ആക്റ്റിംങ്ങ് പ്രസിഡന്റാക്കി.
അടികൊണ്ട് അവശായ
ഒരു കോണ്‍ഗ്രസ്സുകാരനെ
പൊക്കിയെടുത്ത് ഞാന്‍
ഹോസ്പിറ്റലിലേക്ക് പോയതാ.
എന്റെ പുറകെ പത്തിരുപത്
കോണ്‍ഗ്രസ്സുകാര്‍ കൂക്കി
വിളിച്ച് പുറകെ വന്നതായിരുന്നു.
ഇപ്പോഴത്തെ വൈസ്
പ്രസിഡന്റടക്കം. എന്നാല്‍
ഹോസ്പ്പിറ്റലില്‍ എത്തിയപ്പോള്‍
ഞാനും വണ്ടിയോടിയ ആളും അടികൊണ്ട
ആളുമല്ലാതെ ഒരാള്‍പോലും
എന്റെ കൂടെയില്ലായിരുന്നു.
വളരെ സങ്കടം തോന്നിയ
ഒരു നിമിഷമായിരുന്നു അത്.
പത്തഞ്ഞൂറാളുകളുടെ
ഇടയിലേക്ക് ഞങ്ങള്‍ ചെന്ന്
പെട്ടപ്പോള്‍ ഒന്നും ചെയ്യാന്‍
പറ്റുമായിരുന്നില്ല.
എനിക്ക് ഓടി
രക്ഷപ്പെടാമായിരുന്നു.
കൊണ്ട് വന്നയാളെ
ഇട്ടിട്ട് ഓടാന്‍ കഴിയുമായിരുന്നുള്ളു.
എന്നാല്‍ അത്
നല്ലതാണെന്ന് എനിക്ക്
തോന്നിയില്ല. അപ്പോള്‍
നിന്ന് കൊള്ളുകയല്ലാതെ
നിവൃത്തിയില്ലായിരുന്നു.
കമ്പിവെച്ച്
കുത്തിക്കേറ്റുകവരേ ചെയ്തു.
അടി കൊണ്ട് ദേഹത്തിന്റെ
പല ഭാഗങ്ങള്‍ക്കും സാരമായി
പരിക്കേറ്റു. അവിടന്ന്
തനിയെ ഞാന്‍ നടന്ന് വന്നു.
എന്നെ ഹോസ്പിറ്റലിലേക്ക്
എന്‍.സി.പി.ക്കാര്‍
കയറാന്‍ അനുവദിച്ചില്ല.
പരിചയമുള്ള എന്റെ
ഒരു സുഹൃത്താണ് നേഴ്സിന്റെ
വീട്ടില്‍ കൊണ്ട്പോയി പ്രാഥമിക
ചികില്‍സയൊക്കെ തന്നത്.
ഇങ്ങിനെയൊക്കെയുണ്ടാകുമ്പോള്‍
കോണ്‍ഗ്രസ്സുകാരാണ് എന്നെ
ഹോസ്പിറ്റലില്‍ കൊണ്ട്പോവേണ്ടത്.
എന്റെ ബന്ധുക്കള്‍
പലരും വന്നു. ഞാന്‍
പറഞ്ഞു. ഞാന്‍
കോണ്‍ഗ്രസ്സിന് വേണ്ടിയാണ്
അടി കൊണ്ടത് പാര്‍ട്ടിക്കാര്‍
വന്ന് എന്നെ കൊണ്ട്പോയിക്കോട്ടെ.
അവര്‍ വന്നില്ലെങ്കില്‍
ഞാന്‍ മരിച്ചോട്ടെ എന്നാണ്
അവസാ നിമിഷം വരെ ഞാന്‍ പറഞ്ഞത്.
ദ്വീപ്
ഡയറി: ആന്ത്രോത്തിലെ
കോണ്‍ഗ്രസ്സുകാര്‍ ആ ഘട്ടത്തില്‍
തിരിഞ്ഞ് നോക്കിയില്ല എന്നാണോ
താങ്കള്‍ പറയുന്നത്?
ശ്രീ.കോമളം
കോയ: തീര്‍ച്ചയായിട്ടും
അവരൊന്നും ചെയ്തില്ല.
അവിടത്തെ കോണ്‍ഗ്രസ്സുകാരുടെ
മനക്കരുത്തില്ലാഴ്മയും
ഒരുമയില്ലായ്മയുമായിരുന്നു
അതിന് കാരണം.
ദ്വീപ്
ഡയറി: എന്‍.സി.പി.യുടെ
ഭാഗത്ത് നിന്നുമുള്ള അത്തരം
പ്രവര്‍ത്തങ്ങളെ എങ്ങിനെ
വിലയിരുത്തുന്നു?.
ശ്രീ.കോമളം
കോയ: എന്‍.സി.പി.യായാലും
കോണ്‍ഗ്രസ്സായാലും ഒരാളെ
അടിക്കുകയും ക്രൂരമായി
മര്‍ദ്ധിക്കുകയും ചെയ്യുന്നതിന്
ഞാന്‍ എതിരാണ്. രണ്ട്
കൂട്ടരും അക്രമ രാഷ്ട്രീയത്തിന്റെ
വക്താക്കളായിട്ടുണ്ട്.തെറ്റാണ്.
കോണ്‍ഗ്രസ്സുകാര്‍
വീടുകള്‍ പൊളിക്കുകയും
സ്ത്രീകളുടെ ദേഹത്ത് കൈവെക്കുകയും
ചെയ്തതും ശരിയല്ല.
ദ്വീപ്
ഡയറി: നമ്മുടെ
ദ്വീപുകളില്‍ മതത്തെക്കാളും
രാഷ്ട്രീയത്തിനാണ് മുന്തൂക്കം? പലപ്പോഴും
മതം രാഷ്ട്രീയ ലാഭത്തിന്
വേണ്ടി ഉപയോഗിക്കുന്നതും
നാം കണ്ടിട്ടുണ്ട്.
ആന്ത്രോത്തിലെ
പള്ളി പ്രശ്നം അഗത്തിയിലെ
പുതിയതും പഴയതും,ചെത്ത്ലാത്തിലെ
മദ്രസ്സാ പ്രശ്നം, ഈ
മത രാഷ്ട്രീയത്തെ താങ്കള്‍
എങ്ങിനെ വിലയിരുത്തുന്നു?
ശ്രീ.കോമളം
കോയ: മതപരമായ
കാര്യങ്ങളില്‍ എന്തെങ്കിലും
പ്രശ്നങ്ങള്‍ ഉണ്ടായാലും
അത് പരിഹരിക്കാന്‍ വേണ്ട
പക്വതയും സംയമനവും പാലിക്കേണ്ട
രാഷ്ട്രീയക്കാര്‍ പലപ്പോഴും
അത്തരം പ്രശ്നങ്ങള്‍
ഉണ്ടാവുമ്പോള്‍ എരിതീയില്‍
എണ്ണ ഒഴിച്ച് പൊലിപ്പിക്കാനാണ്
ശ്രമിക്കാറുള്ളത്. മതം
പണ്ഡിതന്മാര്‍ കൈകാര്യം
ചെയ്യുകയും അതില്‍ രാഷ്ട്രീയക്കാര്‍
ഇടപെടാതിരിക്കുകയും ചെയ്താല്‍
നമ്മുടെ ദ്വീപുകളില്‍ ഒരു
അസമാധാവും ഉണ്ടാവില്ല.
വീട്ടുകാര്‍ തമ്മിലുള്ള
മുത്തവല്ലി പ്രശ്ത്തില്‍
പോലും രാഷ്ട്രീയക്കാര്‍
ഇടപ്പെട്ട് കുളമാക്കുന്നത്
നിര്‍ത്തണമെന്നാണ് എനിക്ക്
പറയാനുള്ളത്.
ദ്വീപ്
ഡയറി: എല്‍.എസ്.എയും
ഫൈസലും ഉയര്‍ത്തിക്കാണിക്കുന്ന
ഒരു പ്രശ്മാണ് വിദ്യാര്‍ത്ഥികളുടെ
സ്കോളര്‍ഷിപ്പ് പ്രശ്‌നം.
ഈ പ്രശ്നത്തെ താങ്കള്‍
എങ്കിനെ വിലയിരുത്തുന്നു?
ശ്രീ.കോമളം
കോയ: ഞാനും കേട്ടു
ഫൈസല്‍ പ്രസംഗിക്കുന്നത്.
ഓരോ അഞ്ച് വര്‍ഷം
കൂടുമ്പോഴും സ്കോളര്‍ഷിപ്പ്
എന്‍ഹാന്‍സ് ചെയ്യാന്‍
സ്റാന്റിംങ്ങ് ഓര്‍ഡര്‍
ഉണ്ടെന്ന്. പി.പി.കോയാന്റെ
കാലത്ത് ചെയ്തിട്ടുണ്ടെന്ന്.
അങ്ങനെ ഓര്‍ഡര്‍
ഉള്ള ഒരു കാര്യം ചെയ്യിക്കാന്‍
ഒരു എം.പിയാകണമെന്ന്
പറയുന്നതിലെ വിരോധാഭാസമാണ്
മസ്സിലാവാത്തത്. എല്‍.എസ്.എക്കാര്‍
എനിക്ക് പിന്തുണ
പ്രക്യാപിച്ചിരുന്നെങ്കില്‍
ഞാന്‍ എം.പി.ആകുന്നതിന്
മുമ്പ് തന്നെ പരിഹരിച്ച്
കൊടുക്കുമായിരുന്നു.
ദ്വീപ്
ഡയറി: എന്‍.സി.പി.യുടെ
ലോകസഭാ സ്ഥാനാര്‍ത്ഥി പടിപ്പുര
മുഹമ്മദ് ഫൈസല്‍ ഒരു
ഡി.പി.വാര്‍ഡില്‍
പോലും ജയിക്കാത്ത ആളാണെന്ന
ആരോപണത്തിന് അദ്ദേഹം ദ്വീപു
ഡയറിയോട് പറഞ്ഞ മറുപടി താങ്കള്‍
കണ്ടിരിക്കുമല്ലോ. താങ്കള്‍
എങ്കി വിലയിരുത്തുന്നു?
ശ്രീ.കോമളം
കോയ: അതെ ഞാന്‍
വായിച്ചു. ഞാന്‍
വേറൊരു നിലക്കാണ് ഇതി കാണാന്‍
ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിന്
ഭൂരിപക്ഷമുള്ള ഒരു വാര്‍ഡില്‍
കത്രിക ചിഹ്നം ല്‍കി ഒരു
സ്വതന്ത്ര കോണ്‍ഗ്രസ്സ്
പിന്തുണയോട്കൂടി നിര്‍ത്തുമെന്ന്
താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
ഒരിക്കലുമങ്ങനെയുണ്ടാവില്ല.
സാധ്യതയുള്ള വാര്‍ഡില്‍
ക്കൈപ്പത്തി ചിഹ്നത്തിലെ
സ്ഥാനാര്‍ത്ഥിയെ നിര്‍ത്തൂ.
കല്‍പ്പേന്യില്‍
എന്‍.സി.പി.
ഭൂരിപക്ഷമുള്ള
ഏതെങ്കിലും വാര്‍ഡില്‍
സ്വതന്ത്രന്മാരെ നിര്‍ത്തീട്ടുണ്ടോ.
അന്നത്തെ ഇലക്ഷന്റെ
ഫുള്‍ചാര്‍ജ് എനിക്കായത്
കൊണ്ട് തീര്‍ത്ത് പരയാനാവും
ആ വാര്‍ഡില്‍ കോണ്‍ഗ്രസ്സിന്
ഭൂരിപക്ഷമില്ലായിരുന്നു.
ദ്വീപ്
ഡയറി: ആ വാര്‍ഡില്‍
ഫൈസലിന്റെ ബാപ്പാ മല്‍സരിച്ച്
വമ്പിച്ച ഭൂരിപക്ഷ വിജൈയിച്ച
വാര്‍ഡല്ലേ.
ശ്രീ.കോമളം
കോയ: അതെ,
അദ്ദേഹത്തിന് നല്ല
ഭൂരിപക്ഷമുണ്ടായിരുന്നു.
ദ്വീപ്
ഡയറി: എന്‍.സി.പി.ഭൂരിപക്ഷ
വാര്‍ഡില്‍ മല്‍സരിച്ച്
തോറ്റ ഒരാളാണ് ലോകസഭയിലേക്ക്
മല്‍സരിക്കുന്നത്. അപ്പോള്‍
ഫൈല്‍ പറഞ്ഞത് കളവായിരുന്നോ?
ശ്രീ.കോമളം
കോയ: എന്ന് ഞാന്‍
പറയുന്നില്ല. അദ്ദേഹം
മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ്
ഭൂരിപക്ഷ വാര്‍ഡാണെന്ന്
വിശ്വസിച്ചിട്ടുണ്ടാവാം.
ദ്വീപ്
ഡയറി: ഇപ്പോഴത്തെ
കണക്കുസരിച്ച് എട്ടോളം
സ്ഥാനാര്‍ത്ഥികള്‍ മല്‍സര
രംഗത്തുണ്ടാകും എന്നാണ്
കണക്കാക്കുന്നത്. ഈ
സാഹചര്യത്തെ എങ്ങിനെ
വിലയിരുത്തുന്നു?
ശ്രീ.കോമളം
കോയ: ആദ്യ
തിരഞ്ഞെടുപ്പിലും കൂടുതല്‍
സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു.
അത് കൊണ്ട് വല്യ
പുതുമയുള്ള കാര്യമല്ല ഇത്.
ആരായാളും ഒരാളെ
വിജയിക്കൂ. തോറ്റവര്‍
തോറ്റവരുടെ പണിയെടുക്കണമെന്നാണ്
എനിക്ക് പറയാനുള്ളത്.
ജനങ്ങളുടെ പെരുമാറ്റത്തില്‍
നിന്നും ആര്‍ക്കാണ് വോട്ട്
ചെയ്യുക എന്ന് പറയാന്‍ കഴിയാത്ത
സ്ഥിതിയാണ് ഇന്നുള്ളത്.
ഏത് വീട്ടില്‍
പോയാലും ചിരിച്ച മുഖവുമായി
ഇടപെടുന്നവരാണ് ഇന്നത്തെ
നമ്മുടെ ദ്വീപുകാര്‍.
മുമ്പിങ്ങയൊയിരുന്നില്ലല്ലോ.
മാറിവന്ന ദ്വീപുകാരുടെ
മാനോഭാവത്തില്‍ ഞാന്‍
സന്തോഷവാനാണ്.
ദ്വീപ്
ഡയറി: നിക്ഷ്പക്ഷമായി
പറയുമ്പോള്‍ ആര്‍ക്ക്
അനുകൂലമായിരിക്കും ഈ
തിരഞ്ഞെടുപ്പ്?
ശ്രീ.കോമളം
കോയ: സമാജ്
വാദിപാര്‍ട്ടിയേയും
തള്ളിക്കളയാനാവില്ല.
ദ്വീപ്
ഡയറി: താങ്കള്‍ വിജയിക്കുകയാണെങ്കില്‍ ദ്വീപ് ജനങ്ങള്‍ക്ക് വേണ്ടി ആദ്യം എന്താണ് ചെയ്യുക?
ശ്രീ.കോമളം
കോയ: ദ്വീപിലെ 80% ജനങ്ങളും പാവങ്ങളാണ്. ഇവിടെ ജീവിത വരുമാനം ചെലവിനേക്കാള്‍ വളരെ കുറവാണല്ലോ. സാധനങ്ങളുടെ വിലക്കയറ്റവും കരിഞ്ചന്തയും ദ്വീപുകാരുടെ ജീവിതത്തെ ഏറെ ബാധിച്ചു കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ ഭരിക്കുന്ന രണ്ട് രാഷ്ട്രീയ പാര്‍ട്ടിക്കാരും മാറിമാറി ഭരിച്ചിട്ടും ഇതിന് ഒരു അറുതിയും വരുത്താനായില്ല. ദ്വീപുകാര്‍ ഏറ്റവും രൂക്ഷമായി നേരിടുന്ന പ്രശ്നമാണല്ലോ തൊഴിലില്ലാഴ്മ. ദ്വീപിലെ പ്രധാന മേഘലകളായ 1. മത്സ്യ ബന്ധനം 2.ടൂറിസം 3. കാര്‍ഷികം 4.ഡീസാന്‍ലേഷന്‍ എന്നീ മേഘലകളെ പബ്ലിക്ക് ലിമിറ്റഡ് മേഘലകളാക്കി മാറ്റുകയും ഇതിന്റെ ലാഭവിഹിതം ഓരോ വീടുകളിലും എത്തിക്കാനുമാണ് ഞങ്ങളുടെ ആദ്യ ശ്രമം. ഞാന്‍ ജയിച്ചാലും തോറ്റാലും ഞങ്ങളുടെ പാര്‍ട്ടി ഇതിന് വേണ്ടി ശ്രമിക്കും.ഒരു ഇബാദത്ത് എന്ന നിലയില്‍ ഇത് ഞങ്ങള്‍ പൂര്‍ത്തിയാക്കും. ശ്രമം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അത്പോലെ ദ്വീപുകാര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ വര്‍ക്ക്ഷോപ്പ്കളിലൂടെയും പബ്ലിക്ക് ബോധവത്ക്കരണക്കിലൂടെയും നടത്തിക്കൊണ്ടിരിക്കുന്നു . '0% തൊഴിലില്ലാഴ്മ ' -ഇതാണ് ഈ ഇലക്ഷനില്‍ ഞങ്ങളുടെ മുദ്രാവാക്യം.
ദ്വീപ്
ഡയറി: താങ്കള്‍ക്ക്
ദ്വീപു ഡയറി എല്ലാവിധ ആശംസകളും
നേരുന്നു.
ശ്രീ.കോമളം
കോയ: ദ്വീപു
ഡയറിക്കും നിങ്ങളുടെ അണിയറ
പ്രവര്‍ത്തകര്‍ക്കും എന്റെയും
എല്ലാവിധ വിജയങ്ങളും നേരുന്നു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.